കൊച്ചി: പെട്രോള്‍, പാചകവാതക വിലവര്‍ധനവിന് ഉത്തരവാദികള്‍ പിണറായി വിജയനും കെഎന്‍ ബാലഗോപാലുമാണെന്ന് തൃക്കാക്കരയിലെ ബിജെപി(BJP) സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണന്. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തുടക്കംമുതല്‍ അട്ടിമറിച്ചത് മമതയും പിണറായിയുമാണ്. അത് ജനങ്ങള്‍ക്കറിയാം. എന്റെ തൃക്കാക്കരയിലെ അഭ്യസ്ഥവിദ്യരായ ജനങ്ങളാണെന്നും അവര്‍ക്ക് നല്ല ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിക്കൊരു അവസരം നല്കുകയാണെങ്കില് ഐടി മേഖലയിലെ ലോകോത്തര ഹബ്ബാക്കി ഇന്‍ഫോപാര്‍ക്കിനെ മാറ്റുമെന്ന് എഎന്‍ രാധകൃഷ്ണന് പറഞ്ഞു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പെട്രോളിന്റേയും പാചകവാതകത്തിന്റെയും വില എനിക്കാകും അനുകൂലമാകുക. എങ്ങനെ അനുകൂലമാകുമെന്നത് ജനങ്ങളോട് ചോദിക്കേണ്ടി വരും. കാരണം ഇതിന്റെ മുഴുവന്‍ ഉത്തരവാദികള്‍ കേരള സര്‍ക്കാരാണ്.2500 കോടിയുടെ സ്മാര്‍ട്സിറ്റി പദ്ധതി, അമൃത്നഗരം പദ്ധതി, ദേശീയപാത വികസനം തുടങ്ങി കേരളത്തിന്റെ വികസനം തങ്ങളല്ലാതെ പിന്നെ ആരാണ് ഇവിടെ ചെയ്തിട്ടുള്ളത്? കെ റെയില്‍ പിണറായി വിജയന്റെ വാട്ടര്‍ലൂ ആയി മാറാന്‍ പോകുകയാണ്' എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു.
P K Krishnadas | 'പിണറായി വിജയന് കേരളത്തിന്റെ മുടിയനായ പുത്രന്; കിറ്റിന് അണുബോംബിന്റെ ശക്തി'; പി കെ കൃഷ്ണദാസ്
തിരുവനന്തപുരം: പിണറായി വിജയന് കേരളത്തിന്റെ മുടിയനായ പുത്രനാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ഇടത് ജനദ്രോഹ ഭരണത്തിനെതിരെ എന്‍ഡിഎ നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം ഇതുവരെ ഇതുപോലൊരു തകര്‍ച്ചയെ നേരിട്ടിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആറു വര്‍ഷക്കാലത്ത് ദുര്‍ഭരണത്തിലൂടെ കേരളത്തെ കുത്തുപാളയെടുപ്പിച്ച പിണറായി വിജയന് മുടിയനായ പുത്രനാണ്. പ്രളയാനന്തരം നല്കിയ കിറ്റാണ് സംസ്ഥാനത്തെ സമ്പൂര്‍ണമായും നശിപ്പിച്ചത്.
കിറ്റിന് അണുബോംബിന്റെ നശീകരണ ശക്തിയുണ്ടെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. കേരളത്തിന്റെ സര്‍വ്വനാശമാണ് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ സംഭവിച്ചതെന്നും കൃഷ്ണദാസ് പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.