നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Sabarimala| അയ്യപ്പന് 50 ലക്ഷത്തിന്റെ സ്വർണകിരീടം സമര്‍പ്പിച്ച് ആന്ധ്രാ സ്വദേശി; കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ നേർച്ച

  Sabarimala| അയ്യപ്പന് 50 ലക്ഷത്തിന്റെ സ്വർണകിരീടം സമര്‍പ്പിച്ച് ആന്ധ്രാ സ്വദേശി; കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ നേർച്ച

  ബിസിനസുകാരൻ മാറം വെങ്കിട്ട സുബ്ബയ്യയാണ് അമൂല്യ രത്നങ്ങൾ പതിപ്പിച്ച സ്വർണ കിരീടം ഭഗവാന് കാണിക്കയായി സമർപ്പിച്ചത്.

  • Share this:
   ശബരിമല: കോവിഡ്  (Covid 19) മഹാമാരിയിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതിന് നന്ദി സൂചകമായി ശബരിമല അയ്യപ്പന് (Sabarimala Ayyappa)  സ്വർണകിരീടം (gold crown) സമർപ്പിച്ച് ആന്ധ്രാ സ്വദേശി. കർണൂൽ ജില്ലക്കാരനായ ബിസിനസുകാരൻ മാറം വെങ്കിട്ട സുബ്ബയ്യയാണ് അമൂല്യ രത്നങ്ങൾ പതിപ്പിച്ച സ്വർണ കിരീടം ഭഗവാന് കാണിക്കയായി സമർപ്പിച്ചത്.

   30 വർഷമായി മുടങ്ങാതെയെത്തി അയ്യപ്പനെ വണങ്ങിയിരുന്നയാളായിരുന്നു സുബ്ബയ്യ. അടുത്തിടെ കോവിഡ് മൂർച്ഛിച്ച് 15 ദിവസത്തളം ഐ സി യുവിൽ മരണവുമായി മല്ലിട്ടു. അന്ന് നേർന്നതാണ് സ്വർണകിരീടം. പിന്നീട് കേരള ഹൈക്കോടതി അഭിഭാഷകനായ ലൈജു റാമിന്റെ സഹായത്തോടെ ശബരിമല അധികൃതരുമായി ബന്ധപ്പെട്ടാണ് കിരീട സമർപ്പണത്തിന് അവസരമൊരുക്കിയത്.

   ചുറ്റും വജ്രക്കല്ലുകളും നടുവില്‍ ചുവന്നരത്നവും പതിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയിലേറെ മൂല്യം കണക്കാക്കുന്നു.

   വ്യാഴാഴ്ച സന്നിധാനത്ത്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍, ബോര്‍ഡംഗം മനോജ് ചരളേല്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാരിയര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇത് സമര്‍പ്പിച്ചത്.

   ഹിന്ദു മതാചാര പ്രകാരം ചടങ്ങുകള്‍; അലി അക്ബർ 'രാമസിംഹന്‍' ആയി

   ഹിന്ദു മതാചാര പ്രകാരം രാമസിംഹനായി സംവിധായകൻ അലി അക്ബർ (Ali Akbar). ഇസ്ലാം മതം ഉപേക്ഷിച്ച് താൻ ഹിന്ദു മതം സ്വീകരിക്കുകയാണെന്നും രാമസിംഹൻ എന്നാകും തന്റെ പേരെന്നും സംവിധായകൻ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോഴാണ് സംവിധായകൻ ഔദ്യോഗികമായി മതവും പേരും മാറിയത്. സംവിധായകൻ ഹിന്ദു മതം സ്വീകരിച്ച കാര്യം അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് മുൻ നേതാവും ഹിന്ദു സേവാ കേന്ദ്രം നേതാവുമായ പ്രതീഷ് വിശ്വനാഥാണ് അറിയിച്ചത്. ചരിത്രം ആവർത്തിക്കുന്നു, അലി അക്ബർ രാമസിംഹനായി. സംവിധായകൻ മതാചാര ചടങ്ങുകൾ പ്രകാരം മതംമാറ്റം നടത്തുന്നതിന്റെ ചിത്രം പങ്കുവെച്ച് പ്രതീഷ് ഫേസ്‌ബുക്കിൽ കുറിച്ചു. പോസ്റ്റിനൊപ്പം ഘർവാപസി (Gharvapasi) എന്ന ഹാഷ്ടാഗ് കൂടി പ്രതീഷ് ചേർത്തിട്ടുണ്ട്.

   നേരത്തെ ഡിസംബര്‍ 10നായിരുന്നു താന്‍ ഇസ്ലാം മതം ഉപേക്ഷിക്കുന്നതായുള്ള തീരുമാനം അലി അക്ബര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഫേസ്ബുക്ക് ലൈവ് വഴിയായിരുന്നു മതം ഉപേക്ഷിക്കുന്ന കാര്യം അലി അക്ബര്‍ അറിയിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് മരിച്ചപ്പോള്‍ നിരവധി ആളുകള്‍ ഫേസ്ബുക്കില്‍ ആഹ്‌ളാദപ്രകടനം നടത്തിയതായും അതില്‍ പ്രതിഷേധിച്ചാണ് മതം ഉപേക്ഷിക്കുന്നതെന്നും, അലി അക്ബര്‍ പറഞ്ഞിരുന്നു.

   അതേസമയം, തന്‍റെ ഏറ്റവും പുതിയ സിനിമയായ 'പുഴ മുതല്‍ പുഴ വരെ'-യില്‍ സംവിധായകന്‍റെ പേരിന് നേരെ പുതുതായി സ്വീകരിച്ച രാമസിംഹൻ എന്ന പേര് നൽകുമെന്നും എന്നാൽ നിർമാതാവിന്റെ പേര് അലി അക്ബർ എന്ന് തന്നെ നൽകുന്നതായിരിക്കുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
   Published by:Rajesh V
   First published: