• HOME
  • »
  • NEWS
  • »
  • kerala
  • »
  • AN EMPLOYEE WAS STABBED TO DEATH BY A BULL AT THE MATTUPETTY LIVESTOCK RESEARCH CENTER

മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ കാളയുടെ കുത്തേറ്റ് ജീവനക്കാരന്‍ മരിച്ചു

മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെഞ്ചിലേറ്റ ഇടിയാണ് മരണകാരണം.

ശിവരാജന്‍

ശിവരാജന്‍

  • Share this:
    മൂന്നാര്‍: മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രമായ ഇന്റോസീസ് പ്രൊജക്ടില്‍ കാളയുടെ ആക്രമണത്തില്‍ ജീവനക്കാരന്‍ മരിച്ചു. എറണാകുളം കല്ലൂര്‍ക്കാട് കാഞ്ഞിരമുകളില്‍ വീട്ടില്‍ അയ്യപ്പന്റെ മകന്‍ ശിവരാജന്‍ (48)ണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഷെഡില്‍ നിന്നും കാളകളെ ബീജം ശേഖരിക്കുന്നതിനായി മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നത് പതിവാണ്. ഓസ്‌ട്രേലിയന്‍ ബ്രീഡില്‍പ്പെട്ട എച്ച് എഫ് കാളയെ കൊണ്ടുവരാന്‍ പോയത് ശിവരാജനായിരുന്നു. ഇതിനിടയിലാണ് കാള ആക്രമിച്ചത്.

    ഷെഡ്ഡിലേക്ക് പോയ ശിവരാജനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതെവന്നതോടെ സഹപ്രവർത്തകർ അന്വേഷിച്ചിറങ്ങി. ഇതിനിടയിലാണ് ശിവരാജനെ ഷെഡില്‍ ബോധരഹിതനായി കണ്ടെത്തിയത്. മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെഞ്ചിലേറ്റ ഇടിയാണ് മരണകാരണം. ശിവരാജെ ആക്രമിച്ച കാളയ്ക്ക് ഏകദേശം 800 കിലോ തൂക്കമുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്.

    AlSo Read ഏപ്രില്‍ മാസം എല്ലാ ദിവസവും വാക്‌സിന്‍ ലഭിക്കും; അവധി ദിവസങ്ങളിലും വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

    സംസ്ഥാന ലൈഫ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ കീഴിലുള്ള മാട്ടുപ്പെട്ടി ഇന്റോസീസ് പ്രജക്ടില്‍ വിവിധ ഇനത്തില്‍പ്പെട്ട അറുന്നൂറോളം പശുക്കളാണുള്ളത്.

    അരുവിക്കരയിൽ ശബരീനാഥന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനാപകടം;' യുവാവ് മരിച്ചു

    തിരുവനന്തപുരം:  അരുവിക്കരയിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഉണ്ടായ വാഹനാപകടത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. ചെറിയാര്യനാട് തൂമ്പക്കോണം സ്വദേശി പ്രദീപ് (33) ആണ് മരിച്ചത്. ആര്യനാട് പാലക്കോണത്തായിരുന്നു അപകടം.  ചാമവിള ഭാഗത്ത് പര്യടനം നടത്തുകയായിരുന്നു ശബരീനാഥനും പ്രവര്‍ത്തകരും.

    Also Read അന്തരിച്ച CPM നേതാവ് പി കെ കുഞ്ഞനന്തന്റെ പേരും വോട്ടർപട്ടികയിൽ

    അതിനിടെ പ്രദീപ് ഉള്‍പ്പെടെയുള്ള കുറച്ച് പ്രവര്‍ത്തകര്‍ തൊട്ടടുത്ത സ്വീകരണസ്ഥലമായ പാലക്കോണത്തെത്തി. അവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു കാറിന്റെ പിന്നിലെ വാതില്‍ തുറന്നപ്പോള്‍ അതില്‍ തട്ടി ബൈക്ക് നിയന്ത്രണം വിട്ടു. അപകടത്തില്‍പ്പെട്ട പ്രദീപ് കെ.എസ്.ആര്‍.ടി.സി ബസ്സിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു

    പ്രദീപിനെ പ്രവര്‍ത്തകര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
    Published by:Aneesh Anirudhan
    First published:
    )}