തൃശൂർ: അതിരപ്പിള്ളിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ എട്ട് വയസുകാരൻ മുങ്ങി മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി സ്വദേശിയായ മോനീശ്വരൻ ആണ് പുഴയിൽ മുങ്ങി മരിച്ചത്. കുടുംബത്തിനൊപ്പം ശബരിമലയ്ക്ക് പോകാൻ എത്തിയതായിരുന്നു മോനീശ്വരൻ.
അതിരപ്പിള്ളി വെറ്റിലപ്പാറയ്ക്ക് സമീപം ചാലക്കുടി പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിൽനിന്ന് വാൽപ്പാറ വഴിയാണ് സംഘം ശബരിമലയിലേക്ക് വന്നത്. അതിനിടെയാണ് ഇവർ അതിരപ്പിള്ളിയിൽ ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയത്.
സംഘത്തിൽ മോനീശ്വരനൊപ്പം മറ്റൊരു കുട്ടിയുമുണ്ടായിരുന്നു. പുഴയിൽ ഇറങ്ങിയ ഇരുവരും ഒപ്പമുണ്ടായിരുന്നവരിൽനിന്ന് അകലേക്ക് പോയിരുന്നു. അതിനിടെയാണ് മോനീശ്വരൻ കയത്തിൽ അകപ്പെട്ടത്. മോനീശ്വരൻ മുങ്ങിത്താഴുന്നത് കണ്ട രണ്ടാമത്തെ കുട്ടിയാണ് ഒപ്പമുണ്ടായിരുന്നവരോട് വിവരം പറഞ്ഞത്.
Also Read- റെയില്‍ പാളം മുറിച്ചു കടക്കുന്നതിടെ വാളയാറില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു
ഉടൻ തന്നെ ഇവർ പുഴയിലേക്ക് ചാടി കുട്ടിയെ കരയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് സമീപത്തെ ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Athirappilly, Drowned, Kerala news, Thrissur