• HOME
 • »
 • NEWS
 • »
 • kerala
 • »
 • കിടപ്പുരോഗിയായ ഭാര്യയെ അടിച്ചുകൊന്നതിന് റിമാൻഡിലായിരുന്ന 85കാരൻ ആശുപത്രിയിൽ മരിച്ചു

കിടപ്പുരോഗിയായ ഭാര്യയെ അടിച്ചുകൊന്നതിന് റിമാൻഡിലായിരുന്ന 85കാരൻ ആശുപത്രിയിൽ മരിച്ചു

കഴിഞ്ഞ മാസം 22 മുതൽ രാമൻകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് മരിച്ചത്.

രാമൻകുട്ടി

രാമൻകുട്ടി

 • Last Updated :
 • Share this:
  കോട്ടയം: കിടപ്പുരോഗിയായ ഭാര്യയെ (bed ridden wife) ഊന്നുവടികൊണ്ട് അടിച്ചുകൊന്ന കേസിലെ പ്രതി റിമാൻഡിൽ ആശുപത്രി ചികിത്സയിൽ കഴിയവെ മരിച്ചു. ഉഴവൂർ (Uzhavoor) ചേറ്റുകുളം പുലിയൻമാനാൽ രാമൻകുട്ടി (85) ആണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരിച്ചത്.

  കഴിഞ്ഞ മാസം 22 മുതൽ രാമൻകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് മരിച്ചത്.

  ഒക്ടോബർ നാലിന് പുലർച്ചെയാണ് ഭാര്യ ഭാരതി (82)യുടെ മരണം ബന്ധുക്കൾ അറിഞ്ഞത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ സമയം വീട്ടുമുറ്റത്തെ കിണറ്റിലേക്ക് രാമൻകുട്ടി ചാടിയിരുന്നു. നാട്ടുകാരും വീട്ടുകാരും ചേർന്നാണ് അന്ന് രക്ഷിച്ചത്.

  ആദ്യ 14 ദിവസത്തെ റിമാൻഡിന് ശേഷം രാമൻകുട്ടിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. രാമൻകുട്ടിയുടെ മരണം കോടതിയിലറിയിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മക്കൾ: രാജു, സോമന്ഡ, നളിനി, സുശീല, ഗീത. മരുമക്കൾ: സുധ രാജു, ലത സോമൻ, ശശി കരിമ്പനാനിക്കല്‍ ഇടുക്കി, രാജൻ പുത്തൻപുരയ്ക്കൽ മോനിപ്പള്ളി, രാജു ചെറുകരോട്ട് കുറുവിലങ്ങാട്.

  യുവതി അയൽ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കൾ

  പാലായിൽ (Pala) യുവതിയെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ (Found Dead) കണ്ടെത്തി. തോടനാൽ ഇലവനാൽ തൊടുകയിൽ രാജേഷിന്റെ ഭാര്യ ദൃശ്യ (28)യെയാണ് ഭർതൃവീടിന് സമീപത്തെ പുരയിടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. തീ കൊളുത്തിയശേഷം കിണറ്റിൽ ചാടുകയായിരുന്നെന്ന് കരുതുന്നതായി പൊലീസ് (Police) പറഞ്ഞു.

  നാലു വർഷം മുൻപായിരുന്നു ദൃശ്യയുടെ വിവാഹം. ഇവർക്ക് കുട്ടികളില്ല. സോഷ്യൽമീഡിയ അമിതമായി ഉപയോഗിക്കുന്നതിനെ ഭർതൃ വീട്ടുകാർ ചോദ്യം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഏലപ്പാറ ചിന്നാർ സ്വദേശിയായ ദൃശ്യ കഴിഞ്ഞയാഴ്ച വീട്ടിൽ പോയിരുന്നു. തിരികെ വരുമ്പോൾ ബന്ധുക്കളെ കൂട്ടണമെന്ന് ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.

  തിങ്കളാഴ്ച ദൃശ്യ തനിച്ചാണ് മടങ്ങിയെത്തിയത്. പിന്നാലെ ഭർത്താവിന്റെ വീട്ടുകാർ ദൃശ്യയുടെ കുടുംബാംഗങ്ങളെ അന്നു തന്നെ വിളിച്ചുവരുത്തി. ഇരുവീട്ടുകാരും തമ്മിൽ ചർച്ച നടത്തിയ ശേഷമാണ് ബന്ധുക്കൾ മടങ്ങിയത്. ഇതിനിടെ അയൽവാസിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടർന്ന് ഭർതൃപിതാവ് അവിടെ പോയി. 2.30നു തിരികെ വരുമ്പോഴാണ് ദൃശ്യയെ കാണാനില്ലെന്ന് അറിയുന്നത്. തുടർന്നു പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ അയൽവാസിയുടെ പുരയിടത്തിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

  കിണറിനു സമീപത്തു നിന്ന് ടോർച്ച് കണ്ടെത്തി. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് മൃതദേഹം പുറത്തെടുത്തു. ഫോറൻസിക്, വിരലടയാള വിദഗ്ധരും തഹസിൽദാർ എസ്. ശ്രീജിത്തും സ്ഥലത്തെത്തി. മൃതദേഹം ഇന്ന് ഏലപ്പാറ ചിന്നാറിലെത്തിച്ച് സംസ്കരിക്കും.

  അതേസമയം, ദൃശ്യ ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നും സഹോദരൻ മണി ആരോപിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് താനും അമ്മയും ദൃശ്യയെ പാലായിലെ വീട്ടിലാക്കി ഏലപ്പാറയ്ക്കു പോന്നത്. ഏലപ്പാറയിലെത്തി ഒരു മണിക്കൂർ കഴിഞ്ഞ് 4 മണിയോടെ പാലായിൽ നിന്ന് ദൃശ്യയുടെ ഭർത്താവിന്റെ സഹോദരനാണ് ഫോൺ വിളിച്ച് ദൃശ്യയെ കാണാനില്ലെന്നു പറഞ്ഞത്. ഏഴുമണിയോടെ പാലയിലെത്തുമ്പോൾ, ദൃശ്യയെ മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തി എന്നാണ് പറഞ്ഞത്.

  ഉച്ചവരെ വിഷമങ്ങളൊന്നും ഇല്ലാതിരുന്ന ദൃശ്യ 2 മണിക്കൂറിനുള്ളിൽ ആത്മഹത്യ ചെയ്തു എന്നു കരുതുന്നില്ല. മദ്യപിച്ച് വന്ന് ഭർത്താവും ഭർതൃ പിതാവും ദൃശ്യയെ ഉപദ്രവിക്കാറുണ്ടെന്നും സഹോദരൻ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലാ പൊലീസിൽ സഹോദരൻ മണി പരാതി നൽകി.
  Published by:Rajesh V
  First published: