കൊല്ലം: ട്രാക്കിൽ കാൽവഴുതി വീണ വായോധികനെ സാഹസികമായി രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ ന്യൂസ് 18ന്. കൊല്ലം ഇരവിപുരം കാവൽപുര റയിൽവേ ഗേറ്റിന് സമീപത്താണ് സംഭവം. കൊല്ലം പള്ളിമുക്ക് സ്വദേശി അബ്ദുൽ റഹ്മാനാണ് വയോധികനെ സാഹസികമായി രക്ഷപ്പെടുത്തിയത്.
കൊല്ലം പള്ളിമുക്ക് സ്വദേശി അബ്ദുൽ റഹ്മാനാണ് ഇന്നത്തെ താരം. സ്വന്തം ജീവൻ പോലും പണയം വച്ച് നടത്തിയ സാഹസിക രക്ഷാപ്രവർത്തനമാണ് വയോധികന് പുനർജന്മം നൽകിയത്. പുലർച്ചെ 4.10 നായിരുന്നു സംഭവം. റെയിൽവെ ട്രാക്കിന് സമീപത്തെ ചായക്കടയിൽ പുലർച്ചെ പതിവായി എത്തുന്ന ആളാണ് അബ്ദുൽ റഹ്മാൻ. വയോധികൻ ട്രാക്കിൽ വീണു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചായക്കടക്കാരനാണ് അബ്ദുൽ റഹ്മാനോട് വിവരം പങ്കുവച്ചത്. അരനിമിഷം പോലും വൈകാതെ അബ്ദുൽ റഹ്മാൻ ഓടിയെത്തുകയായിരുന്നു.
ട്രാക്കിൽ കിടന്നിരുന്ന വയോധികനെ പെട്ടെന്ന് പിടിച്ചു വലിച്ചു പുറത്തേക്കിടുകയായിരുന്നു. സെക്കൻഡുകൾക്കിടയിൽ ട്രെയിൻ പാഞ്ഞുപോകുകയും ചെയ്തു. ഈ സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
സെക്കന്റുകൾ മാത്രം നീണ്ടു നിന്ന സാഹസിക രക്ഷാപ്രവർത്തനത്തിലൂടെ ഒരു മനുഷ്യന്റെ ആയുസ് നീട്ടിക്കൊടുത്ത അബ്ദുൽ റഹ്മാനെ തേടി അഭിനന്ദന പ്രവാഹമാണ്. കൂലിപ്പണിക്കാരനാണ് അബ്ദുൽ റഹ്മാൻ.
News Summary- News 18 has the footage of the heroic rescue of the elderly man who slipped on the track. The incident took place near Kollam Iravipuram Kavalpura Railway Gate. Abdul Rahman, a native of Kollam Pallimuk, bravely rescued the elderly man.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.