• HOME
 • »
 • NEWS
 • »
 • kerala
 • »
 • Amit Shah | രാഷ്ട്രീയ വിവാദം മാത്രം ബാക്കി: നെഹ്‌റു ട്രോഫിയിൽ അമിത്ഷാ പങ്കെടുക്കില്ല

Amit Shah | രാഷ്ട്രീയ വിവാദം മാത്രം ബാക്കി: നെഹ്‌റു ട്രോഫിയിൽ അമിത്ഷാ പങ്കെടുക്കില്ല

നെഹ്റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി അമിത് ഷായെ ക്ഷണിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ വിവാദമാക്കിയിരുന്നു

 • Last Updated :
 • Share this:
  തിരുവനന്തപുരം: ഞായറാഴ്ച വള്ളംകളി മത്സര ഉദ്ഘാടനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുക്കില്ല. സുരക്ഷാ കാരണങ്ങളാലാണു പങ്കെടുക്കാത്തതെന്നാണു സൂചന. കേരളത്തിൽ കേന്ദ്രമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ വള്ളംകളി ഉൾപ്പെടുത്തിയിട്ടില്ല.ശനിയാഴ്ച കോവളത്തു നടക്കുന്ന സതേൺസോണൽ കൗൺസിൽ യോഗമാണ് അമിത്ഷായുടെ പ്രധാന പരിപാടി.

  നെഹ്റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. 23നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നയച്ചത്. ഓണാഘോഷങ്ങളിൽ പങ്കെടുക്കണമെന്നും കത്തിൽ അഭ്യർത്ഥിച്ചിരുന്നു.

  Also Read-Nehru Trophy Updates | നെഹ്രുട്രോഫി വള്ളംകളി മത്സര ഉദ്ഘാടനത്തിൽ അമിത്ഷാ പങ്കെടുക്കില്ല

  വാർത്ത പുറത്തു വന്നതിനെ തുടർന്ന് കോൺഗ്രസ് നേതാക്കൾ ഇത് വിവാദമാക്കി. മുഖ്യമന്ത്രിയും അമിത് ഷായും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. അമിത് ഷായെ വിളിക്കാനുണ്ടായ കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ലാവ്‌ലിന്‍ കേസ് പരിഗണിക്കാന്‍ പോകുന്നതാണോ സ്വര്‍ണക്കടത്ത് കേസാണോ പ്രശ്നം എന്ന് വ്യക്തമാക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഏതു ചെകുത്താനുമായും കൂട്ടുകൂടി കോണ്‍ഗ്രസിനെ തകര്‍ക്കണമെന്ന ആഗ്രഹമുള്ളവരാണ് കേരളത്തിലെ സി.പി.എമ്മുകാരെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

  ഷായെ വള്ളം കളിയ്ക്ക് വിളിക്കാൻ പിണറായിയ്ക്ക് നാണമുണ്ടോയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചോദിച്ചു.പിണറായിക്ക് അഭിമാന ബോധമില്ലെന്നും സ്വന്തം കാര്യം കാണാൻ ആരുടെ കാലും പിടിയ്ക്കുന്ന രീതിയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. 30 തവണ ലാവ്ലിൻ കേസ് മാറ്റിയത് ആരെ സഹായിക്കാനാണെന്നും സുധാകരൻ ചോദിച്ചിരുന്നു.

  Also Read-നടൻ ജോജു ജോർജിനെതിരായ ആക്രമണം; കോൺഗ്രസ് നേതാക്കൾക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

  എന്നാൽ അമിത് ഷായെ നെഹ്റു ട്രോഫി വള്ളം കളിക്ക് ക്ഷണിച്ചതിനെതിരായ വിമര്‍ശനങ്ങള്‍ തള്ളി നിയുക്ത സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. കേന്ദ്ര ഭരണാധികാരിയെ കാണാനും മിണ്ടാനും പാടില്ലെന്നു പറയുന്നത് തെറ്റാണ്. എല്‍ഡിഎഫ് രാഷ്ട്രീയ നിലപാട് വെച്ചല്ല ഫെഡറൽ സംവിധാനത്തിൽ പ്രവർ‌ത്തക്കുക എന്ന് അദ്ദേഹം പറഞ്ഞു.

  സെപ്റ്റംബർ രണ്ടിന് വൈകീട്ട് തിരുവനന്തപുരത്ത് എത്തുന്ന അമിത്ഷായ്ക്ക് വിമാനത്താവളത്തിൽ ബി.ജെ.പി. സ്വീകരണമൊരുക്കും. കോവളത്തെ ഹോട്ടൽ റാവീസിൽ സതേൺ കൗൺസിൽ യോഗത്തിൽ സംബന്ധിക്കുന്ന വിശിഷ്ടാതിഥികൾക്കുള്ള സാംസ്കാരികപരിപാടികളിൽ പങ്കെടുക്കും.

  Also Read-രണ്ടാം പിണറായി സര്‍ക്കാരിന്‍റെ 15 മാസത്തിനിടെ 89 പാർട്ടി ഓഫീസ് ആക്രമണം; 67 കോണ്‍ഗ്രസ് ഓഫീസുകള്‍

  മൂന്നിന് 11-ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ലക്ഷദ്വീപ്, അന്തമാൻ നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽനിന്നുള്ള ഭരണാധികാരികളും പങ്കെടുക്കുന്ന സതേൺ കൗൺസിൽ യോഗം അമിത്ഷാ ഉദ്ഘാടനംചെയ്യും. മൂന്നുമണിക്ക് കഴക്കൂട്ടം അൽസാജിൽ നടക്കുന്ന പട്ടികജാതിസംഗമം ഉദ്ഘാടനംചെയ്യും. രാത്രി മടങ്ങും.
  Published by:Jayesh Krishnan
  First published: