• HOME
  • »
  • NEWS
  • »
  • kerala
  • »
  • ‘കേരളം എന്നെ എഴുത്തിലേക്കു നയിച്ച സ്ഥലം': അമിതാവ് ഘോഷ്

‘കേരളം എന്നെ എഴുത്തിലേക്കു നയിച്ച സ്ഥലം': അമിതാവ് ഘോഷ്

  • Last Updated :
  • Share this:
    തന്നെ എഴുത്തിലേക്ക് നയിച്ച സ്ഥലം കേരളമാണെന്ന് ജ്ഞാനപീഠം പുരസ്കാര ജേതാവ് അമിതാവ് ഘോഷ് . ഏറ്റവും ഒടുവിലത്തെ കേരളസന്ദർശനത്തിനിടെയാണ് കേരളത്തെക്കുറിച്ചും തന്റെ ആദ്യ നോവലിന്റെ കരട് പൂർത്തിയാകുന്നത് തിരുവനന്തപുരത്ത് വച്ചാണെന്നും അമിതാവ് മനസു തുറന്നത്. ആ നഗരത്തെ ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    Also Read-അമിതാവ് ഘോഷിന് ജ്ഞാനപീഠം

    തിരുവനന്തപുരത്ത് സിഡിഎസിലെ ഫെലോഷിപ്പ് കാലത്താണ് അമിതാവ് തൻ‌റ ആദ്യ നോവൽ 'ദി സർക്കിൾ ഓഫ് റീസൺ' പൂർത്തിയാക്കുന്നത് . ലാറി ബേക്കർ നിർമ്മാണ വൈദഗ്ധ്യത്തിലുള്ള സിഡിഎസിന്റെ കെട്ടിടവും മുന്നിലെ പുൽത്തകിടിയുമെല്ലാം ആ പുസ്തകത്തിനൊപ്പമുള്ള അദ്ദേഹത്തിന്റെ പ്രിയ ഓർമ്മകളാണ്. കേരളത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും ഏറെ മനസിലാക്കാനും ഘോഷ് ശ്രമിച്ചിട്ടുണ്ട്.

    Also Read-ടി.എം. കൃഷ്ണ ഇന്ന് പാടുന്നു; കേരളത്തിനായി...

    കേരളത്തിലെ ഔഷധ സസ്യങ്ങളെ കുറിച്ച് പഠനം നടത്തി‌യ ഇട്ടി അച്യുതനാണ് അമിതാവിന്റെ ആരാധ്യ പുരുഷൻ എന്നറിയുമ്പോഴാണ് കേരളത്തോട് അദ്ദേഹത്തിനുണ്ടായിരുന്നു അടുപ്പം എത്ര ആഴത്തിലുള്ളതാണെന്ന് മനസിലാകുന്നത്. തിരുവനന്തപുരം കഴി‍ഞ്ഞാൽ കേരളത്തിൽ കൊച്ചിയും അദ്ദേഹത്തിന് പ്രിയപ്പെട്ട ഇടമാണ്. ഹോർത്തൂസ് മലബാറിക്കസിൻറെ രചനയിൽ മുഖ്യപങ്ക് വഹിച്ച ഫോർട്ട് കൊച്ചിയില ഡേവിസ് ഹാളാണ് അദ്ദേഹത്തിന് അവിടെ പ്രിയപ്പെട്ട സ്ഥലം. ഒന്നിലേറെ തവണ ഇവിടെ വന്നിട്ടുള്ള അമിതാവ്, ആ ഹാളിനെക്കുറിച്ച് ധാരാളം മനസിലാക്കി വയ്ക്കുകയും ചെയ്തിട്ടുണ്ട്.

    ചരിത്രത്തോട് പ്രിയം കൂടുതലുള്ള എഴുത്തുകാരൻ, ഏറെ കാലമെടുത്താണ് തന്റെ ഓരോ രചനകളും പൂർത്തിയാക്കുന്നത്. താൻ എഴുതാൻ പോകുന്ന വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള പഠനവും ഗവേഷണവും ഈ കാലയളവിൽ നടത്തിയാണ് രചനകൾ ആരംഭിക്കുന്നത് തന്നെ.

    62കാരനായ അമിതാവ് ഘോഷിന്റെ രചനകൾ കൂടുതലും ഇംഗ്ലീഷിലാണ്. 2007ൽ പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ദി ഷാഡോ ലൈൻസ്, ദി ഗ്ലാസ്സ് പാലസ്സ്, ദി ഹംഗ്രി ടൈഡ്, സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്, ഫ്ലഡ് ഓഫ് ഫയർ( നോവലുകൾ), ദി കൽകട്ട ക്രോമസോം (സയൻസ് ഫിക്ഷൻ), ഇൻ അൻ ആന്റീക്ക് ലാന്ഡ്, ഡാൻസിങ് ഇൻ കംബോഡിയ ആന്റ് അറ്റ് ലാർജ് ഇൻ ബർമ്മ, ദി ഇമാം ആന്റ് ദി ഇന്ത്യൻ (യാത്രാവിവരണങ്ങൾ, ഉപന്യാസങ്ങൾ) എന്നിവയാണ് പ്രധാന കൃതികൾ.

     
    First published: