നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വി എസ് ഇഫക്ട്? വയനാട്ടിലെ രാഹുലിനെ ട്രോളി അമുൽ പരസ്യം

  വി എസ് ഇഫക്ട്? വയനാട്ടിലെ രാഹുലിനെ ട്രോളി അമുൽ പരസ്യം

  കോൺഗ്രസ് അധ്യക്ഷൻ രണ്ടുസീറ്റുകളിലായി മത്സരിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് പരസ്യം

  അമുൽ പരസ്യം

  അമുൽ പരസ്യം

  • News18
  • Last Updated :
  • Share this:
   'അമുൽ ബേബി' പ്രയോഗം വി എസ് അച്യുതാനന്ദൻ പൊടിതട്ടിയെടുത്തതിന് പിന്നാലെ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ട്രോളി അമുലിന്റെ പരസ്യം. കോൺഗ്രസ് അധ്യക്ഷൻ രണ്ടുസീറ്റുകളിലായി മത്സരിക്കുന്നുവെന്ന അടിക്കുറിപ്പോടെ, രാഹുലിന്റെ കാരിക്കേച്ചറും വയനാട് ഹാവ് ഇറ്റ് വിത്ത് ബട്ടർ? ( ബട്ടർ ചേർത്ത് ഇത് കഴിക്കുമോ) എന്നുമെഴുതിയ ചിത്രവുമാണ് ചൊവ്വാഴ്ച വൈകീട്ടോടെ അമുലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്. അമുൽ - അമേഠി കാ പറാത്ത (അമേഠിയുടെ പറാത്ത) എന്നും ചിത്രത്തിൽ വിശേഷിപ്പിച്ചിരുന്നു. മിനിറ്റുകൾക്കുള്ളിൽ തന്നെ അമുൽ പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായി. ചിലർ അമുലിനെ പിന്തുണച്ചപ്പോൾ രൂക്ഷമായ എതിർപ്പുമായി ചിലർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി.   മധ്യവയസ്സിനോട് അടുക്കുമ്പോഴും രാഹുൽഗാന്ധി ശിശുസഹജമായി കാര്യങ്ങളെ സമീപിക്കുകയാണെന്നും അമുൽ ബേബി എന്ന വിളി ഇപ്പോഴും പ്രസക്തമാണെന്നും വി എസ് അച്യുതാനന്ദൻ പരിഹസിച്ചിരുന്നു. സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ രാഹുൽഗാന്ധിയെ പപ്പു എന്ന് പരിഹസിച്ചുള്ള മുഖപ്രസംഗം വന്നതിൽ നേതാക്കൾ ഖേദം അറിയിച്ചതിന് പിന്നാലെ ഫേസ്ബുക്കിൽ രാഹുലിനെ അമുൽ ബേബി എന്ന് വിശേഷിപ്പിച്ച് വി എസ് രംഗത്ത് വരികയായിരുന്നു. ' ഒളിച്ചോടി വന്ന അമൂൽ ബേബി, വയനാടിനെ അമേഠിയോ റായ്ബറേലിയോ ആക്കാൻ അനുവദിച്ചുകൂടാ, വളരണം വയനാട്, ഉയരണം വയനാട് ' എന്നായിരുന്നു വി എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
   First published:
   )}