ഇടുക്കി: പേ വിഷബാധയേറ്റ് വയോധിക മരിച്ചു. ഇടുക്കി മുരിക്കാശ്ശേരിക്കു സമീപം തേക്കിൻതണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമന (65) ആണ് മരിച്ചത്. രണ്ടു മാസം മുൻപ് ഓമനക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. എന്നാൽ ഇവർ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയതോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ രാത്രി മരണമടയുകയായിരുന്നു.
CPI നേതാവ് വെടിയേറ്റ് മരിച്ച സംഭവം; പന്നിയെ കുടുക്കാൻ തോക്ക് ഒളിപ്പിച്ചു വെച്ചയാൾ കീഴടങ്ങി
കാസര്‍ഗോഡ്: കൃഷിയിടത്തിൽവെച്ച് സിപിഐ നേതാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി പൊലീസിൽ കീഴടങ്ങി. കരിച്ചേരിയിലെ 28കാരനായ ശ്രീഹരിയാണ് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു ദിവസം മുമ്പാണ് ബേക്കല്‍ കരിച്ചേരിയില്‍ സിപിഐ നേതാവ് എ മാധവന് നമ്ബ്യാര്‍ ചക്ക ഇടാനായി പറമ്പിൽ എത്തിയപ്പോൾ വെടിയേറ്റ് മരിച്ചത്.
കാട്ടുപന്നിയെ കുടുക്കാനായി വെച്ച തോക്കില്‍ നിന്ന് വെടിയേറ്റ് രക്തം വാര്‍ന്നാണ് മാധവന് നമ്പ്യാര്‍ ഗുരുതരാവസ്ഥയിലായത്. പിന്നീട് മംഗലാപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. പന്നിയെ കുടുക്കാനുള്ള കെണി വെച്ചത് ശ്രീഹരിയാണ്. സംഭവം നടന്ന ശേഷം പറമ്പിലെത്തിയ താൻ തോക്ക് തൊട്ടടുത്ത പുഴയിലെറിഞ്ഞതായി ശ്രീഹരി പൊലീസിന് മൊഴി നല്കി.
പറമ്പിൽ ഒളിപ്പിച്ചുവെച്ച തോക്കില്‍ നിന്ന് മാധവൻ നമ്പ്യാരുടെ വലത് കാല്‍മുട്ടിനാണ് വെടിയേറ്റത്. ഇതേത്തുടർന്ന് ബോധരഹിതനായി വീണ ഇദ്ദേഹത്തെ രക്തം വാർന്നു കിടക്കുന്ന നിലയിലാണ് സമീപവാസി കണ്ടെത്തിയത്. തുടര്‍ന്ന്, വളരെ വേഗം തന്നെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.
സിപിഐ കരിച്ചേരി ബ്രാഞ്ച് മുന്‍ സെക്രട്ടറിയും കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി മുന്‍ അംഗവുമാണ് മരിച്ച മാധ്യന്‍ നമ്ബ്യാര്‍. സംഭവവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ബേക്കല്‍ പൊലീസ് പനയാലിലെ ശ്രീഹരിക്കെതിരെ കേസെടുത്തിരുന്നു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.