• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലത്ത് പ്രഭാത സവാരിക്കിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലത്ത് പ്രഭാത സവാരിക്കിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

ഉടൻ നാട്ടുകാർ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  • Share this:

    പ്രഭാത സവാരിക്കിടെ റിട്ട. ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം ഉള്ളൂർ ശിവശക്തി നഗറിൽ വി. ഗംഗാധരനാണ് (72, റിട്ട. അസി. ജനറൽ മാനേജർ, എഫ്.സി.ഐ റീജിയണൽ ഓഫീസ്, തിരുവനന്തപുരം) മരിച്ചത്. കൊല്ലം കരുനാ​ഗപ്പള്ളിയ്ക്ക് അടുത്താണ് സംഭവം.

    ഭാര്യ വീടായ തൊടിയൂർ ഇടക്കുളങ്ങരയിലെ ജ്യോതിസ് മണ്ടാനത്ത് ഇപ്പോൾ താമസം. ഇടക്കുളങ്ങര ദേവീക്ഷേത്രത്തിന് വടക്കാണ് കുഴഞ്ഞുവീണത്. ഉടൻ നാട്ടുകാർ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വൈകിട്ട് 5.30ന് ഇടക്കുളങ്ങര ജ്യോതിസ് മണ്ടാനത്ത് നടക്കും.

    Also read-കോട്ടയത്ത് വിവാഹദിവസം പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു

    ഭാര്യ: ജ്യോതി.എസ്.പിള്ള. മക്കൾ: ജയതിലക് (അക്സിസ് ബാങ്ക്), ജയ് കൃഷ്ണൻ (ടെക്നോപാർക്ക്). മരുമക്കൾ: ഡോ. വാണിദേവി (സൈക്കോളജിസ്റ്റ്), സ്വാതി സുരേന്ദ്രൻ (അദ്ധ്യാപിക, സെന്റ് തോമസ് പബ്ലിക് സ്കൂൾ).

    Published by:Sarika KP
    First published: