HOME » NEWS » Kerala » AMID LOCKDOWN RESTRICTIONS COUPLE TIE THE KNOT AT KERALA TAMILNADU BORDER

വീണ്ടും കതിർമണ്ഡപമാകുന്ന ചിന്നാർ പാലം; കേരള-തമിഴ്നാട് അതിർത്തിയിൽ അക്കരെയിക്കരെ നിന്ന് ബന്ധുക്കൾ

കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ അതിർത്തി കടക്കാൻ കടമ്പകൾ ഏറെയായി. ഇതോടെയാണ് സംസ്ഥാന അതിർത്തി തിരിക്കുന്ന ചിന്നാർ പാലം വിവാഹവേദിയായി തുടങ്ങിയത്.

News18 Malayalam | news18-malayalam
Updated: May 26, 2021, 9:26 AM IST
വീണ്ടും കതിർമണ്ഡപമാകുന്ന ചിന്നാർ പാലം; കേരള-തമിഴ്നാട് അതിർത്തിയിൽ അക്കരെയിക്കരെ നിന്ന് ബന്ധുക്കൾ
Marriage
  • Share this:
മറയൂർ: വീണ്ടുമൊരു വിവാഹത്തിന് വേദിയായി ചിന്നാർ പാലം. കേരള-തമിഴ്നാട് അതിർത്തികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചിന്നാർ ചെക്ക്പോസ്റ്റിൽ ഈ ലോക്ക്ഡൗൺ കാലത്തെ ആദ്യ വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. മറയൂർ ബാബുനഗർ സ്വദേശി ഉണ്ണികൃഷ്ണൻ(27) തമിഴ്‌നാട് വത്തലഗുണ്ട് സ്വദേശിനി തങ്കമയില്‍ (26) എന്നിവരായിരുന്നു വധുവരന്മാർ.

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് 11 വിവാഹങ്ങൾക്കാണ് ചിന്നാര്‍ ചെക്ക്പോസ്റ്റ് സാക്ഷ്യം വഹിച്ചത്. മറയൂർ, മൂന്നാർ മേഖലകൾ തമിഴ് വേരുകൾ ഏറെയുള്ള പ്രദേശങ്ങളാണ്. അതുകൊണ്ട് തന്നെ അതിർത്തി കടന്ന് തമിഴ്നാട്ടിൽ നിന്നും ഇവർ വിവാഹം കഴിക്കാറുണ്ട്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ അതിർത്തി കടക്കാൻ കടമ്പകൾ ഏറെയായി. ഇതോടെയാണ് സംസ്ഥാന അതിർത്തി തിരിക്കുന്ന ചിന്നാർ പാലം വിവാഹവേദിയായി തുടങ്ങിയത്.

Also Read-'ദുരഭിമാനക്കൊല'യിൽ നിന്നും കാമുകിയെ രക്ഷിക്കാന്‍ യുവാവ് ജീവനൊടുക്കി

കഴിഞ്ഞ ലോക്ക്ഡൗണിൽ അതിർത്തികൾ പൂർണ്ണമായും അടച്ചതിനാൽ പാലത്തില്‍ വിവാഹം നടക്കുമ്പോൾ വധു-വരന്മാരുടെ ബന്ധുക്കൾ രണ്ട് അതിർത്തികളിലായി നിന്ന് ആശിർവദിക്കുന്നതായിരുന്നു രീതി. ഇത്തവണത്തെ ലോക്ക്ഡൗണിലെ നിയന്ത്രണങ്ങൾക്ക് ഇളവുണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും പാസുമുണ്ടെങ്കിൽ അതിര്‍ത്തി കടന്നു വരാം.

കേരളത്തിലെ സ്വകാര്യ ലാബുകളിൽ കോവിഡ് പരിശോധനയ്ക്ക് ചിലവ് കുറവാണെങ്കിലും വിവാഹ സംഘത്തിലെ എല്ലാവരുടെയും ഫലം വരാന്‍ വൈകും. തമിഴ്നാട്ടിലാണെങ്കിൽ പരിശോധനയ്ക്ക് ചിലവ് കൂടുതലാണ്. അതുപോലെ തന്നെ പാസ് ലഭിക്കാനും താമസമുണ്ട്. ഇതോടെയാണ് ചിന്നാർ ചെക്ക് പോസ്റ്റ് വിവാഹ വേദിയായി തുടങ്ങിയത്.

അന്യസംസ്ഥാന അതിർത്തി കടന്നെത്തുന്നയാൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കി പാലത്തിലെത്തും. തുടർന്ന് താലികെട്ട്. ബന്ധുക്കൾ പാലത്തിന് ഇരുവശങ്ങളിലും സാക്ഷികളായി നിന്ന് നവദമ്പതികളെ ആശിർവദിക്കും. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കി, ആരോഗ്യം, വനം, എക്‌സൈസ്, പോലീസ് വകുപ്പുകളുടെ മേൽനോട്ടത്തിലാണ് വിവാഹങ്ങൾ.



കഴിഞ്ഞ ലോക്ക്ഡൗണിൽ ചിന്നാർ പാലത്തിൽ നടന്ന വിവാഹം വാർത്തകളിൽ നിറഞ്ഞിരുന്നു. കടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിന്ന് അതിർത്തികൾ അടച്ചിരുന്ന സമയത്ത് ഇത്തരമൊരു വിവാഹം അന്ന് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. മൂന്നാർ സ്വദേശിനി പ്രിയങ്കയും (25) കോയമ്പത്തൂർ സ്വദേശി റോബിൻസണും (30) തമ്മിലുള്ള വിവാഹത്തിനായിരുന്നുചിന്നാർ പാലത്തിന് സമീപത്തെ റോഡ്  സാക്ഷിയായത്.

Related StoryLock Down Marriage | പെരുവഴിയിൽ മിന്നുകെട്ടി പ്രിയങ്കയും റോബിൻസണും; കല്യാണ ആൽബം കാണാം
Published by: Asha Sulfiker
First published: May 26, 2021, 9:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories