കാറിന് പിരിവ്; ആലത്തൂര്‍ എംപി എന്തുകൊണ്ട് ലോണെടുത്തില്ല?

ഖാദി സംരംഭത്തിന് വേണ്ടി രമ്യ മുൻപ് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് ലോണെടുത്തിരുന്നു. എന്നാൽ അടവ് മുടങ്ങിയതിനെ തുടർന്ന് റവന്യു റിക്കവറിയായി.

news18
Updated: July 21, 2019, 1:14 PM IST
കാറിന് പിരിവ്; ആലത്തൂര്‍ എംപി എന്തുകൊണ്ട് ലോണെടുത്തില്ല?
anil akkara, remya haridas
  • News18
  • Last Updated: July 21, 2019, 1:14 PM IST
  • Share this:
ആലത്തൂര്‍ എം പി രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസുകാര്‍ പിരിവെടുത്തത്  വിവാദമായ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമാക്കി അനില്‍ അക്കര എം എല്‍ എ. മുന്‍പ് ലോണെടുത്ത് അടവ് മുടങ്ങി റവന്യൂ റിക്കവറിയിലേക്ക് പോയ സാഹചര്യമുണ്ടായിരുന്നതിനാല്‍ രമ്യയ്ക്ക് നിലവിലെ ബാങ്കിംഗ് സമ്പ്രദായമനുസരിച്ച് ലോണ്‍ കിട്ടുന്നത് ബുദ്ധിമുട്ടായിരിക്കും. അതിനാലാണ് ഇത്തരമൊരു നടപടിക്കൊരുങ്ങിയതെന്ന് അനില്‍ അക്കര ന്യൂസ് 18.കോമിനോട് പറഞ്ഞു.

'ഖാദി സംരഭത്തിനു വേണ്ടിയാണ് മുന്‍പ് രമ്യ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ലോണെടുത്തത്. എന്നാല്‍ അടവ് മുടങ്ങിയതിനെ തുടര്‍ന്ന് റെവന്യൂ റിക്കവറിയായി. ഇത് ആലത്തൂർ മണ്ഡലത്തിൽ മത്സരിക്കുന്നതിന് തടസമാകുമെന്നതിനാൽ പാലക്കാട്, തൃശൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികളാണ് ഇതിനു വേണ്ടുന്ന ആറുലക്ഷത്തി അന്‍പതിനായിരത്തോളം രൂപ കണ്ടെത്തി അടച്ചത്. ബാങ്ക് വായ്പയിന്‍മേല്‍ അടവു മുടങ്ങുകയും റെവന്യൂ റിക്കവറിയാകുകയും ചെയ്ത സാഹചര്യത്തില്‍ സിബില്‍ സ്‌കോര്‍ കുറവായ രമ്യയ്ക്ക് സാധാരണ നിലയില്‍ ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കില്ല.

Also Read-കാർ വാങ്ങാൻ പണപ്പിരിവ് നടത്തുന്നതിൽ എന്താണ് തെറ്റ്; സന്തോഷത്തോടെ സ്വീകരിക്കുമെന്ന് രമ്യ ഹരിദാസ്

വേണമെങ്കില്‍ എം പി എന്ന നിലയില്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ പലിശയില്ലാതെ നാലു ലക്ഷം രൂപ വരെ കിട്ടും. ധാരാളം യാത്ര ആവശ്യമുള്ളതിനാല്‍ അതിനുതകുന്ന വാഹനത്തിന് പത്തു ലക്ഷം രൂപയെങ്കിലും വേണ്ടി വരും. തുടര്‍ന്നുള്ള മാസ അടവുകളും അതിനനുസരിച്ചു വരും. അതുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് ഇത്തരമൊരു പിരിവിന് തീരുമാനിച്ചത്തുടര്‍ന്ന് മഹീന്ദ്രാ മറാസോയുടെ അടിസ്ഥാന മോഡല്‍ അന്‍പതിനായിരം രൂപ നല്‍കി ബുക്ക് ചെയ്തു. ഇതിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പണം നല്‍കിയത്. തുടര്‍ന്ന് ഒരു രസീതിന് ആയിരം രൂപയുള്ള 1400 രസീത് അച്ചടിക്കുകയും വിതരണം ആരംഭിക്കുകയും ചെയ്തു. പ്രമുഖ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലാണ് പിരിവ് നടത്തുന്നതെന്നും അനില്‍ അക്കര വ്യക്തമാക്കി. ഓഗസ്റ്റ് 9 ന് നടക്കുന്ന പൊതുപരിപാടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രമ്യയ്ക്ക് വാഹനം കൈമാറുമെന്നും അന്ന് സംഭാവന നല്‍കിയവരുടെ പേര് പൂര്‍ണമായും പ്രസിദ്ധപ്പെടുത്തുമെന്നും എം എല്‍ എ പറഞ്ഞു.

രമ്യാ ഹരിദാസിന് കാർ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് പണപ്പിരിവ് നടത്തുന്നതിനെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. വാഹനം വാങ്ങാൻ വായ്പ കിട്ടുന്ന സാഹചര്യത്തിൽ പണപ്പിരിവ് നടത്തുന്നത് ശരിയല്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമർശനം. വിഷയത്തെച്ചൊല്ലി വിവാദം കത്തിയ സാഹചര്യത്തിലാണ് എംഎൽഎയുടെ വിശദീകരണം.

First published: July 21, 2019, 12:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading