ഇന്റർഫേസ് /വാർത്ത /Kerala / 'ബ്രഹ്മപുരത്ത് വീണ്ടും തിപിടിത്തം പ്രതീക്ഷിച്ചിരുന്നു; തീകെടുത്താൻ സജ്ജീകരണം ഒരുക്കി': മന്ത്രി എം.ബി രാജേഷ്

'ബ്രഹ്മപുരത്ത് വീണ്ടും തിപിടിത്തം പ്രതീക്ഷിച്ചിരുന്നു; തീകെടുത്താൻ സജ്ജീകരണം ഒരുക്കി': മന്ത്രി എം.ബി രാജേഷ്

മന്ത്രി എംബി രാജേഷ് (Image: Facebook)

മന്ത്രി എംബി രാജേഷ് (Image: Facebook)

ബ്രഹ്മപുരത്ത് വീണ്ടും ചെറിയ തീപിടിത്തങ്ങളുണ്ടാവാൻ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് മന്ത്രി

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kochi [Cochin]
  • Share this:

കൊച്ചി: ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം പ്രതീക്ഷിച്ചിരുന്നതാണെന്ന് തദ്ദേശഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ്. ചെറിയ ചെറിയ തീപിടിത്തങ്ങൾ പ്രതീക്ഷിച്ചിരുന്നു. അക്കാര്യങ്ങൾ മുൻകണ്ടുകൊണ്ടുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ബ്രഹ്മപുരത്ത് വീണ്ടും ചെറിയ തീപിടിത്തങ്ങളുണ്ടാവാൻ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് അഗ്നിശമന സേന, ഹിറ്റാച്ചി എന്നിവയെല്ലാം നിലനിര്‍ത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു.

ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തമുണ്ടായത്. സെക്ടർ ഒന്നിലാണ് ഇന്ന് തീപിടിത്തമുണ്ടായത്. അഗ്നരക്ഷാസേനയുടെ നേതൃത്വത്തിൽ തീയണക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്.

ബ്രഹ്മപുരത്ത് മാർച്ച് രണ്ടിനുണ്ടായ തീപിടിത്തം 13 ദിവസം നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് അണക്കാനായത്. പുതിയ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ അതിജാഗ്രത തുടരുകയാണ്. തീയണച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും തീ പിടിത്തമുണ്ടായിരിക്കുന്നത്.

Also Read- ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം; അഗ്നിബാധ സെക്ടർ ഒന്നിൽ; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

ആദ്യത്തെ തീപിടിത്തതില്‍ കനത്ത പുകയില്‍ കൊച്ചി ഗരം മൂടിയിരുന്നു. തീപിടിത്തതില്‍ കൊച്ചി കോര്‍പ്പറേഷന് 100 ദേശീയ ഹരിത ട്രൈബ്യൂണല്‍ നൂറുകോടി പിഴ ചുമത്തിയിരുന്നു. ഒരുമാസത്തിനുള്ളില്‍ തുക അടയ്ക്കണമെന്നാണ് നിര്‍ദേശം.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Brahmapuram fire, Brahmapuram plant, Kerala news, Mb rajesh