കൊച്ചി: ഒടുവിൽ ആ ദൗത്യം ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ പൂർത്തിയാക്കി. ദുഃഖവെള്ളിയാഴ്ച പൂർത്തിയാക്കാൻ കഴിയാതിരുന്ന മലയാറ്റൂർ മലകയറ്റം പൂർത്തിയാക്കി രാധാകൃഷ്ണൻ മടങ്ങിയെത്തി. മലകയറാതെ മടങ്ങിയത് പാർട്ടിക്കുള്ളിൽ വിമർശനവും രാഷ്ട്രീയ എതിരാളികൾ ട്രോളുമായി മാറ്റിയ സാഹചര്യത്തിലാണ് മലയാറ്റൂർ മല ചവിട്ടാൻ എഎൻ രാധാകൃഷ്ണൻ വീണ്ടുമെത്തിയത്.
കഴിഞ്ഞ തവണ കടുത്ത പനി ബാധിച്ചതിന്റെ ദേഹാസ്വസ്ഥതകൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് തിരിച്ചു പോയത്. മൈനോരിറ്റി മോർച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫിനും മറ്റ് സഹപ്രവർത്തകർക്കും ഒപ്പം രാവിലെ 7 മണിയോടുകൂടി തന്നെ മലകയറ്റം ആരംഭിച്ചു. ഇന്ന് മലയാറ്റൂർ പുതു ഞായർ തിരുനാൾ ദിവസം കൂടിയായിരുന്നു.
Also Read- കേരളത്തില്‍ ഔട്ട്ലെറ്റ് തുടങ്ങാന്‍ കര്‍ണാടകയുടെ ‘നന്ദിനി’; എതിര്‍പ്പുമായി മില്‍മ
കുരിശുമുടിയിലെത്തി പള്ളി വികാരിയെയും ട്രസ്റ്റിമാരെയും കണ്ട് സംസാരിച്ചു. പള്ളിയിലെ പ്രാർത്ഥനയ്ക്കു ശേഷം മലയിറങ്ങി. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രസാദം പദ്ധതിയുടെ ഗുണം മലയാറ്റൂറിനു ലഭിച്ചില്ലെന്നും സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്നും രാധാകൃഷ്ണൻ. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി ജോൺ ബർളയും നാളെ മലയാറ്റൂർ സന്ദർശിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: An radhakrishnan, Bjp