നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ NDA സ്ഥാനാര്‍ഥി

  തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ NDA സ്ഥാനാര്‍ഥി

  ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്

  തുഷാർ വെള്ളാപ്പള്ളി

  തുഷാർ വെള്ളാപ്പള്ളി

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. നേരത്തെ തുഷാര്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥിയായി വയനാട്ടില്‍ എത്തിയതോടെയാണ് എന്‍ഡിഎയും സ്ഥാനാര്‍ഥിയെ മാറ്റി നിശ്ചയിച്ചത്.

   നേരത്തെ പൈലി വാത്യാട്ടിനെയായിരുന്നു ബിഡിജെഎസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്. പൈലി വാത്യാട്ടിനെ മാറ്റി ശക്തനായ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യം ചര്‍ച്ചയിലാണെന്ന് കഴിഞ്ഞദിവസം തന്നെ ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

   ഇന്നലെ എകെ ആന്റണിയായിരുന്നു രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. സംസ്ഥാന ഘടകം ഐക്യകണ്‌ഠേനെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ നേതൃത്വം വയനാട്ടിലെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുകയായിരുന്നുവെന്ന് എ.കെ. ആന്റണി പറഞ്ഞു. അമേഠിക്ക് പുറമെ ദക്ഷിണേന്ത്യയില്‍ നിന്ന് ഒരുസീറ്റില്‍ മാത്രമാണ് മത്സരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമാണ് വയനാടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    

    

   First published:
   )}