• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആംബുലൻസ് ജീവനക്കാർ സൗകര്യങ്ങളൊരുക്കി; യുവതിക്ക് വീട്ടിൽ സുഖപ്രസവം

ആംബുലൻസ് ജീവനക്കാർ സൗകര്യങ്ങളൊരുക്കി; യുവതിക്ക് വീട്ടിൽ സുഖപ്രസവം

ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത അവസ്ഥയിലായിരുന്നു യുവതി

ambulance

ambulance

  • Last Updated :
  • Share this:
    തിരുവനന്തപുരം: ആംബുലൻസ് ജീവനക്കാരുടെ അടിയന്തര വൈദ്യ സഹായത്താൽ യുവതിക്ക് വീട്ടിൽ സുഖപ്രസവം. ബാലരാമപുരം തെക്കേക്കുളം ആദിൽ വില്ലാ ഹൗസിൽ ഷെഫീറിന്റെ ഭാര്യ റജീനയാണ് സ്വന്തം വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ പെണ്‍കുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച രാത്രിയോടെയാണ് റജീനയ്ക്ക് പ്രസവവേദന തുടങ്ങിയത്. ഉടൻ ബന്ധുക്കൾ 108 ആംബുലൻസിന് സേവനം തേടി.

    കൺട്രോൾ റൂമിൽ നിന്ന് വിവരം ലഭിച്ചത് അനുസരിച്ച് ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ സർവീസ് നടത്തുന്ന 108 ആംബുലൻസ് ഉടൻ സ്ഥലത്തെത്തി. പരിശോധനയിൽ റജീനയെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത അവസ്ഥയാണെന്ന് കണ്ടെത്തി. തുടർന്ന് വീട്ടിൽവെച്ചുതന്നെ റജീനയുടെ പ്രവസമെടുക്കാൻ ജീവനക്കാരായ നവീൻ ബോസും അനീഷ് ശർമയും തീരുമാനിക്കുകയായിരുന്നു.

    വീട്ടിനുള്ളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കി. 2.10ന് റജീന കുഞ്ഞിന് ജന്മം നൽകി. അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകിയശേഷം സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷെഫീർ- റജീന ദമ്പതികളുടെ നാലാമത്തെ കുഞ്ഞാണിത്.

    First published: