• HOME
  • »
  • NEWS
  • »
  • kerala
  • »
  • Halal | 'ഹ​ലാ​ൽ ബോ​ർ​ഡു​ക​ൾ വെ​ച്ച് സം​ഘ്​​പ​രി​വാ​റിന് അ​ടി​ക്കാ​നു​ള്ള വ​ടി കൊ​ടു​ക്കു​ന്നു': എ എൻ ഷം​സീ​ർ എംഎൽഎ

Halal | 'ഹ​ലാ​ൽ ബോ​ർ​ഡു​ക​ൾ വെ​ച്ച് സം​ഘ്​​പ​രി​വാ​റിന് അ​ടി​ക്കാ​നു​ള്ള വ​ടി കൊ​ടു​ക്കു​ന്നു': എ എൻ ഷം​സീ​ർ എംഎൽഎ

''ഹ​ലാ​ലി​ൽ മു​സ്​​ലിം മ​ത​നേ​തൃ​ത്വം കു​റ​ച്ച് ഉ​ത്ത​ര​വാ​ദി​ത്തം വ​ഹി​ക്കേ​ണ്ട​തു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ൽ അ​പ​ക്വ​മ​തി​ക​ളെ തി​രു​ത്താ​ൻ മത​നേ​തൃ​ത്വം ത​യാ​റാ​ക​ണം. ''

എ എൻ ഷംസീർ

എ എൻ ഷംസീർ

  • Share this:
കണ്ണൂർ: ഹ​ലാ​ൽ (Halal) ബോ​ർ​ഡു​ക​ൾ വെ​ച്ച് കേ​ര​ളം പോ​ലൊ​രു മ​ത​നി​ര​പേ​ക്ഷ സം​സ്ഥാ​ന​ത്തി​ൽ സം​ഘ്​​പ​രി​വാ​ർ (Sangh Parivar) സം​ഘ​ട​ന​ക​ൾ​ക്ക് എ​ന്തി​നാ​ണ് അ​ടി​ക്കാ​നു​ള്ള വ​ടി അ​വ​രു​ടെ കൈ​യി​ൽ​കൊ​ണ്ട് കൊ​ടു​ക്കു​ന്ന​തെ​ന്നും എ എ​ൻ ഷം​സീ​ർ എംഎ​ൽ​എ (AN Shamseer). ഹ​ലാ​ൽ ഭ​ക്ഷ​ണ​ത്തി​നെ​തി​രെ​യു​ള്ള വി​വാ​ദം ക​ന​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹ​ലാ​ൽ വിഷയത്തിൽ അ​ഭി​പ്രാ​യ​വു​മാ​യി ഷം​സീ​ർ രം​ഗ​ത്തെ​ത്തി​യ​ത്. സി​പി​എം പാ​നൂ​ർ ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എംഎ​ൽ​എ.

ഹ​ലാ​ലി​ൽ മു​സ്​​ലിം മ​ത​നേ​തൃ​ത്വം കു​റ​ച്ച് ഉ​ത്ത​ര​വാ​ദി​ത്തം വ​ഹി​ക്കേ​ണ്ട​തു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ൽ അ​പ​ക്വ​മ​തി​ക​ളെ തി​രു​ത്താ​ൻ മത​നേ​തൃ​ത്വം ത​യാ​റാ​ക​ണം. എ​ന്തി​നാ​ണ് ഹ​ലാ​ൽ ഭ​ക്ഷ​ണം എ​ന്നൊ​ക്കെ വെ​ക്കു​ന്ന​ത്. ഭ​ക്ഷ​ണം ഇ​ഷ്​​ട​മു​ള്ള​വ​ർ ക​ഴി​ക്ക​ട്ടെ. അ​തി​ൽ ഇ​ന്ന ഭ​ക്ഷ​ണം മാ​ത്ര​മെ പാ​ടു​ള്ളൂ​വെ​ന്ന തീ​ട്ടൂ​ര​മെ​ന്തി​നാ​ണ്.

കേ​ര​ള​ത്തി​ലെ മ​ത​നി​ര​പേ​ക്ഷ മ​ന​സ്സി​നെ ത​ക​ർ​ക്കാ​ൻ എ​ന്തെ​ല്ലാം ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യോ അ​തെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ടു​പോ​യ​വ​ർ വ​ർ​ഗീ​യ​ത ഉ​ണ്ടാ​ക്കാ​ൻ ആ​സൂ​ത്രി​ത ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്നും ഷം​സീ​ർ ആ​രോ​പി​ച്ചു.

അട്ടപ്പാടിയിൽ നാലു ദിവസത്തിനിടെ മരിച്ചത് നാലു ആദിവാസി കുട്ടികൾ; മന്ത്രി റിപ്പോർട്ട് തേടി

അട്ടപ്പാടിയില്‍ (Attappadi)വീണ്ടും ശിശു മരണങ്ങൾ (Infants Deaths) തുടർച്ചയാകുന്നു. ഇന്നലെ രണ്ട് കുഞ്ഞുങ്ങളും ആറുവയസുകാരിയും മരിച്ചു. രാവിലെ വീട്ടിയൂർ ഊരിലെ ഗീതു - സുനീഷ് ദമ്പതികളുടെ മൂന്നുദിവസം പ്രായമായ ആൺകുഞ്ഞും വൈകിട്ട് അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലുള്ള രമ്യ - അയ്യപ്പൻ ദമ്പതികളുടെ പത്തു മാസം പ്രായമായ പെൺക്കുഞ്ഞുമാണ് മരിച്ചത്.

നാല് ദിവസത്തിനുള്ളിൽ അട്ടപ്പാടിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ശിശു മരണമാണിത്. ഈ വർഷം ഇതുവരെ 11 കുട്ടികൾ മരിച്ചെന്നാണ് കണക്ക്. ശിശുമരണം സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അട്ടപ്പാടിയിലെ നവജാത ശിശുമരണത്തിൽ മന്ത്രി കെ രാധാകൃഷ്ണനും റിപ്പോർട്ട് തേടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പട്ടിക വർ​ഗ ഡയറക്ടർ ടി വി അനുപമയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്. സംഭവത്തിൽ കാര്യങ്ങൾ നേരിട്ട് അറിയുന്നതിനായി മന്ത്രി കെ രാധാകൃഷ്ണൻ ശനിയാഴ്ച അട്ടപ്പാടിയിൽ സന്ദർശനം നടത്തും. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് മന്ത്രിയുടെ അധ്യക്ഷതയിൽ അ​ഗളിയിൽ യോ​ഗം ചേരും. അഗളി, പുത്തൂർ പഞ്ചായത്തുകളിലാണ് ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഇന്നലെ മരിച്ച ആൺകുഞ്ഞ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് മരിച്ചത്. പത്തുമാസം പ്രായമായ പെൺകുഞ്ഞ് ഡൗൺസിൻട്രോം ബാധിച്ച് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് പനി ബാധിച്ച് അഗളി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തിരികെ വീട്ടിലെത്തിയപ്പോൾ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ല. ഉടൻ കോട്ടത്തറ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ഇതിന് പുറമെ കടുകുമണ്ണ ഊരിൽ ആറുവയസ്സുകാരി മരിച്ചു. ചെല്ലന്റെയും ജക്കിയുടെയും മകൾ ശിവരഞ്ജിനിയാണ് മരിച്ചത്. സെറിബ്രൽ പാൾസി രോഗത്തിന് ചികിത്സയിലിരിക്കെയാണ് പെൺകുട്ടി കോട്ടത്തറ സർക്കാർ ആശുപത്രിയിൽ മരിച്ചത്.

ശിശുമരണം ആവർത്തിക്കുമ്പോഴും ഐടിഡിപിയും ആരോഗ്യ വകുപ്പും പരസ്പരം പഴിചാരുകയാണ്. അട്ടപ്പാടിയിലെ ചികിത്സാ സംവിധാനങ്ങളുടെ അഭാവമാണിതിന് കാരണമെന്ന് ആക്ഷേപം. ആദിവാസി ഗർഭിണികൾക്ക് പോഷകാഹാരം ഉറപ്പ് വരുത്താനുള്ള ജനനി ജന്മരക്ഷ പദ്ധതി മൂന്ന് മാസമായി മുടങ്ങിക്കിടക്കുകയാണ്. ഫണ്ട് കിട്ടാത്തതിന്റെ പ്രശ്നമായിരുന്നുവെന്നും ഇപ്പോൾ ഫണ്ട് വന്നിട്ടുണ്ടെന്നും ഐടിഡിപി പ്രൊജക്ട് ഓഫീസർ പറഞ്ഞു.
Published by:Rajesh V
First published: