• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് ഭയന്ന് എല്ലാവരും മടിച്ചുനിന്നു; രണ്ടരവയസുകാരിയുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങി അനന്തു

കോവിഡ് ഭയന്ന് എല്ലാവരും മടിച്ചുനിന്നു; രണ്ടരവയസുകാരിയുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങി അനന്തു

ഹോസ്പിലാറ്റി മാനേജ്മെന്‍റ് വിദ്യാർഥിയായ അനന്തുവിന്‍റെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കോട്ടയം: ശക്തമായ പനിയും ശ്വാസംമുട്ടും അനുഭവപ്പെട്ട രണ്ടരവയസുകാരിയെ ആശുപത്രിയിലെത്തിച്ച് നാട്ടിലെ താരമായിരിക്കുകയാണ് അനന്തു എന്ന ചെറുപ്പക്കാരൻ. കോട്ടയം കടുത്തുരുത്തി കല്ലറയിലാണ് സംഭവം. കല്ലറ പഞ്ചായത്തിലെ നാലാം വാർഡിലെ പടിത്തിരപ്പള്ളിൽ അനിൽകുമാർ-പ്രിയ ദമ്പതികളുടെ മകളായ വിസ്മയയൊണ് അനന്തു എന്ന 24കാരൻ ആശുപത്രിയിലെത്തിച്ചത്.

    തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ഹോസ്പിലാറ്റി മാനേജ്മെന്‍റ് വിദ്യാർഥിയായ അനന്തുവിന്‍റെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. അനിൽകുമാറിന്‍റെ വീടിന് സമീപത്ത് പാടത്ത് മത്സ്യം വാങ്ങാൻ എത്തിയതായിരുന്നു അനന്തു. ഈ സമയം കുട്ടി പനിയും ശ്വാസം മുട്ടും കാരണം അവശ നിലയിലായിരുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ പ്രിയയും വല്യമ്മയും വാവിട്ടു നിലവിളിച്ചു. സമീപവാസികൾ ഓടിക്കൂടിയെങ്കിലും കോവിഡ് സംശയിച്ചു ആരും കുട്ടിയെ എടുക്കാൻ തയ്യാറായില്ല.

    പ്രിയയുടെ നിലവിളി കേട്ട് അവിടേക്ക് എത്തിയ അനന്തു, ഒട്ടും ചിന്തിച്ചു നിൽക്കാതെ ഓടിച്ചെന്ന് കുട്ടിയെ വാരിയെടുക്കുകയായിരുന്നു. കുഞ്ഞിനെയും കൊണ്ട് അനന്തു കല്ലറ പഞ്ചായത്തിന്‍റെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. കുഞ്ഞിനെ കൈയിലെടുത്തു കൊണ്ട് ഓടിയാണ് അനന്തു അവിടെ എത്തിയത്. ഉടൻ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയന്തി സജീവ് കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നൽകി. 108 ആംബുലൻസ് വിളിച്ച് വിദഗ്ദ്ധ ചികിത്സയ്ക്കായി തൊള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

    Also Read- 'ഭാര്യയ്ക്ക് കോവിഡ്'; മകന്‍റെ മുന്നിൽ പൊട്ടിക്കരഞ്ഞ് നടി ബീന ആന്‍റണിയുടെ ഭർത്താവ്

    അവശ നിലയിലായിരുന്ന കുഞ്ഞിനെ ആരും എടുക്കാതെ നിന്ന സമയത്താണ് അനന്തു അവിടെ എത്തിയതെന്ന് പ്രിയ പറയുന്നു. അനന്തുവിന്‍റെ ഇടപെടൽ കാരണമാണ് കുഞ്ഞിനെ തക്കസമയത്ത് ആശുപത്രിയിൽ എത്തിക്കാനായതെന്നും അവർ പറഞ്ഞു.
    Published by:Anuraj GR
    First published: