• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിവാദങ്ങൾക്കിടെ അമ്മ എക്സിക്യൂട്ടീവ് യോഗം ഇന്ന്

വിവാദങ്ങൾക്കിടെ അമ്മ എക്സിക്യൂട്ടീവ് യോഗം ഇന്ന്

  • Last Updated :
  • Share this:
    കൊച്ചി: വിവാദങ്ങൾക്കിടെ താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. കൊച്ചിയിൽ അമ്മ പ്രസിഡൻറ് മോഹൻലാലിന്റെ അധ്യക്ഷതയിലാണ് യോഗം. WCC ഉന്നയിച്ച ആരോപണങ്ങൾക്ക് ഒപ്പം സിദ്ദീഖും ജഗദീഷും തമ്മിലുള്ള തർക്കവും സംഘടനയിലെ ചേരിതിരിവും യോഗത്തിൽ ചർച്ചയാകും.

    തെലങ്കാന മാധ്യമപ്രവർത്തക സന്നിധാനത്തേക്ക്; ഒപ്പം ഇരുമുടിക്കെട്ടുമായി മലയാളി യുവതിയും?

    സിനിമയിലെ വനിതാ കൂട്ടായ്മയായ WCC ഉന്നയിച്ച വിഷയങ്ങളാണോ ഇതേ ചൊല്ലിയുള്ള അമ്മയിലെ പ്രശ്നങ്ങളാണോ ആദ്യം ചർച്ച ചെയ്യേണ്ടതെന്ന ആശയക്കുഴപ്പത്തിലാണ് സംഘടന. അമ്മ നേതൃത്വത്തിനെതിരെ വനിതാ കൂട്ടായ്മ ഉയർത്തിയ വിമർശനങ്ങൾക്കിടെയാണ് ഇതുസംബന്ധിച്ച സംഘടനയിലെ പ്രശ്നങ്ങളും മറനീക്കി പുറത്തുവന്നത്.

    സമവായ സാധ്യതകൾ ചൂണ്ടി കാണിച്ച് ട്രഷറർ ജഗദീഷ് പുറത്തിറക്കിയ വാർത്താക്കുറിപ്പിനെ പൂർണമായും സെക്രട്ടറി സിദ്ദീഖ് തള്ളുകയും ചെയ്തതോടെ വിഷയം കൂടുതൽ സങ്കീർണമായി. വാർത്താസമ്മേളനത്തിൽ പങ്കെടുത്ത നടി KPAC ലളിതയുടെ പരാമർശങ്ങളും വിവാദമായി. ഈ രണ്ടു സംഭവങ്ങളുമാണ് അടിയന്തര എക്സിക്യൂട്ടീവിലേക്ക് കാര്യങ്ങൾ എത്തിച്ചത്. എന്നാൽ എക്സിക്യൂട്ടീവിലെ മുഴുവൻ അംഗങ്ങളും യോഗത്തിന് ഉണ്ടാകാനുള്ള സാധ്യതയില്ല. അതു കൊണ്ട് ഭാരവാഹികളുടെ യോഗം എന്ന രീതിയിലാണ് സംഘടനാ വിശദീകരണം. സിദ്ദീഖിന്റെ വാർത്താ സമ്മേളനത്തിന്റെ രീതിയിൽ മോഹൻലാലിനും അതൃപതിയുണ്ടെന്നാണറിയുന്നത്. WCC യെ പ്രതിരോധിക്കുന്നതിനൊപ്പം അമ്മയിലെ പ്രതിസന്ധിയും പരിഹരിക്കാനുള്ള ചർച്ചകൾക്കാകും മുൻതൂക്കം നൽകുക.
    First published: