നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർക്ക് ബസ് ജീവനക്കാരന്റെ മർദനം

  ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർക്ക് ബസ് ജീവനക്കാരന്റെ മർദനം

  ഒന്നര കിലോമീറ്ററോളം ബസിന്റെ പിന്നിൽ നിന്നും ആബുലൻസ് ഹോൺ മുഴക്കിയിട്ടും സൈഡ് നൽകാതെ വന്നതോടെ ഒപ്പം ഉണ്ടായിരുന്ന ബൈക്ക് യാത്രികർ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു

  Youtube Video
  • News18
  • Last Updated :
  • Share this:
  കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് 'സഹായി' ആംബുലൻസ് ഡ്രൈവർ സിറാജിനാണ് മർദനമേറ്റത്.   ആബുലൻസിന് സൈഡ് അനുവദിക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ്  ബസിലെ ക്ലീനർ സിറാജിനെ  മർദ്ദിച്ചത്. കോഴിക്കോട് ഇങ്ങാപ്പുഴയില്‍  ഇന്ന് രാവിലെ ആയിരുന്നു സംഭവം. മർദ്ദനത്തിൽ പരുക്കേറ്റ ആംബുലൻസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

  കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും ഒരു രോഗിയെ വയനാട്ടിൽ എത്തിച്ച ശേഷം മറ്റൊരു കേസിനായി മടങ്ങി വരുമ്പോഴായിരുന്നു സംഭവം. ഒന്നര കിലോമീറ്ററോളം ബസിന്റെ പിന്നിൽ നിന്നും ആബുലൻസ് ഹോൺ മുഴക്കിയിട്ടും സൈഡ് നൽകാതെ വന്നതോടെ ഒപ്പം ഉണ്ടായിരുന്ന ബൈക്ക് യാത്രികർ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുക ആയിരുന്നു.

  ഏറെ നേരം ഹോൺ മുഴക്കിയ ശേഷം ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ആബുലൻസ് ഡ്രൈവർ ബസ് ഡ്രൈവറോട് സൈഡ് നൽകാത്തതിനെ കുറിച്ച് കാര്യങ്ങൾ തിരക്കുമ്പോൾ ബസിലെ ക്ലീനർ എത്തി മർദ്ദിക്കുക ആയിരുന്നു.
  സംഭവത്തെ തുടർന്ന് NL - O1B 1671 എന്ന നമ്പറിലുള്ള ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
  Published by:Asha Sulfiker
  First published:
  )}