തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് ആവശ്യ സർവീസുകൾ മാത്രമാണ് അതിർത്തിക്കപ്പുറത്തേക്ക് കേരള തമിഴ്നാട് പൊലീസുകൾ കടത്തിവിടുന്നത്. ഈ സാഹചര്യത്തിലാണ്
ആംബുലൻസ് വഴി മലയാളികളെ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തിക്കുന്നതും തമിഴ്നാട്ടുകാരെ കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിക്കുന്നതും സജീവമായത്.
പരിശോധനയില്ലാതെ കടത്തിവിടുമെന്നതിനാലാണ് ആംബുലൻസ് മാർഗ്ഗം തെരഞ്ഞെടുക്കാൻ കാരണം. ഒരാളിൽ നിന്നും 1000 മുതൽ 2000 രൂപ വരെ വാങ്ങിയാണ് ആംബുലൻസിൽ കടത്തുന്നത്. കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ ആളെ കടത്താൻ ശ്രമിക്കുന്നതിനിടെ അമരവിള ചെക്ക്പോസ്റ്റിൽ ഒരു ആംബുലൻസ് പൊലീസ് പിടിച്ചെടുത്തിരുന്നു.
ആംബുലൻ ഡ്രൈവർ വിജീഷിനെ ചോദ്യം ചെയ്തതിലൂടെ ലോക്ക്ഡൗൺ നിലവിൽ വന്നതിന് പിന്നാലെ നേരത്തെയും ഇത്തരത്തിൽ ആളുകളെ അതിർത്തിക്കപ്പുറത്തേക്ക് കടത്തിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.
BEST PERFORMING STORIES:COVID 19|ന്യുയോർക്കിലേതു പോലെ കോവിഡ് പടരുമെന്നു ഭയം; മഹാരാഷ്ട്രയിൽ മലേറിയ മരുന്ന് ഉപയോഗിച്ചേക്കും [NEWS]ഇന്ന് കുറെപ്പേര്‍ക്ക് കൂടി രോഗം ഭേദമാകും; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി [NEWS]പെയ്സും ഭൂപതിയും വീണ്ടും ഒന്നിച്ചു; ഇത്തവണ റാക്കറ്റല്ല, കയ്യിൽ ഫ്രൈ പാൻ ആണ് [NEWS]
ഇതിന്റെ അടിസ്ഥാനത്തിൽ ഇരു സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ആംബുലൻസുകളെ അതിർത്തിയിൽ പരിശോധനക്ക് വിധേയമാക്കിയ ശേഷം കടത്തിവിടാനാണ് പൊലീസ് തീരുമാനം.
അതേസമയം ഊരമ്പ് അടക്കമുള്ള അതിർത്തി പ്രദേശങ്ങളിലെ ഇടറോഡുകൾ വഴി ചില സംഘങ്ങൾ പണം വാങ്ങി തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് മലയാളികളെ എത്തിക്കുന്നുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലങ്ങളിൽ രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കേരള തമിഴ്നാട് അതിർത്തിയിലെ ഇടറോഡുകൾ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.