• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അമ്മ'യുടെ ഭരണഘടനാ ഭേദഗതി മരവിപ്പിച്ചു; രാജിവെച്ചവര്‍ക്ക് നടപടിക്രമം അനുസരിച്ച് തിരിച്ചുവരാമെന്ന് മോഹന്‍ലാല്‍

'അമ്മ'യുടെ ഭരണഘടനാ ഭേദഗതി മരവിപ്പിച്ചു; രാജിവെച്ചവര്‍ക്ക് നടപടിക്രമം അനുസരിച്ച് തിരിച്ചുവരാമെന്ന് മോഹന്‍ലാല്‍

ഭേദഗതി നിർദ്ദേശങ്ങളിൽ പലതും ജനാധിപത്യ വിരുദ്ധവും യുക്തിരഹിതവുമാണെന്ന് WCC

മോഹൻലാൽ

മോഹൻലാൽ

  • Last Updated :
  • Share this:
    കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നത് താത്കാലികമായി മരവിപ്പിച്ചു. വിഷയത്തില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ അംഗങ്ങള്‍ മുന്നോട്ട് വെച്ചെന്നും ഇതില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നും പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. എക്സിക്യുട്ടീവ് കമ്മിറ്റിയുടെ നിര്‍ദേശങ്ങളെ എതിര്‍ത്തുകൊണ്ട് ഡബ്ല്യു.സി.സി അംഗങ്ങളും രംഗത്തുവന്നു.

    ആഭ്യന്തര പരാതി സെല്‍ രൂപീകരണം, സംഘടനയുടെ നേതൃനിരയില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കല്‍ തുടങ്ങിയ മാറ്റങ്ങളോടെ ഭരണഘടന ഭേദഗതി ചെയ്യാന്‍ എക്സിക്യുട്ടീവ് കമ്മിറ്റി ശ്രമിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. എക്സിക്യുട്ടീവ് കമ്മിറ്റിയുടെ നിര്‍ദേശങ്ങളെ അംഗങ്ങളില്‍ ഭൂരിഭാഗവും എതിര്‍ത്തു. നിയമാവലി ഭേദഗതി ചെയ്യും മുൻപ് കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് ഭൂരിപക്ഷം അംഗങ്ങളും നിലപാടെടുത്തു. തുടര്‍ന്ന് തീരുമാനം താത്കാലികമായി മരവിപ്പിച്ചെന്നും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമേ പുതിയ ഭേദഗതികള്‍ നടപ്പില്‍ വരുത്തൂ എന്നും പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചു.

    Also read: തിലകന്‍ അമ്മയുടെ ഭാഗമാണ്: മോഹന്‍ലാല്‍

    അതേസമയം അമ്മയുടെ പൊതുയോഗത്തിൽ അവതരിപ്പിച്ച ഭേദഗതി നിർദ്ദേശങ്ങളിൽ പലതും ജനാധിപത്യ വിരുദ്ധവും യുക്തിരഹിതവുമാണെന്ന് ഡബ്ലുസിസി നേതാക്കളായ രേവതി, പാർവതി തുടങ്ങിയവർ അഭിപ്രായപ്പെട്ടതായാണ് സൂചന. താരസംഘടനയിൽ പരാതി പരിഹാര സെൽ വേണമെന്ന ഡബ്ല്യു സി സി യുടെ ആവശ്യവും പൊതുയോഗം അംഗീകരിച്ചില്ല. അമ്മ തൊഴിൽ ദാതാവല്ല. അതിനാൽ പരാതി പരിഹാര സെൽ രൂപീകരിക്കണമെന്ന ആവശ്യം നിലനിൽക്കില്ല. ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് നിലവിലിരിക്കുന്ന കേസിന്റെ വിധി വന്നശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കാമെന്നും മോഹൻലാൽ പറഞ്ഞു.

    അമ്മയിൽ നിന്ന് പുറത്ത് പോയവരെ ഉപാധികളില്ലാതെ തിരിച്ചെടുക്കണമെന്ന ഡബ്ല്യു സി സി യുടെ ആവശ്യവും ഇന്നത്തെ യോഗം അംഗീകരിച്ചില്ല. രാജിവെച്ചവര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ വരാമെന്ന് പറഞ്ഞ ജഗദീഷ് അതിന് അപേക്ഷ നല്‍കണമെന്നും എന്നാല്‍ അംഗത്വ ഫീസ് നല്‍കേണ്ടതില്ലെന്നും പറഞ്ഞു. തിലകനെ പുറത്താക്കിയ മുൻ നടപടി തിരുത്തണമെന്ന് നടൻ ജോയ് മാത്യു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹത്തെ പുറത്താക്കിയിട്ടില്ലെന്നും സ്വയം മാറി നിന്നതാണെന്നും ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.

    First published: