കോഴിക്കോട്: ബാലുശ്ശേരി പൂനത്ത് പതിനെട്ടുകാരി കുളത്തില്‍ വീണ് മരിച്ചു. കിഴക്കോത്ത് പന്നൂര് രായന്‍കണ്ടിയില്‍ താമസിക്കുന്ന മലയില്‍ ബഷീറിന്റെ മകള്‍ ഫിദ ഷെറിന് ആണു മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം.
പൂനത്തുള്ള മാതാവിന്റെ വീട്ടില്‍ എത്തിയപ്പോല്‍ ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനായി കുളത്തില്‍ ഇറങ്ങുകയായിരുന്നു. കുളത്തിന്റെ പടിയില്‍ നിന്നും കാല് വഴുതി മുങ്ങിപ്പോയി. അല്‍പ്പ സമയം കഴിഞ്ഞും കാണാതിരുന്നതിനെ തുടര്‍ന്ന് കൂടെ ഉണ്ടായിരുന്നവര്‍ ബഹളം വെച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ കുളത്തിലിറങ്ങി വിദ്യാര്‍ത്ഥിനിയെ കരക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
തെരുവുനായയുടെ കടിയേറ്റ 12 കാരി മരണത്തിന് കീഴടങ്ങി
തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ 12 വയസ്സുകാരി മരിച്ചു. പത്തനംതിട്ട പെരുനാട് സ്വദേശിനി അഭിരാമി ആണ് മരിച്ചത്.കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പേ വിഷബാധയ്ക്ക് എതിരെ മൂന്നു ഡോസ് വാക്സീന് എടുത്തിട്ടും കുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. പല്ലിനു പുറമേ നഖം കൊണ്ടുള്ള മുറിവുകളും ഉണ്ടായിട്ടുണ്ട്.
രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിയതിനെ തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം ചികിത്സയ്ക്കാരി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കുട്ടിയുടെ ശരീരശ്രവങ്ങളുടെ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ലഭിച്ചേക്കും. പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ കുട്ടിയില്‍ പേവിഷബാധ സ്ഥിരീകരിക്കാനാവു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.