• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'അമിത് ഷായുടെ കണ്ണൂർ പ്രസംഗം ഭരണഘടനയ്ക്കെതിര്, സുപ്രീംകോടതി കേസെടുക്കണം'


Updated: November 8, 2018, 11:24 AM IST
'അമിത് ഷായുടെ കണ്ണൂർ പ്രസംഗം ഭരണഘടനയ്ക്കെതിര്, സുപ്രീംകോടതി കേസെടുക്കണം'

Updated: November 8, 2018, 11:24 AM IST
കണ്ണൂരിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ നടത്തിയ പ്രസംഗത്തിനെതിരെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ അടക്കം 49 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ രംഗത്ത്. ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രസംഗിച്ച ഷായ്ക്കെതിരേ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പികെ ശശിക്കെതിരെ യുവതി വീണ്ടും സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു

'അമിത് ഷാ നടത്തിയ പ്രസംഗം ആശങ്കപ്പെടുത്തുന്നതാണ്. അതിൽ ഉചിതമല്ലാത്ത രണ്ടു പരാമർശങ്ങളുണ്ടായി. നടപ്പാക്കാൻ കഴിയാവുന്ന ഉത്തരവുകളേ സുപ്രീംകോടതി പുറപ്പെടുവിക്കാവൂവെന്നാണ് ഒരു പരാമർശം. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കിയാൽ സംസ്ഥാന സർക്കാരിനെ താഴെയിറക്കുമെന്നും പ്രസംഗത്തിൽ പറയുകയുണ്ടായി. പരമോന്നത നീതിപീഠത്തിന്റെ ഉത്തരവു നടപ്പാക്കുന്നതിൽനിന്നു മാറി നിൽക്കാൻ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷൻ ആവശ്യപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നു'- പ്രസ്താവനയിൽ പറയുന്നു.

ശബരിമല: സംസ്ഥാന സർക്കാരിനെ വലിച്ച് താഴെയിടാൻ മടിക്കില്ലെന്ന് അമിത് ഷാ

കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷന്റെ പ്രസംഗം ഭരണഘടനാവിരുദ്ധമാണ്. അതു തിരുത്തപ്പെടാതെ പോയാൽ ദേശീയരാഷ്ട്രീയത്തിൽ ഗുരുതരമായ ഭവിഷ്യത്തുണ്ടാവും. ഈ സാഹചര്യത്തിൽ പ്രസംഗത്തിൽ വിശദീകരണം തേടാൻ തെരഞ്ഞെടുപ്പു കമ്മീഷൻ തയാറാകണം. പാർട്ടി അധ്യക്ഷനെ ഉപദേശിക്കാനും ഇക്കാര്യത്തിൽ അദ്ദേഹത്തെ പിന്തുണക്കില്ലെന്ന്‌ അറിയിക്കാനും പ്രധാനമന്ത്രി തയാറാകണം. ഭരണഘടനാലംഘനം പരിശോധിച്ച്‌ നടപടിയെടുക്കാൻ രാഷ്ട്രപതിയും തയാറാകണം - പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
Loading...
മുൻ വിവരാവകാശ കമ്മീഷണർ വജാഹത്ത് ഹബീബുള്ള, മുൻ സാമ്പത്തിക ഉപദേഷ്ടാവ് നിതിൻ ദേശായ്, സംയുക്ത ഇന്റലിജൻസ് സമിതി മുൻ ചെയർമാൻ ആർ. ഗോവിന്ദരാജൻ, മുൻ ഇറ്റാലിയൻ അംബാസഡർ കെ.പി. ഫാബിയാൻ, തുറമുഖമന്ത്രാലയം മുൻ അഡീഷണൽ സെക്രട്ടറി എസ്.പി. അംബ്രോസ്, വിദേശകാര്യ മന്ത്രാലയത്തിലെ മുൻ ധനകാര്യ ഉപദേശകൻ എൻ. ബാലഭാസ്കർ, കാബിനറ്റ് സെക്രട്ടേറിയറ്റിലെ സ്പെഷ്യൽ സെക്രട്ടറിയായിരുന്ന വാപ്പാല ബാലചന്ദ്രൻ, പൊലീസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഡി.ജി.പി.യായിരുന്ന മീര സി. ബോർവങ്കർ, റെയിൽവേ ബോർഡ് മുൻ അംഗം സോം ചതുർവേദി, ഉത്തരാഖണ്ഡ് മുൻ ചീഫ് സെക്രട്ടറി സുർജിത് കെ. ദാസ്, സ്വീഡൻ മുൻ അംബാസഡർ സുശീൽ ദുബെ ഉൾപ്പെടെയുള്ളവരാണ് പ്രസ്താവനയിൽ ഒപ്പിട്ടിരിക്കുന്നത്.

First published: November 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍