HOME » NEWS » Kerala » AMIT SHAH SAYS CHIEF MINISTER PINARAYI VIJAYAN CANNOT ESCAPE IN GOLD AND DOLLAR SMUGGLING CASES

'സ്വർണം, ഡോളർ കടത്ത് കേസുകളെക്കുറിച്ച് പറയുമ്പോൾ മുഖ്യമന്ത്രി പിണറായിക്ക് സഹിക്കുന്നില്ല; ഓടി രക്ഷപ്പെടാനാകില്ല': അമിത് ഷാ

കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്ര മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

News18 Malayalam | news18-malayalam
Updated: March 24, 2021, 6:31 PM IST
'സ്വർണം, ഡോളർ കടത്ത് കേസുകളെക്കുറിച്ച് പറയുമ്പോൾ മുഖ്യമന്ത്രി പിണറായിക്ക് സഹിക്കുന്നില്ല; ഓടി രക്ഷപ്പെടാനാകില്ല': അമിത് ഷാ
അമിത് ഷാ
  • Share this:
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനവുമായി കേന്ദ്രമന്ത്രി ആഭ്യന്തരമന്ത്രി. സ്വർണം, ഡോളർ കടത്ത് കേസുകളെക്കുറിച്ച് പറയുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് സഹിക്കുന്നില്ലെന്നും ചോദ്യങ്ങളിൽനിന്ന്‌ അദ്ദേഹത്തിന് ഓടി രക്ഷപ്പെടാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെട്ട കേസിൽ മുഖ്യമന്ത്രി മറുപടി പറയണം. മുൻ പ്രിൻസിപ്പിൽ സെക്രട്ടറി മുഖ്യ പ്രതിയായ സ്ത്രീയുമായി വിദേശയാത്ര നടത്തിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഇതിനകം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്ര മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ എന്താണു ചെയ്തതെന്ന് ഈ നാടിനു മുഴുവൻ അറിയാം. പൊലീസ് യൂണിഫോമിൽ ശബരിമലയിൽ പാർട്ടി പ്രവർത്തകരെ കയറ്റിയില്ലേ എന്നും അമിത് ഷാ ചോദിച്ചു.

ശബരിമലയിൽ ഏറ്റവും ഹീനമായ കാര്യമാണ് സർക്കാർ ചെയ്തത്. ക്ഷേത്ര കാര്യങ്ങളിൽ സർക്കാർ ഇടപെടാൻ പാടില്ല. ക്ഷേത്രങ്ങളുടെ കാര്യത്തിൽ സർക്കാർ ഇടപെടാൻ പാടില്ല. അവ വിശ്വാസികൾക്ക് വിട്ടുകൊടുക്കണം. പി എസ് സി ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന ഏജൻസിയായി. ജോലി ലഭിക്കാതെ യുവാവ് ആത്മഹത്യ ചെയ്തത് ദുഃഖകരം. മതേതര പാർട്ടി എന്ന് അവകാശപ്പെടുന്ന കോൺഗ്രസിനും നേതാക്കൾക്കും മതിഭ്രമം പിടിച്ചിരിക്കുകയാണ്. കേരളത്തിൽ ലീഗ്, ബംഗാളിൽ മമത, മഹാരാഷ്ട്രയിൽ ശിവസേന ഇങ്ങനെയാണ് കോൺഗ്രസിന്റെ മതേതരത്വം.

Also Read- ക്ഷേമപെന്‍ഷന്‍ 3500 രൂപയാക്കും; ശബരിമല, ലൗ ജിഹാദ് വിഷയങ്ങളിൽ നിയമനിര്‍മാണം; എൻഡിഎ പ്രകടന പത്രിക

രാഹുൽ ഗാന്ധി പിക്നിക്കിനു വേണ്ടിയാണ് കേരളത്തിൽ എത്തുന്നത്. ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രാഹുൽ എതിരാണെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ അവർ ഒറ്റക്കെട്ടാണെന്നും അമിത് ഷാ പറഞ്ഞു. ഇത്തവണ കേരളത്തിൽ ഇടതു വലതു മുന്നണികളെ ജനം മാറ്റി നിറുത്തും. എൽ ഡി എഫും യു ഡി എഫും കേരളത്തിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും തകർക്കുന്നു. എൽ ഡി എഫും യു ഡി എഫും അഴിമതിക്കാരാണ്. യുഡിഎഫ് സോളാർ അഴിമതി നടത്തി, എൽ ഡി എഫ് സ്വർണക്കടത്ത് അഴിമതിയും.- അമിത് ഷാ പറഞ്ഞു.

ഇന്നലെ കൊച്ചിയിലെത്തിയ അമിത് ഷാ ഇന്ന് രാവിലെ  തൃപ്പൂണിത്തുറയിൽ റോഡ് ഷോയിൽ പങ്കെടുത്തു.  അണിയിച്ചൊരുക്കിയ തുറന്ന വാഹനത്തിലാണ് അമിത് ഷായുടെ പ്രചാരണം. തൃപ്പൂണിത്തുറ കിഴക്കേകോട്ട മുതൽ ആരംഭിച്ച റോഡ്ഷോയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. അമിത് ഷായുടെ വരവിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് പൊരി വെയിലിനെ പോലും വകവയ്ക്കാതെ എത്തിയത്.

Also Read- 'ശബരിമലയിൽ സിപിഎം ഗുരുതര തെറ്റ് ചെയ്തു; വിശ്വാസികളെ അതിക്രൂരമായി നേരിട്ടു': അമിത് ഷാ

കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ മറുപടി നൽകി. തൃപ്പൂണിത്തുറയില്‍ നടക്കുന്ന റോഡ് ഷോയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഒരു കുറ്റകൃത്യം നടന്നാല്‍ യുഎന്‍ ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് പിണറായി പറയുന്നത്. ഇവിടെ കുറ്റകൃത്യം നടന്നാല്‍ അന്വേഷിക്കുക രാജ്യത്തെ ഏജന്‍സികള്‍ ആകും. തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ പൊതുസമ്മേളനത്തിൽ പങ്കെടുത്തു. കൊല്ലത്തെ പരിപാടിക്ക് ശേഷം മലമ്പുഴയിൽ റോഡ് ഷോയിൽ അമിത് ഷാ പങ്കെടുക്കും. തുടർന്ന് കോയമ്പത്തൂരിലേക്ക് മടങ്ങും.
Published by: Rajesh V
First published: March 24, 2021, 6:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories