'അവരോട് പറഞ്ഞേക്ക്, ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന്';അമിത് ഷാ അന്ന് പറഞ്ഞത് ഇങ്ങനെ

News18 Malayalam
Updated: December 9, 2018, 11:56 AM IST
'അവരോട് പറഞ്ഞേക്ക്, ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന്';അമിത് ഷാ അന്ന് പറഞ്ഞത് ഇങ്ങനെ
  • Share this:
കണ്ണൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ വിമാനത്തവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയത് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമാണെങ്കിലും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായാണ് ആദ്യം പറന്നിറങ്ങിയ വി.ഐ.പി. ഉദ്ഘാടനത്തിനും മുന്‍പേ കണ്ണൂര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങിയ അമിത് ഷായുടെ അന്നത്തെ പ്രതികരണവും ഏറെ വൈറലായിരുന്നു.

'അവരോട് പറഞ്ഞേക്ക്, ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന്' ഇതായിരുന്നു അമിത് ഷായുടെ പ്രതികരണം. സമീപത്തുണ്ടായിരുന്ന വിമാനത്താവള ജീവനക്കാരോടാണ് ബി.ജെ.പി അധ്യക്ഷന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

Also Read കണ്ണൂരില്‍ 83 വര്‍ഷം മുന്‍പേ ആഴ്ചയിലൊരിക്കല്‍ വിമാനം പറന്നിറങ്ങിയിട്ടുണ്ടെന്ന് എത്രപേര്‍ക്കറിയാം?

ഒക്ടോബര്‍ മാസത്തിലാണ് ബി.ജെ.പി അധ്യക്ഷന്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനു മുന്‍പേയായിരുന്നു ബി.ജെ.പി അധ്യക്ഷന്റെ വരവ്. ആദ്യം വിമാനത്താവള അധികൃതര്‍ അനുമതി നിഷേധിച്ചെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് അമിത് ഷായുടെ വിമാനം ഇറക്കാന്‍ അനുവദിക്കുകയായിരുന്നു.

First published: December 9, 2018, 11:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading