നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Sreenivasan | അധിക്ഷേപ പരാമർശം; നടന്‍ ശ്രീനിവാസന്റെ വീട്ടിലേക്ക് അങ്കണവാടി ടീച്ചർമാരുടെ പ്രതിഷേധ മാർച്ച്

    Sreenivasan | അധിക്ഷേപ പരാമർശം; നടന്‍ ശ്രീനിവാസന്റെ വീട്ടിലേക്ക് അങ്കണവാടി ടീച്ചർമാരുടെ പ്രതിഷേധ മാർച്ച്

    സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ ശ്രീനിവാസന്‍ അങ്കണവാടി ടീച്ചര്‍മാരെ അപമാനിച്ചെന്ന് കാട്ടി വനിതാ കമ്മീഷന്‍ നേരത്തെ കേസ്സെടുത്തിരുന്നു.

    ശ്രീനിവാസൻ

    ശ്രീനിവാസൻ

    • Share this:
    കൊച്ചി:  അങ്കണവാടി ജീവനക്കാരെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ പ്രതിഷേധിച്ച് നടന്‍ ശ്രീനിവാസന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്. അങ്കണവാടി ടീച്ചര്‍മാരാണ് കണ്ടനാടുള്ള ശ്രീനിവാസന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ സിഐടിയുവാണ് മാര്‍ച്ച് നടത്തിയത്. . സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ പ്രസന്നകുമാരി മാര്‍ച്ച്  ഉദ്ഘാടനം ചെയ്തു.

    ശ്രീനിവാസന്‍ പ്രസ്താവന പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കണ്ടനാട് കവലയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നാൽപ്പതോളം പേര്‍ പങ്കെടുത്തു.
    TRENDING:Covid 19 in Kerala | എട്ടുദിവസത്തിനിടെ 1082; തുടർച്ചയായ എട്ടാം ദിവസവും രോഗികള്‍ നൂറുകടന്നു; ഇന്ന് 150 [NEWS]അപൂർവ അവസ്ഥ; താൻ പുരുഷനാണെന്ന് യുവതി തിരിച്ചറിഞ്ഞത് മുപ്പത് വർഷത്തിന് ശേഷം [NEWS]Siya Kakkar | ടിക് ടോക്കിലെ അറിയപ്പെടുന്ന താരം; മരണവാർത്തയറിഞ്ഞ് ഞെട്ടലിൽ ആരാധകർ [NEWS]
    സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ ശ്രീനിവാസന്‍ അങ്കണവാടി ടീച്ചര്‍മാരെ അപമാനിച്ചെന്ന് കാട്ടി വനിതാ കമ്മീഷന്‍ നേരത്തെ കേസ്സെടുത്തിരുന്നു. ജോലികൾ ഒന്നും ഇല്ലാത്ത സ്ത്രീകൾ അംഗൻവാടി ടീച്ചർമാരാകുന്നു. നിലവാരമില്ലാത്തവർ പഠിപ്പിക്കുന്ന കുട്ടികളും ഭാവിയിൽ നിലവാരമില്ലാത്തവരാകുന്നു. ഈ തരത്തിലായിരുന്നു പരാമർശം.
    First published:
    )}