അഞ്ചുമന ഭൂമിയിടപാട്: പി.ടി.തോമസിനെതിരെ  പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഇടതുപക്ഷം

കോൺഗ്രസ് ക്യാമ്പിൽ നിന്നും കാര്യമായ ചെറുത്തുനിൽപ്പ് പിടിക്കു വേണ്ടി ഉയരാത്തത് ഗ്രുപ്പ് സമവാക്യങ്ങളുടെ ഭാഗമായാണ് വിലയിരുത്തുന്നത്.

News18 Malayalam | news18-malayalam
Updated: October 12, 2020, 6:22 PM IST
അഞ്ചുമന ഭൂമിയിടപാട്: പി.ടി.തോമസിനെതിരെ  പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഇടതുപക്ഷം
പി.ടി തോമസ് എം.എൽ.എ
  • Share this:
കൊച്ചി: അഞ്ചുമന ഭൂമിയിടപാടിൽ പി.ടി.തോമസ് എം.എൽ.എയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ  ഇടതുപക്ഷം.  സാധാരണക്കാരായ കുടുംബത്തെ കള്ളപ്പണയിടപാടിലൂടെ വഞ്ചിക്കാൻ എംഎൽഎ കൂട്ടുനിന്നുവെന്നാണ് ആരോപണം. ഇതിന് ഭൂമി കച്ചവടം മറയാക്കിയെന്നുമാണ് എൽഡിഎഫ്  നിലപാട്.

പി.ടി.തോമസ് എം.എൽ.എ ഇടപെട്ട് കരാറുണ്ടാക്കി നടത്തിയ ഇടപാടിൽ ഇത്രവലിയ തുക പണമായി നൽകിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഇടത് മുന്നണി വാദം. പണമിടപാടിൽ പി.ടി.തോമസിന്റെ ബന്ധത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിവിധ വകുപ്പുകൾക്കും ലഭിച്ച പരാതിയിലും തുടർ നടപടിയുണ്ടാകുമെന്ന് ഇവർ  കണക്കുകൂട്ടുന്നു.

അതു വരെയും പി ടി തോമസിനെ നിരന്തരം ആക്രമിക്കാൻ തന്നെയാണ്  എൽ ഡി എഫ് പദ്ധതിയിടുന്നത്. തൃക്കാക്കര മണ്ഡലം കേന്ദ്രീകരിച്ചും കൊച്ചി നഗരത്തിലുമയാണ് സമരം സംഘടിപ്പിക്കുക.

You may also like:കള്ളപ്പണ വേട്ടയുമായി ബന്ധമില്ല; തർക്കം തീർക്കാൻ പോയത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കൊപ്പമെന്ന് പി.ടി തോമസ്

സ്പ്രിങ്ക്ളർ വിവാദത്തിലുൾപ്പടെ സർക്കാരിനെയും മുഖ്യമന്ത്രിയുടെ മകളെയുമടക്കം ആക്രമിച്ച പി.ടി.തോമസിനെ രാഷ്ട്രീയമായി ആക്രമിക്കാനുള്ള അവസരമായാണ് പ്രതിഷേധത്തിൽ മുന്നിൽ നിൽക്കുന്ന  സി.പി.എം ഒരുപരിധി വരെ ഇതിനെ കാണുന്നത്.

മുൻപ് ഒരു കോടി മൂന്നു ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ച സ്ഥലമുടമ എൺപതു ലക്ഷമായി തുക കുറച്ചതിന് പിന്നിലും എം.എൽ.എയ്ക്ക് പങ്കുണ്ടെന്നും  സി.പി.എം പറയുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഇതേ വില്പനക്കാരനുമായി പാർട്ടി നേരിട്ട് ചർച്ച നടത്തിയതാണ്.

അന്നത്തെ വിലയായിരുന്നു  ഒരു കോടി മൂന്നു ലക്ഷം രൂപ. എന്നാൽ പിന്നെ ഇതിൽ പുരോഗതി ഉണ്ടായില്ല. പിന്നെ ഇപ്പോഴാണ് പി ടി തോമസിന്റെ മധ്യസ്ഥതയിൽ ചർച്ച നടന്നതും എൺപതു ലക്ഷത്തിനു ഉറപ്പിക്കാൻ തീരുമാനിച്ചതും.

പി ടി തോമസിനെതിരെ ബിജെപിയും പ്രത്യക്ഷ സമരത്തിന് ഇറങ്ങുകയാണെന്നു ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്. അതേസമയം കോൺഗ്രസ് ക്യാമ്പിൽ നിന്നും കാര്യമായ ചെറുത്തുനിൽപ്പ് പിടിക്കു വേണ്ടി ഉയരാത്തത് ഗ്രുപ്പ് സമവാക്യങ്ങളുടെ ഭാഗമായാണ് വിലയിരുത്തുന്നത്.
Published by: Naseeba TC
First published: October 12, 2020, 6:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading