നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വയനാട്ടിൽ റിസോർട്ടിന്റെ പൂളിൽ വീണ് എട്ടു വയസുകാരൻ മരിച്ചു

  വയനാട്ടിൽ റിസോർട്ടിന്റെ പൂളിൽ വീണ് എട്ടു വയസുകാരൻ മരിച്ചു

  വയനാട് പഴയ വൈത്തിരി, ചാരിറ്റി സഫാരി റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണാണ് അപകടം സംഭവിച്ചത്

  Amal_Sharafin

  Amal_Sharafin

  • Share this:
   രതീഷ് വാസുദേവൻ

   കൽപ്പറ്റ: വയനാട്ടിൽ റിസോർട്ടിന്റെ പൂളിൽ വീണ് എട്ടു വയസുകാരൻ മരിച്ചു. കോഴിക്കോട് കുന്നമംഗലം സ്വദേശി ജിഷാദിന്റെ മകൻ എട്ടുവയസുകാരൻ അമൽ ഷറഫിൻ ആണ് മരണപ്പെട്ടത്. വയനാട് പഴയ വൈത്തിരി, ചാരിറ്റി സഫാരി റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണാണ് അപകടം സംഭവിച്ചത്.

   മൃതദേഹം, ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. ജിഷാദും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം ഇന്ന് രാവിലെയാണ് പ്രസ്തുത റിസോർട്ടിൽ അവധി ആഘോഷത്തിനെക്കിയത്. വൈകിട്ട് നാലു മണിയോടെയാണ് റിസോർട്ടിലെത്തിയ എല്ലാവരും പൂളിൽ ഇറങ്ങി കളിക്കുന്നതിനിടയിലാണ് അപകടം.

   ജിഷാദിന്റെ കാരന്തൂർ സ്വദേശിയായ ഒരു ബന്ധുവിന്റെയാണ് റിസോർട്ട്. അപകടം നടന്ന പൂളിന് സുരക്ഷാ സംവിധാനങ്ങളാ സെക്യൂരിറ്റി ജീവനക്കാരോ ഇല്ലായിരുന്നു എന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. വൈത്തിരി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

   കോഴിക്കോട് ബസിലും കാറിലും സ്കൂട്ടറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

   കോഴിക്കോട്​: ചെട്ടികുളത്ത്​ സ്​കൂട്ടര്‍ ബസിലും കാറിലും ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. പൂളക്കടവ് നങ്ങാറിയില്‍ ഹാഷിം -ലൈല ദമ്ബതികളുടെ മകള്‍ റിഫ്ന (24) ആണ്​ മരിച്ചത്​. യുവതി സഞ്ചരിച്ച സ്​കൂട്ടര്‍ എതിരെവന്ന സ്വകാര്യ ബസുമായും കാറുമായും കൂട്ടിയിടിച്ചാണ്​ അപകടം ഉണ്ടായത്.

   അല്‍ഹിന്ദ്​ ട്രാവല്‍സില്‍ പരിശീലനത്തിന്​ ചേര്‍ന്ന ഇവര്‍ ഭര്‍ത്താവ്​ സുഹൈലിന്റെ എലത്തൂരി​ലെ വീട്ടിലേക്ക്​ പോകുന്നതിനിടെയാണ്​ അപകടമുണ്ടായത്​. ശനിയാഴ്​ച രാത്രി ഏഴോടെയായിരുന്നു​ അപകടം. സഹോദരങ്ങള്‍: ലിറാഷ് (ടുട്ടു), ലറിഷ. ഖബറടക്കം ഞായറാഴ്​ച വൈകീട്ട്​ നാലിന്​ കാഞ്ഞിരത്തിങ്ങല്‍ ജുമാമസ്​ജിദ്​ ഖബറസ്​ഥാനില്‍.

   തൈറോയ്ഡ് ശസ്ത്രക്രിയ്ക്ക് വിധേയയായ വില്ലേജ് ഓഫീസര്‍ ചികിത്സയിലിരിക്കെ മരിച്ചു; ആശുപത്രിയ്‌ക്കെതിരെ കേസ്‌

   തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ അടൂര്‍ വില്ലേജ് ഓഫീസര്‍ ചികിത്സയിലിരിക്കെ മരിച്ചു. കലയപുരം വാഴോട്ടുവീട്ടില്‍ എസ്. കല(49)യാണ് മരിച്ചത്. സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ അടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ആശുപത്രിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

   വെള്ളിയാഴ്ച രാവിലെ ഒന്‍പതിനാണ് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ കല ശസ്ത്രക്രിയക്ക് വിധേയയായത്. തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റിയതിന് ശേഷം വൈകിട്ട് കലയുടെ ഭര്‍ത്താവ് ജയകുമാറിനെ ഒരു തവണ കാണിച്ചതല്ലാതെ പിന്നീട് കാണിച്ചിരുന്നില്ല.

   വെള്ളിയാഴ്ച രാത്രിയില്‍ കലയ്ക്ക് അസ്വസ്ഥതകള്‍ ഉണ്ടായതായി ആശുപത്രി അധികൃതര്‍ ശനിയാഴ്ച പുലര്‍ച്ചെ ജയകുമാറിനോട് പറഞ്ഞിരുന്നു. ഡോക്ടര്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും കലയുടെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നും അപ്പോള്‍ അദ്ദേഹത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് പുലര്‍ച്ചെ 5.30-ന് കലയ്ക്ക് ഹൃദയസ്തംഭനമുണ്ടായെന്നും അധികൃതര്‍ പറഞ്ഞു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും അവിടെ നിന്നും ഐ.സി.യു ആംംബുലന്‍സ് എത്തിയാലുടനെ അവിടേക്ക് മാറ്റണമെന്നും അധികൃതര്‍ അറിയിച്ചു.
   Published by:Anuraj GR
   First published:
   )}