• HOME
  • »
  • NEWS
  • »
  • kerala
  • »
  • AMID COVID DENGUE AND JAUNDICE SPREAD IN KOZHIKKODE TV SJS

കോവിഡിനൊപ്പം ഡെങ്കിപ്പനിയും, മഞ്ഞപ്പിത്തവും: കോഴിക്കോടിന് പുതിയ വെല്ലുവിളി

ഇവിടെയുള്ള വിവിധ വാര്‍ഡുകളില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ 119 പേരിലാണ് രോഗം സ്ഥിരീകരിച്ചത്.

 fever

fever

  • Share this:
കോഴിക്കോട്: കോവിഡിനൊപ്പം കോഴിക്കോടിനെ പ്രതിസന്ധിയിലാക്കി ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പടരുന്നു. ജില്ലയിലെ താമരശ്ശേരി,കുന്നമംഗലം, ചങ്ങരോത്ത്,തിരുവമ്പാടി പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്തം പടർന്ന് പിടിച്ചിരിക്കുന്നത്.
ഇവിടെയുള്ള വിവിധ വാര്‍ഡുകളില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ 119 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളത്തിലൂടെയാണ് രോഗം പടര്‍ന്നുപിടിച്ചതെന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമായി.

ആറിടങ്ങളിലായി പത്തിലധികം പേരിൽ ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. സാധാരണ ഏപ്രില്‍ പകുതിയോടെയാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. ഈ സാഹചര്യത്തില്‍ പരിസര ശുചീകരണത്തിന് പ്രധാന പരിഗണന നല്‍കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

എല്ലാവരും കൊവിഡ് പ്രതിരോധങ്ങളിൽ സജീവമായിരുന്നതിനാൽ മഴക്കാല പൂർവ ശുചീകരണം ഇത്തവണ വേണ്ടത്ര ഫലവത്തായേക്കില്ലെന്ന സൂചനയുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനൊപ്പം ഡെങ്കിപ്പനി പ്രതിരോധനത്തിനും സമയം കണ്ടെത്തണമെന്ന വെല്ലുവിളിയാണ് ആരോഗ്യ വകുപ്പ് നേരിടുന്നത്.

You may also like:നടി ശ്രിയ ശരണിന്റെ ലൈവിനിടെ സഭ്യത ലംഘിച്ച് കമന്റ്; മറുപടി നൽകിയത് ഭർത്താവ്
[PHOTO]
''പണലഭ്യത വർദ്ധിപ്പും വായ്പാ വിതരണവും മെച്ചപ്പെടും': റിസർവ് ബാങ്ക് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു പ്രധാനമന്ത്രി. [NEWS]'സ്‌പ്രിംഗ്‌ളറിലും പ്രഖ്യാപിക്കൂ ഒരന്വേഷണം; വിജിലൻസിൽ എന്തെങ്കിലും നിഷ്പക്ഷതയുണ്ടോ എന്ന് കാണട്ടെ': ഷാഫി പറമ്പിൽ
[NEWS]


ഈ സാഹചര്യത്തില്‍ വീട്ടില്‍ കഴിയുന്നവരുടെ സേവനം കൂടി ലഭ്യമാക്കുവാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ പറഞ്ഞു.
First published:
)}