വിവാദങ്ങൾക്കിടെ സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും

കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തുടര്‍ച്ചയായി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതില്‍ അമര്‍ഷമുള്ള വലിയൊരു വിഭാഗം സിപിഎം നേതൃത്വത്തിലുണ്ട്.

news18
Updated: June 22, 2019, 7:52 AM IST
വിവാദങ്ങൾക്കിടെ സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: June 22, 2019, 7:52 AM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയുടെ മകനെതിരേയുള്ള ലൈംഗിക പീഡന പരാതിയും ആന്തൂര്‍ വിവാദവും കത്തിനില്‍ക്കെ സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അന്തിമമാക്കലാണ് യോഗത്തിന്റെ അജന്‍ഡ. എന്നാല്‍ രണ്ടുവിവാദ വിഷയങ്ങളും യോഗത്തിൽ ചര്‍ച്ചയാകാനാണ് സാധ്യത.

തെരഞ്ഞെടുപ്പില്‍ അടിതെറ്റിയ സിപിഎം നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ്. ഇതിനിടെയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരേയുള്ള ഗുരുതര ആരോപണം. പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍, സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഒളിവിലാണ്. വ്യക്തിപരമായ ആരോപണമായി മാത്രം കണ്ട് എത്രനാള്‍ മൗനം പാലിക്കും എന്ന ചോദ്യമാണ് പാര്‍ട്ടിക്കു മുന്നിലുള്ളത്.

also read: ബിനോയ് കോടിയേരിയെ കണ്ടെത്താനായില്ല; പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും

കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തുടര്‍ച്ചയായി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതില്‍ അമര്‍ഷമുള്ള വലിയൊരു വിഭാഗം സിപിഎം നേതൃത്വത്തിലുണ്ട്. നേതൃയോഗങ്ങളില്‍ അവര്‍ ഈ വികാരം പങ്കുവയ്ക്കുമോയെന്നതും നിര്‍ണായകമാകും. മകനെതിരേയുള്ള ആരോപണത്തിന്റെ വസ്തുത പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ കോടിയേരി നിര്‍ബന്ധിതമാകും. പ്രത്യേകിച്ചു, ബിനോയിക്കെതിരേ യുവതി പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനും പരാതി നല്‍കിയ സാഹചര്യത്തില്‍.

ആന്തൂരില്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യയും സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു എങ്കിലും വിവാദം ഇതുകൊണ്ട് അവസാനിക്കില്ല. നഗരസഭാ അധ്യക്ഷ പികെ ശ്യാമളയ്‌ക്കെതിരേയുള്ള പരാതിയില്‍ വ്യവസായിയുടെ ഭാര്യ ഉറച്ചു നില്‍ക്കുകയാണ്. സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിലെ അഭിപ്രായഭിന്നതകൾ ആണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത് എന്ന വാദം ശക്തമാണ്. ഇതും ചര്‍ച്ചയാകും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും അടുത്ത രണ്ടു ദിവസങ്ങളില്‍ സംസ്ഥാന സമിതിയും ചേരും.
First published: June 22, 2019, 7:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading