• HOME
  • »
  • NEWS
  • »
  • kerala
  • »
  • സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നതിനിടെ കാൽ വഴുതി പുഴയിൽ വീണ് വയോധികന്‍ മരിച്ചു

സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നതിനിടെ കാൽ വഴുതി പുഴയിൽ വീണ് വയോധികന്‍ മരിച്ചു

സംസാരിച്ച് നിൽക്കുന്നതിനിടെ സംരക്ഷണ ഭിത്തിയിൽ നിന്ന് കാൽ വഴുതി പുഴയിൽ വീണാണ് മരണം

  • Share this:

    ആലപ്പുഴ: ആലപ്പുഴയില്‍ വയോധികന്‍ സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നതിനിടെ സംരക്ഷണ ഭിത്തിയിൽ നിന്ന് കാൽ വഴുതി പുഴയിൽ വീണ് മരിച്ചു. തലവടി പഞ്ചായത്ത് ആറാം വാർഡിൽ കറുകയിൽ സുകുമാരൻ (73) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ നീരേറ്റുപുറം തോമ്പിൽ കടവിൽ വെച്ചായിരുന്നു സംഭവം.

    Also read-കണ്ണൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു

    പുഴയിൽ വീണ സുകുമാരനെ ഉടൻ തന്നെ സുഹൃത്തുക്കളുടെയും നാട്ടുക്കാരുടെയും സഹായത്താൽ കരയ്ക്ക് എത്തിച്ചു. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് പ്രാഥമിക നടപടി സ്വീകരിച്ച ശേഷം മൃതദേഹം എടത്വാ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ജഗതമ്മ. മക്കൾ: സുജ, സുനിൽ, അനിൽ. മരുമക്കൾ: മഞ്ജു, അജീഷ, ബൈജു.

    Published by:Sarika KP
    First published: