നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Death | നഗരമധ്യത്തില്‍ വെയിലേറ്റ് അബോധാവസ്ഥയില്‍ കിടന്നത് മൂന്നു മണിക്കൂര്‍; വയോധികന് ദാരുണാന്ത്യം

    Death | നഗരമധ്യത്തില്‍ വെയിലേറ്റ് അബോധാവസ്ഥയില്‍ കിടന്നത് മൂന്നു മണിക്കൂര്‍; വയോധികന് ദാരുണാന്ത്യം

    സംഭവസ്ഥലത്തെത്തിയ പത്തനാപുരം എസ്‌ഐ കൂടി നിന്നവരോട് സഹായം ചോദിച്ചെങ്കിലും ആരും തന്നെ തയ്യാറായില്ല.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കൊല്ലം: പത്തനാപുരത്ത് നഗരമധ്യത്തില്‍ വയോധികന്‍ വെയിലേറ്റ് അബോധാവസ്ഥയില്‍ കിടന്നത് മൂന്നു മണിക്കൂര്‍. പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലവൂര്‍ കുരാ സ്വദേശിയായ കൊച്ചുചെറുക്കന്‍(75) ആണ് ദാരുണാന്ത്യം സംഭവിച്ചത്.

      പത്താനപുരം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപമായിരുന്നു സംഭവം. ഒരു മണി മുതല്‍ അദ്ദേഹം അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടവരാരും തന്നെ എന്താണ് കാര്യമെന്ന് അന്വേഷിക്കാന്‍ ശ്രമിച്ചില്ല. നാലു മണിയോടെ വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.

      അതേസമയം സംഭവസ്ഥലത്തെത്തിയ പത്തനാപുരം എസ്‌ഐ രാജേഷ് കൂടി നിന്നവരോട് സഹായം ചോദിച്ചെങ്കിലും ആരും തന്നെ തയ്യാറായില്ല. ഒടുവില്‍ എസ്.ഐ തന്നെ അദ്ദേഹത്തെ ഓട്ടോയില്‍ ആശുപത്രില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മ്യതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പുനലൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി.

      Also Read-Murder | വയോധികയെ വീട്ടില്‍വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തി; അമ്മയും മകനും സുഹൃത്തും പിടിയില്‍

      Arrest| മക്കളെ ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം ഒളിച്ചോടി; രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റിൽ

      തിരുവനന്തപുരം: കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം ഒളിച്ചോടിയ സംഭവത്തിൽ രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റിലായി. പള്ളിക്കൽ സ്വദേശികളും ഭർതൃമതികളുമായ രണ്ടു സ്ത്രീകൾ പ്രായപൂർത്തിയാവാത്ത കൊച്ചു കുട്ടികളെ ഉപേക്ഷിച്ചു കാമുകൻമാർക്കൊപ്പം കാറിൽ കഴിഞ്ഞ ക്രിസ്മസ് പിറ്റേന്ന് രാത്രിയാണ് നാടുവിട്ടത്.

      വർക്കല രഘുനാഥപുരം ബി എസ് മൻസിൽ ഷൈൻ (38) എന്ന് വിളിക്കുന്ന ഷാൻ, കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോട് മീനന്ദേത്തിൽ വീട്ടിൽ റിയാസ് (34) എന്നിവരാണ് 2 സ്ത്രീകൾക്കൊപ്പം തമിഴ്നാട് കുറ്റാലത്ത് ഉള്ള ഒരു റിസോർട്ടിൽ നിന്നും പിടിയിലായത്

      ഇവർ ഭർത്താക്കന്മാർ നാട്ടിൽ ഇല്ലാത്ത സമ്പന്നരായ സ്ത്രീകളുടെ ഫോൺ നമ്പർ കണ്ടുപിടിച്ച് ഫോണിലൂടെ സംസാരിച്ചു വശീകരിച്ചു വശത്താക്കി സ്വർണവും പണവും കൈക്കലാക്കി സ്ത്രീകളോടൊപ്പം വിവിധ സ്ഥലങ്ങളിൽ കറങ്ങിനടന്നു മുന്തിയ ഹോട്ടലുകളിലും റിസോർട്ടുകളിലും മറ്റും താമസിച്ചു ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു.

      Also Read-Suicide | എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു; 17 കാരന്‍ പിടിയില്‍

      ഒളിച്ചോടിയ ഒരു സ്ത്രീക്ക് ഒന്നര വയസ്സും നാലു വയസ്സും 12 വയസ്സുമുള്ള 3 കുട്ടികളും മറ്റൊരു സ്ത്രീക്ക് അഞ്ചു വയസ്സുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു. അമ്മമാർ ഉപേക്ഷിച്ചുപോയ കൊച്ചുകുട്ടികൾ അമ്മമാരെ കാണാതെയും ഭക്ഷണം കഴിക്കാതെയും വല്ലാത്ത അവസ്ഥയിലായിരുന്നു. സ്ത്രീകളെ കാണാതായതിനെ തുടർന്ന് തിരുവനന്തപുരം റൂറൽ എസ്പി ഡോക്ടർ ദിവ്യ വി ഗോപിനാഥിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഡിവൈഎസ്പി പി നിയാസിന്റെ മേൽനോട്ടത്തിൽ പള്ളിക്കൽ സിഐ പി ശ്രീജിത്ത് എസ് ഐ സഹിൽ എസ് എസ് പി ഓ രാജീവ് സി പി ഓ ഷമീർ അജീഷ് മഹേഷ് വനിതാ പോലീസ് ഉദ്യോഗസ്ഥരായ അനു മോഹൻ ഷംല എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു

      പ്രതികൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ബൊലേറോ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളിൽ ഷൈൻ ഏഴുകോൺ, ഏനാത്ത് പോലീസ് സ്റ്റേഷനു കളിലും റിയാസിന് ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറ, ശൂരനാട് പോത്തൻകോട് എന്നീ സ്റ്റേഷനുകളിലും വിവിധ കേസുകൾ നിലവിലുണ്ട്.

      Also Read-Murder | വീട് ആക്രമിച്ച ഗുണ്ടയെ വീട്ടുകാര്‍ അടിച്ചു കൊന്നു: ഗൃഹനാഥന് ഗുരുതര പരിക്ക്

      കടത്തിക്കൊണ്ട് പോയ സ്ത്രീകളെ തിരിച്ചു കൊടുക്കുന്നതിന് അവരുടെ ബന്ധുക്കളിൽ നിന്നും രണ്ടു ലക്ഷം രൂപ വരെ മോചനദ്രവ്യമായി ആയി ഇവർ ആവശ്യപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചുപോയ കുറ്റത്തിന് ബാല സംരക്ഷണ നിയമ പ്രകാരം സ്ത്രീകൾക്കെതിരെയും വകുപ്പുകൾ ചേർത്ത് നാലുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു
      Published by:Jayesh Krishnan
      First published:
      )}