• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ലാലിനെതിരെ പ്രവര്‍ത്തിച്ചവർക്കെതിരെ നടപടി'

'ലാലിനെതിരെ പ്രവര്‍ത്തിച്ചവർക്കെതിരെ നടപടി'

  • Share this:
    ഡബ്ലു സി സി പ്രവര്‍ത്തകര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമ്മ സെക്രട്ടറി സിദ്ദീഖ്. വാര്‍ത്താ സമ്മേളനത്തില്‍ ഡബ്ലു സി സി അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയ സിദ്ദീഖ്, കടുത്ത ഭാഷയില്‍ തന്നെയാണ് നടിമാര്‍ക്കെതിരെ പ്രതികരിച്ചത്. സംഘടനയ്‌ക്കെതിരെ ഇവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ബാലിശമാണെന്ന് അറിയിച്ച സിദ്ദീഖ്, അമ്മ ജനറല്‍ സെക്രട്ടറി മോഹന്‍ലാലിനെതിരെ സംസാരിച്ചതിനെയും രൂക്ഷമായി വിമര്‍ശിച്ചു.

    അമ്മയില്‍ നിന്ന് രാജിവച്ച് പോയവരെ തിരികെ വിളികില്ലെന്നും എല്ലാവരുമായി കൂടിയാലോചിച്ച ശേഷം എടുത്ത തീരുമാനമാണെന്നും അമ്മ സെക്രട്ടറി സിദ്ധിഖും കെ.പി.എ.സി ലളിതയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    സമൂഹമാധ്യമങ്ങളില്‍ തെറിവിളി വരുന്നെന്നു പറയുന്നവര്‍, അത് ജനങ്ങളുടെ പ്രതികരണമാണെന്നു തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നതാണ്. 'അമ്മ' ജനറല്‍ ബോഡിയാണ് ആ തീരുമാനം മരവിപ്പിച്ചത്. ദിലീപിന്റെ തൊഴില്‍ നിഷേധിക്കാന്‍ വേണ്ടിയുള്ള സംഘടനയല്ല 'അമ്മ'. നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ ദിലീപ് മോഹന്‍ലാലിന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 10ന് രാജിക്കത്ത് നല്‍കിയെന്നും സിദ്ധിഖ് പറഞ്ഞു.

    നടിമാര്‍ എന്നു വിളിച്ച് ആക്ഷേപിച്ചെന്ന ആരോപണം ബാലിശമാണ്. 'അമ്മ' നടീനടന്മാരുടെ സംഘടനയാണ്. അങ്ങനെ വിളിച്ചതില്‍ ആക്ഷേപം തോന്നേണ്ട കാര്യമില്ല. അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. രാജിവച്ച് പുറത്തു പോയവരെ തിരിച്ചു വിളിക്കില്ലെന്നത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനമാണ്. ചെയ്ത തെറ്റുകള്‍ക്ക് മാപ്പുപറഞ്ഞ് അംഗത്വ അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കുന്നത് പരിഗണിക്കും. പുറത്ത് പോയ നാല് നടിമാരേക്കാള്‍ നാനൂറ് പേരടങ്ങുന്ന സംഘടനയാണ് അമ്മ. നടിമാരുടെ ആവശ്യം ജനറല്‍ ബോഡി ചര്‍ച്ച ചെയ്ത് മരവിപ്പിച്ചതാണ്. നടിമാര്‍ മാപ്പ് അപേക്ഷിച്ചട്ടു തിരിച്ചു വരട്ടെയെന്ന് കെ.പി.എ.സി ലളിതയും വ്യക്തമാക്കി.

    സംഘടനയ്ക്കുള്ളില്‍നിന്ന് സംഘടനയ്‌ക്കെതിരെയും പ്രസിഡന്റ് മോഹന്‍ലാലിനെതിരെയും പ്രവര്‍ത്തിച്ച നടിമാര്‍ക്കെതിരെ നടപടിയെടുക്കും. സാമ്പത്തികമായി നല്ല നിലയിലുള്ളവരാണ് ഡബ്ല്യു.സി.സി അംഗങ്ങൾ. ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിനെ കുറിച്ച് അറിയില്ലെന്നും സിദ്ധിഖ് പറഞ്ഞു.

    First published: