നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോടതി വിധിയുടെ പേരില്‍ സ്വാമിമാരെ കള്ളക്കേസില്‍ കുടുക്കിയ കേരള സര്‍ക്കാര്‍ മസ്ജിദുകളില്‍ ഉച്ചഭാഷിണി സംബന്ധിച്ച വിധി നടപ്പാക്കാത്തത് എന്താണെന്ന് അമിത് ഷാ

  കോടതി വിധിയുടെ പേരില്‍ സ്വാമിമാരെ കള്ളക്കേസില്‍ കുടുക്കിയ കേരള സര്‍ക്കാര്‍ മസ്ജിദുകളില്‍ ഉച്ചഭാഷിണി സംബന്ധിച്ച വിധി നടപ്പാക്കാത്തത് എന്താണെന്ന് അമിത് ഷാ

  ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചത് കേരള ജനത മറക്കില്ല

  amit shah

  amit shah

  • News18
  • Last Updated :
  • Share this:
   പാലക്കാട്: സുപ്രീം കോടതി വിധിയുടെ പേരില്‍ സ്വാമിമാരെ കള്ളക്കേസില്‍ കുടുക്കിയ കേരള സര്‍ക്കാര്‍ മസ്ജിദുകളില്‍ ഉച്ചഭാഷിണി സംബന്ധിച്ച വിധി നടപ്പിലാക്കാത്തത് എന്താണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചത് കേരള ജനത മറക്കില്ലെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.

   കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഭായ് ഭായ് കൂട്ടുകെട്ടാണെന്ന് വിമര്‍ശിച്ച അമിത് ഷാ ശബരിമലയില്‍ പൊലീസ് വേഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തിയെന്നും ബംഗാളിലെയും ത്രിപുരയിലെയും ഗതിയിലേക്കാണ് പിണറായി സിപിഎമ്മിനെ എത്തിയ്ക്കുന്നതെന്നും വിമര്‍ശിച്ചു.

   Also Read: ഇരട്ടക്കൊലപാതകം: 5 പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു; ആദ്യം വെട്ടിയത് സുരേഷെന്ന് പൊലീസ്

    

   കേരളത്തില്‍ ബിജെപി പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ കമ്യൂണിസ്റ്റ് പാര്‍ടി അക്രമം അഴിച്ചുവിടുന്നുവെന്നും നൂറുകണക്കിന് പേര്‍ ബലിദാനികളായിട്ടുണ്ടെന്നും പറഞ്ഞ അമിത് ഷാ കേന്ദ്രത്തില്‍ മോദി വീണ്ടും അധികാരത്തിലെത്തുമെന്നും കൂട്ടിച്ചേര്‍ത്തു. ബിജെപിയ്ക്ക് അവസരം തന്നാല്‍ കേരളത്തെ മികച്ച സംസ്ഥാനമാക്കാമെന്ന് പറഞ്ഞ അദ്ദേഹം ഇത്തവണ കേരളത്തില്‍ നിന്ന് എംപിമാര്‍ ഉണ്ടാകണമെന്നും പറഞ്ഞു.

   'മഹാ സഖ്യം രാജ്യത്തിന് നല്ലതല്ല. മഹാസഖ്യത്തിന് രാജ്യത്തെ മുന്നോട്ട് നയിക്കാനാവില്ല. അധികാരത്തിനായുള്ള അഴിമതിക്കാരുടെ കൂട്ടുകെട്ടാണ് മഹാ സഖ്യം. 10 വര്‍ഷം ഭരിച്ച യുപിഎ സര്‍ക്കാര്‍ കേരളത്തിന് വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കിയിരുന്നത്. കേരളത്തിന് ബിജെപി നല്‍കിയത് എന്‍ഡിഎ നല്‍കിയതിനേക്കാള്‍ നാലിരട്ടിയാണ്' അമിത് ഷാ പറഞ്ഞു.

   First published:
   )}