• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'എംബിബിഎസ് ചികിത്സ'; പ്രസംഗത്തിൽ തെറ്റിദ്ധാരണയുളവാക്കുന്ന പരാമർശങ്ങളുണ്ടായതിൽ ക്ഷമ ചോദിച്ച് എഎൻ ഷംസീർ MLA

'എംബിബിഎസ് ചികിത്സ'; പ്രസംഗത്തിൽ തെറ്റിദ്ധാരണയുളവാക്കുന്ന പരാമർശങ്ങളുണ്ടായതിൽ ക്ഷമ ചോദിച്ച് എഎൻ ഷംസീർ MLA

വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ മനസ് കൊണ്ടോ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് പുറത്ത് വന്നതെന്നും എ എൻ ഷംസീർ പറഞ്ഞു.

എ എൻ ഷംസീർ

എ എൻ ഷംസീർ

 • Share this:
  തിരുവനന്തപുരം: എംബിബിഎസ്(MBBS) പഠിച്ചയാള്‍ എംബിബിഎസ് ചികിത്സ മാത്രമേ നല്‍കാന്‍ പാടുള്ളൂവെന്ന വിവാദ പരാമർശത്തിൽ ക്ഷമ ചോദിച്ച് എ എൻ ഷംസീർ എം എല്‍ എ(AN Shamseer MLA) രംഗത്തെത്തി. എംബിബിഎസ് ബിരുദം നേടിയ ചിലർ പിജിയുണ്ട് എന്ന വ്യാജേന കേരളത്തിലെ ചില കേന്ദ്രങ്ങളിൽ ചികിത്സ നടത്തുന്നുണ്ടെന്ന കാര്യമാണ് താൻ പറയാൻ ഉദ്ദേശിച്ചതെന്ന് ഷംസീർ വിശദീകരണ വീഡിയോയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ചില കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മെഡിക്കൽ പ്രാക്ടീഷണർ ബില്ലിലൂടെ ഇത്തരത്തിൽ പിജിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ചികിത്സ നടത്തുന്നവരെ തടയണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും എ എൻ ഷംസീർ പറയുന്നു. എന്നാൽ ബിൽ അവതരിപ്പിച്ചുവന്നപ്പോൾ നാക്കുപിഴയുണ്ടാകുകയും, അത് എംബിബിഎസ് ഡോക്ടർമാർക്ക് വേദനയുളവാക്കിയതായി മനസിലാക്കുന്നു. തന്‍റെ വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ മനസ് കൊണ്ടോ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് പുറത്ത് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പശ്ചാത്തലത്തിൽ തന്‍റെ ഉദ്ദേശശുദ്ധി എംബിബിഎസ് ഡോക്ടർമാർ മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷംസീർ പറഞ്ഞു.

  Also Read- 'MBBS എന്നാൽ "ഫസ്റ്റ് എംബി" എന്നല്ല; ചികിത്സിക്കാൻ പ്രാപ്‌തിയുള്ള ഡോക്ടർ എന്നാണ്'

  വ്യാജവൈദ്യത്തിനെതിരായുള്ള നിയമനിര്‍മാണ അവതരണ വേളയിലാണ് ഷംസീര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഹോസ്പിറ്റലിനകത്ത് എംബിബിഎസ് എന്ന പേര് വച്ചുകൊണ്ട് ഡോക്ടര്‍മാര്‍ പീടിയാട്രിക്സ് ചികിത്സ നല്‍കുന്നു എന്നും ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്.


  നിയമസഭയിലെ ഷംസീറിന്‍റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഷംസീറിനെതിരെ ഡോക്ടർമാരും ഐ എം എ ഉൾപ്പടെയുള്ള സംഘടനകളും രംഗത്തെത്തി. തന്റെ പ്രസംഗത്തില്‍ തെറ്റിദ്ധാരണ ഉളവാക്കുന്ന ചില പരാമര്‍ശങ്ങളുണ്ടായി എന്ന് സമ്മതിച്ച എം എല്‍ എ അത് സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

  Also Read - 'MBBS പഠിച്ച വ്യക്തി MBBS ചികിത്സ നടത്തിയാല്‍ മതി;കളളനാണയങ്ങളെ തിരിച്ചറിയണം'; വൈറലായി ഷംസീര്‍ MLAയുടെ പ്രസംഗം

  പത്മശ്രീ ഏറ്റുവാങ്ങി ട്രാന്‍സ്‌ജെന്‍ഡര്‍ നാടോടി നർത്തകി മഞ്ചമ്മ ജോഗതി; വീഡിയോ വൈറൽ

  ചൊവ്വാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് (Ramnath kovind) പത്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. കലാരംഗത്തെയും സാംസ്‌ക്കാരിക രംഗത്തെയും വിദ്യാഭ്യാസ രംഗത്തെയും പ്രതിഭകളെയാണ് രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചത്. അക്കൂട്ടത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ (Transgender) നാടോടി നര്‍ത്തകിയായ (Folk Dancer) മഞ്ചമ്മ ജോഗതിയും (Manjamma Jogati) പുരസ്‌ക്കാരത്തിന് അര്‍ഹയായിരുന്നു.

  കലാരംഗത്ത് നല്‍കിയ സംഭാവനയ്ക്കാണ് ജോഗതിയെ പത്മശ്രീ (Padma Shri) നല്‍കി ആദരിച്ചത്. രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്ജോഗതി ആദരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. എന്നാല്‍ ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചത് അവാര്‍ഡ് സ്വീകരിക്കുന്നതിന് മുമ്പ് അവര്‍ ചെയ്ത നൃത്തച്ചുവടുകൾപോലെയുള്ള ആംഗ്യമാണ്.

  വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്ത വീഡിയോ ദൃശ്യത്തിൽ മഞ്ചമ്മ ജോഗതി രാഷ്ട്രപതിയുടെ അടുത്തെത്തുന്നതിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രി അമിത് ഷായെയും അഭിവാദ്യം ചെയ്യുന്നതായി കാണാം. എന്നാല്‍ മെഡല്‍ ഏറ്റുവാങ്ങുന്നതിന് മുമ്പ് അവള്‍ ഒരു ആംഗ്യം കാണിക്കുന്നു. മഞ്ചമ്മ തന്റെ സാരിയുടെ തുമ്പ്രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ തലയില്‍ വെയ്ക്കുകയും തുടര്‍ന്ന് രണ്ട് കൈകളും നിലത്ത് സ്പര്‍ശിക്കുകയും ചെയ്തു. രാഷ്ട്രപതി ഭവനില്‍ സന്നിഹിതരായ പ്രമുഖര്‍ കരഘോഷത്തോടെയാണ് മഞ്ചമ്മയെ സ്വീകരിച്ചത്. രാഷ്ട്രപതിയും കൈകൂപ്പി അവരെ അഭിവാദ്യം ചെയ്യുന്നുണ്ട്.
  Published by:Anuraj GR
  First published: