• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മാനന്തവാടിയില്‍ വന്നാൽ പഴം പൊരി തിന്നുക, കല്‍പ്പറ്റയില്‍ വന്ന് ബോണ്ട തിന്നുക'; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഷംസീർ

'മാനന്തവാടിയില്‍ വന്നാൽ പഴം പൊരി തിന്നുക, കല്‍പ്പറ്റയില്‍ വന്ന് ബോണ്ട തിന്നുക'; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഷംസീർ

കോൺഗ്രസ് തകർന്നടിഞ്ഞു, ഈ രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിന് ആകില്ല.

  • Last Updated :
  • Share this:
    കൽപറ്റ: വയനാട് എംപി രാഹുൽ ഗാന്ധിയെ പരിഹസിച്ച് എഎൻ ഷംസീർ എംഎൽഎ. ഡിവൈഎഫ്‌ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി എന്ന രാഷ്ട്രീയക്കാരൻ എവിടെയെന്നും എംഎൽഎ ചോദിച്ചു.

    ഏതാനും എസ്എഫ്ഐക്കാരുടെ ഭാഗത്തു നിന്നുണ്ടായ അബദ്ധം, അതുകൊണ്ട് രാഹുൽ ഗാന്ധി ഇവിടെ വന്നു. രാഹുൽ ഗാന്ധിയുടെ പരിപാടി എന്താ, രാഹുല്‍ ഗാന്ധിയുടെ പരിപാടി മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക, കല്‍പ്പറ്റയില്‍ വന്നിട്ട് പഫ്സ് തിന്നുക. ഇതാണോ ഒരു നേതാവിൽ നിന്ന് പ്രതീക്ഷിക്കേണ്ടത് എന്ന് എഎൻ ഷംസീർ എംഎൽഎ ചോദിച്ചു.

    എസ്എഫ്ഐ കുട്ടികളുടെ ഭാഗത്തു നിന്ന് തെറ്റായ ചില പ്രവർത്തനങ്ങളുണ്ടായി. അതിൽ അവർ ക്ഷമാപണം നടത്തി, അവർ തിരുത്തി. അതിന്റെ പേരിൽ ഓടിയെത്തിയ രാഹുൽ ഗാന്ധി രാജ്യത്തെമ്പാടും മതന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോൾ എവിടെയാണ്?

    Also Read- 'പാകിസ്ഥാനിലേക്ക് ടിക്കറ്റ് തന്നവരോട് പറയാനുള്ളത് വാരിയംകുന്നത്ത് ബ്രിട്ടീഷുകാരോട് പറഞ്ഞ മറുപടി': കെടി ജലീൽ

    പാർലമെന്റിൽ ഞങ്ങൾ തോറ്റുപോയി, തോൽക്കാനുള്ള കാരണം വളരെ കൃത്യമായി പാർട്ടി വിശകലനം ചെയ്തു. ബിജെപിയെ മാറ്റണമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ബിജെപി മാറി കോണ്‍ഗ്രസ് വന്നാല്‍ മാത്രമേ രാജ്യം രക്ഷപെടൂ എന്ന് പറഞ്ഞു. ശുദ്ധാത്മാക്കളായ കുറേ മതേതരവാദികള്‍, മതന്യൂനപക്ഷങ്ങള്‍ അത് വിശ്വസിച്ച് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും വോട്ട് ചെയ്തു. കേരളത്തില്‍ നിന്ന് 19 പേര്‍ ജയിച്ചു. ഞങ്ങള്‍ ഒന്നുമാത്രം. പിന്നെയാണ് കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലായത് ഇത് തലപോയ തെങ്ങിനാണ് വളമിട്ടതെന്ന്. അവരും തോറ്റു ഞങ്ങളും തോറ്റു', ഷംസീര്‍ പറഞ്ഞു.
    Also Read- ഷാജഹാൻ കൊലക്കേസ്: അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു

    കോൺഗ്രസ് തകർന്നടിഞ്ഞു, ഈ രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിന് ആകില്ല. രാജ്യത്തെ ബാധിക്കുന്ന ഇത്രയേറെ നിയമങ്ങള്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് എവിടെയായിരുന്നുവെന്നും ഷംസീർ.
    Published by:Naseeba TC
    First published: