• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആറന്മുള പീഡനത്തിന്റെ പേരിൽ ആംബുലൻസ് ഡ്രൈവർമാരെ പീഡിപ്പിക്കുന്നുവെന്ന് ആരോപണം; സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം

ആറന്മുള പീഡനത്തിന്റെ പേരിൽ ആംബുലൻസ് ഡ്രൈവർമാരെ പീഡിപ്പിക്കുന്നുവെന്ന് ആരോപണം; സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം

ആറന്മുള സംഭവത്തിന്‌ പിന്നാലെ ആംബുലൻസ് ഡ്രൈവർമാരോടുള്ള നാട്ടുകാരുടെ സമീപനം പലയിടങ്ങളിലും മോശമാണെന്നും പരാതിയുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
തിരുവനന്തപുരം: ആറന്മുളയിൽ കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽ ഡ്രൈവർ പീഡിപ്പിച്ച സംഭവത്തെ തുടർന്ന് കർശന നിർദേശങ്ങളാണ് ആംബുലൻസ് ഡ്രൈവർമാർക്ക് മോട്ടോർ വാഹന വകുപ്പ് നൽകിയത്.

ആംബുലൻസിൽ കൂളിംഗ് സ്റ്റിക്കർ പാടില്ലെന്നായിരുന്നു പ്രധാന നിർദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി മോട്ടോർ വാഹനവകുപ്പ് ആംബുലൻസ് ഡ്രൈവർമാരെ നിരന്തരം പീഡിപ്പിക്കുന്നതായി സ്വകാര്യ ആംബുലൻസ് ഡ്രൈവർമാരുടെ സംഘടന  ആരോപിക്കുന്നു.



ആംബുലൻസുകളിൽ കൂളിംഗ് സ്റ്റിക്കർ ഒഴിവാക്കിയാൽ പൊള്ളലേറ്റ രോഗികളെയും ഗർഭിണികളെയും കൊണ്ടുപോകുമ്പോൾ അവർക്ക് അസ്വസ്ഥതയുണ്ടാകുമെന്നും ഭാരവാഹികൾ പറയുന്നു. ആറന്മുള സംഭവത്തിന്‌ പിന്നാലെ ആംബുലൻസ് ഡ്രൈവർമാരോടുള്ള നാട്ടുകാരുടെ സമീപനം പലയിടങ്ങളിലും മോശമാണെന്നും പരാതിയുണ്ട്.

ചിലയിടങ്ങളിൽ ഡ്രൈവർമാർക്ക് നേരെ കൈയേറ്റം പോലും ഉണ്ടായി. കോവിഡ് കാലത്ത് ആംബുലൻസ് ഡ്രൈവർമാരുടെ മനോവീര്യം കെടുത്തുന്ന നടപടിയാണിത്. അതിനാൽ ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നും സംഘടന ഭാരവാഹികൾ ആവശ്യപ്പെട്ടു.
Published by:Naseeba TC
First published: