നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എല്ലാ സംസ്ഥാനങ്ങള്‍ക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തന ഫണ്ട് നല്‍കുന്നത് കേരളത്തില്‍ നിന്ന്; ഫണ്ട് സ്രോതസ്സ് പരിശോധിക്കണം; എ എന്‍ രാധകൃഷ്ണന്‍

  എല്ലാ സംസ്ഥാനങ്ങള്‍ക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തന ഫണ്ട് നല്‍കുന്നത് കേരളത്തില്‍ നിന്ന്; ഫണ്ട് സ്രോതസ്സ് പരിശോധിക്കണം; എ എന്‍ രാധകൃഷ്ണന്‍

  സ്വർണ കടത്ത് പണത്തിൽ നിന്നും ലഭിക്കുന്ന വിഹിതം ആണോ വിവിധ സംസ്ഥാനങ്ങളിൽ  സിപിഎം വിതരണം ചെയ്യുന്നത് എന്ന് എ എൻ രാധാകൃഷ്ണൻ ചോദിച്ചു

  എ എന്‍ രാധകൃഷ്ണന്‍

  എ എന്‍ രാധകൃഷ്ണന്‍

  • Share this:
  കോട്ടയം: രാമനാട്ടുകര വാഹനാപകടത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട സ്വർണക്കടത്ത് വിവാദം സിപിയെമ്മിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഡിവൈഎഫ്ഐയുമായി ബന്ധം ആരോപിച്ചാണ് വിവാദം കൊഴുക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ പ്രവർത്തനം നടത്തിയ അർജുൻ ആയങ്കി ഉൾപ്പെടെയുള്ളവർ പ്രതിസ്ഥാനത്ത് നിൽക്കുന്നതാണ് ബിജെപി ആയുധമാക്കുന്നത്.  സിപിഎമ്മും ഡിവൈഎഫ്ഐയും  രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പാർട്ടിക്കായി പ്രവർത്തന ഫണ്ട് നൽകുന്നത് കേരളത്തിൽ നിന്നാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ ആരോപിച്ചു.  സ്വർണ കടത്ത് പണത്തിൽ നിന്നും ലഭിക്കുന്ന വിഹിതം ആണോ വിവിധ സംസ്ഥാനങ്ങളിൽ  സിപിഎം വിതരണം ചെയ്യുന്നത് എന്ന് എ എൻ രാധാകൃഷ്ണൻ ചോദിച്ചു. ഡിവൈഎഫ്ഐയുടെ ഫണ്ട് സ്രോതസ്സ് പരിശോധിക്കണമെന്നും എ എൻ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

  പിണറായി വിജയന്റെ ഭരണത്തിൻ കീഴിൽ സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് കൂടി എന്ന് രാധാകൃഷ്ണൻ ആരോപിച്ചു. നിലവിൽ പുറത്തുവരുന്ന വാർത്തകൾ അതാണ് സൂചിപ്പിക്കുന്നത്. ഒരു സമാന്തര ഭരണസംവിധാനം ആയി കൊട്ടേഷൻ സംഘങ്ങൾ മാറിക്കഴിഞ്ഞു. ഇരുപത്തി രണ്ട് തവണ അർജുൻ ആയങ്കി സ്വർണം കടത്തിയതായാണ് കസ്റ്റംസ് നൽകുന്ന വിവരം. 17 കിലോ സ്വർണം ഇതുവരെ ഇയാൾ കടത്തിയെന്നാണ് കണക്ക്. സിപിഎമ്മും ഡിവൈഎഫ്ഐയും സ്വർണക്കടത്ത് സംഘങ്ങളുമായി ഇഴചേർന്ന് കിടക്കുകയാണ്.

  Also Read-Covid 19 | സംസ്ഥാനത്ത് ഇന്ന് 8063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം110

  പാർട്ടി ഗ്രാമമായ കൂത്തുപറമ്പിൽ ഡിവൈഎഫ്ഐയുടെ പ്രചരണജാഥ ലൈറ്റ് ഓഫ് ചെയ്തു  ഗുണ്ടാസംഘങ്ങൾ പ്രതികരിച്ചത് അതുകൊണ്ടാണ്.അതിനെ പ്രതിരോധിക്കാൻ സിപിഎം നേതൃത്വത്തിന് കഴിയാതിരുന്നത് ഇരുവരും തമ്മിലുള്ള ബന്ധം കൊണ്ടാണ് എന്ന് എ എൻ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. ടിപി ചന്ദ്രശേഖരൻ കേസിലെ പ്രതിയുടെ വിവാഹത്തിന് വിളിച്ചാൽ പോകുമെന്ന് തലശ്ശേരി എം എൽ എ എൻ ഷംസീർ പറഞ്ഞത് ഞെട്ടിക്കുന്നതാണ്.കൊള്ള സംഘങ്ങളെ വെള്ളപൂശി എന്നതാണ് ഈ നടപടി എന്നും രാധാകൃഷ്ണൻ ആരോപിച്ചു.

  രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ കൊടുവള്ളി സംഘത്തിന്റെ സ്വർണ്ണം തട്ടിയെടുക്കാൻ ആണ് കണ്ണൂർ സംഘം അർജുൻ ആയങ്കിയുടെ നേതൃത്വത്തിൽ നടന്നത്. കൊടുവള്ളി സ്വർണക്കടത്ത് സംഘവുമായി ബന്ധമുള്ളവരാണ് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ മിനി കൂപ്പർ യാത്ര ചെയ്യാനായി നൽകിയത്. സിപിഎമ്മിന് സ്വർണ്ണക്കടത്ത് സംഘവുമായുള്ള ബന്ധം സൂചിപ്പിക്കുന്നത് ആയിരുന്നു ഈ സംഭവം എന്നും എ എൻ രാധാകൃഷ്ണൻ ആരോപിക്കുന്നു.

  Also Read-സംസ്ഥാനത്ത് ബാറുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കും; ബിയറും വൈനും മാത്രം വില്‍ക്കും

  എന്നാൽ പാർട്ടിയുമായി സ്വർണ്ണക്കടത്തുകാരൻ ആയ അർജുൻ ആയങ്കിക്ക് ബന്ധം ഇല്ല എന്നാണ് സിപിഎം വിശദീകരിക്കുന്നത്. നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കി എന്ന് പറയുന്നു. എന്ത് കാരണത്തിൽ ആണ് അർജുൻ ആയങ്കിയെ പാർട്ടി പുറത്താക്കിയത് എന്ന് എ എൻ രാധാകൃഷ്ണൻ ചോദിക്കുന്നു. സ്വർണ കടത്ത് ബന്ധം  ഉള്ളതായി കണ്ടതിനാൽ ആണെങ്കിൽ എന്തുകൊണ്ടാണ് അന്ന് ഈ വിവരം സംസ്ഥാന പോലീസിനെ അറിയിക്കാതിരുന്നത്.  സിപിഎം ഇക്കാര്യത്തിൽ വിശദീകരണം നടത്തണമെന്ന് എ എൻ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. സംഭവം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും എന്ന് സംസ്ഥാന ജന സെക്രട്ടറി കൂടി ആയ എ എൻ രാധാകൃഷ്ണൻ പറഞ്ഞു.

  പിണറായി വിജയന്റെ ഭരണത്തിൻകീഴിൽ സംസ്ഥാന അന്വേഷണ ഏജൻസികളുടെ ഇത്തരം അന്വേഷണങ്ങൾ ഫലം കാണില്ല എന്നും രാധാകൃഷ്ണൻ പറഞ്ഞു. അതുകൊണ്ടാണ് കേന്ദ്ര സർക്കാറിനെ വിവരം ധരിപ്പിക്കുന്നത് എന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.  കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് കേന്ദ്രമാണെന്ന് ഡിജിപി ലോക്നാഥ് ബഹ്റ യുടെ പ്രസ്താവന അത്യന്തം ഗൗരവമുള്ളതാണ്. ബിജെപി കാലങ്ങളായി ഇതാണ് പറയുന്നത്. എന്നാൽ ബിജെപി പറഞ്ഞപ്പോൾ ഇത് ആരും കാര്യമായെടുത്തില്ല എന്നും എ എൻ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
  Published by:Jayesh Krishnan
  First published:
  )}