കണ്ടയിന്‍മെന്റ് സോണിലെ ഹോട്ടലില്‍ എംഎല്‍എമാർ ഉൾപ്പെടെ പങ്കെടുത്ത് താരസംഘടനയുടെ യോഗം; പ്രതിഷേധത്തെ തുടർന്ന് യോഗം നിർത്തിവെച്ചു

അതീവജാഗ്രത തുടരുന്നതിനിടെയാണ് സ്വകാര്യഹോട്ടലില്‍ ചലച്ചിത്രതാരങ്ങളുടെ സംഘടനകളുടെ യോഗം. കോവിഡ് പോസിറ്റീസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹോട്ടല്‍ ഉള്‍പ്പെടുന്ന ചക്കരപ്പറമ്പ് 46 ഡിവിഷന്‍ അടച്ചിരിക്കുകയാണ്.

News18 Malayalam | news18
Updated: July 5, 2020, 7:43 PM IST
കണ്ടയിന്‍മെന്റ് സോണിലെ ഹോട്ടലില്‍ എംഎല്‍എമാർ ഉൾപ്പെടെ പങ്കെടുത്ത് താരസംഘടനയുടെ യോഗം;   പ്രതിഷേധത്തെ തുടർന്ന് യോഗം നിർത്തിവെച്ചു
പ്രതിഷേധത്തിൽനിന്ന്
  • News18
  • Last Updated: July 5, 2020, 7:43 PM IST
  • Share this:
കൊച്ചി: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കണ്ടയിന്‍മെന്റ് പ്രദേശത്തെ ഹോട്ടലില്‍ ഇടത് എംഎല്‍എമാർ അടക്കം പങ്കെടുത്ത് കൊച്ചിയില്‍ താരസംഘടനയുടെ യോഗം. ന്യൂസ് 18 വാര്‍ത്തയെ തുടർന്ന് യോഗം നിര്‍ത്തി വെച്ചു. പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. കണ്ടയിൻമെന്റ് സോൺ ആയിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ ഹോട്ടലില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മീറ്റിംഗ് നടത്തിയതെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം അതിവേഗം ഉയരുന്ന കൊച്ചിയില്‍ കണ്ടയിൻമെന്റ് സോണുകളിൽ അടക്കം കര്‍ശന നിയന്ത്രണമാണ്. ഇടവഴികളടക്കം കെട്ടിയടച്ചു. ആളുകള്‍ക്ക് പുറത്തേക്ക് ഇറങ്ങുന്നതിന് നിയന്ത്രണവുമുണ്ട്.

ഇങ്ങനെ, അതീവജാഗ്രത തുടരുന്നതിനിടെയാണ് സ്വകാര്യഹോട്ടലില്‍ ചലച്ചിത്രതാരങ്ങളുടെ സംഘടനകളുടെ യോഗം. കോവിഡ് പോസിറ്റീസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹോട്ടല്‍ ഉള്‍പ്പെടുന്ന ചക്കരപ്പറമ്പ് 46 ഡിവിഷന്‍ അടച്ചിരിക്കുകയാണ്.

You may also like:തിരുവനന്തപുരത്ത് വന്‍ സ്വര്‍ണവേട്ട; കണ്ടെത്തിയത് യു.എ.ഇ.കോണ്‍സുലേറ്റ് വിലാസത്തിലെ പാഴ്‍സലിൽ‍ [NEWS]ആത്മനിർഭർ ഭാരത് വനിതാ കേന്ദ്രീകൃതമായിരിക്കും: സുനിത ദുഗൽ എംപി [NEWS] നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 804 രോഗബാധിതർ; ഉറവിടം അറിയാത്ത രോഗികളും കൂടുന്നു‍ [NEWS]

എന്നാല്‍, എയര്‍പോര്‍ട്ടിലെ ജീവനക്കാരടക്കം താമസിക്കുകയും പെയ്ഡ് ക്വാറന്റീന്‍ നല്‍കുകയും ചെയ്യുന്ന ഹോട്ടലില്‍ യോഗം ചേര്‍ന്നു. എംഎല്‍എമാരായ മുകേഷും ഗണേഷ്‌കുമാറും യോഗത്തിനെത്തി. കണ്ടയിൻമെന്റ് സോണിലെ യോഗത്തെക്കുറിച്ചുള്ള ന്യൂസ് 18 വാര്‍ത്തയെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി.

പ്രതിഷേധം ശക്തമായതോടെ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം നിര്‍ത്തി. താരങ്ങള്‍ മടങ്ങുകയും ചെയ്തു. നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.
First published: July 5, 2020, 7:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading