നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'രാഷ്ട്രീയ വിഷയങ്ങളിൽ യോജിപ്പും വിയോജിപ്പും ഉണ്ടായിട്ടുണ്ട്'; പ്രതാപൻ മദ്യപാനിയാണെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ പറ്റില്ലെന്ന് അനിൽ അക്കര

  'രാഷ്ട്രീയ വിഷയങ്ങളിൽ യോജിപ്പും വിയോജിപ്പും ഉണ്ടായിട്ടുണ്ട്'; പ്രതാപൻ മദ്യപാനിയാണെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ പറ്റില്ലെന്ന് അനിൽ അക്കര

  അനിൽ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ രസകരമായ നിരവധി കമന്‍റുകളാണ് ഇതേ കുറിച്ച് വരുന്നത്.

  Prathapan_Rahul

  Prathapan_Rahul

  • Share this:
   ടി എൻ പ്രതാപൻ എം.പി മദ്യപിച്ച് പാർട്ടിയിൽ പങ്കെടുത്തെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയെകുറിച്ച് പ്രതികരണവുമായി മുൻ എം എൽ എ അനിൽ അക്കര രംഗത്തെത്തി. ' പ്രതാപേട്ടനുമായി രാഷ്ട്രീയ വിഷയങ്ങളിൽ യോജിപ്പും വിയോജിപ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ പ്രതാപൻ മദ്യപാനിയാണെന്ന് പറഞ്ഞാൽ, അത് വിശ്വസിക്കാൻ പറ്റില്ല. അത് കല്ലുവെച്ച നുണയാണ്. ഈ വിഷയത്തിൽ പ്രതാപനൊപ്പം'- അനിൽ അക്കര ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു. ടി എൻ പ്രതാപൻ രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രവും അനിൽ അക്കര പോസ്റ്റിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതായാലും അനിൽ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ രസകരമായ നിരവധി കമന്‍റുകളാണ് ഇതേ കുറിച്ച് വരുന്നത്... ചില കമന്‍റുകളിലേക്ക്...

   'നാട്ടുകാരെ മൊത്തം വിളിച്ചു അറിയിച്ചപ്പോ സമാധാനം ആയില്ലേ. അച്ഛൻ പത്തായത്തിൽ ഇല്ല എന്ന് പറയാൻ പറഞ്ഞു എന്ന അവസ്ഥയായി'- എന്നാണ് ഒരാൾ കമന്‍റിട്ടത്.

   'കൂട്ടുകാരായാ ഇങ്ങനെ വേണം. എല്ലാരും ഒന്ന് മറന്ന് വരുവാരുന്നു'- എന്നാണ് മറ്റൊരു കമന്‍റ്.

   'ഒരാളെ കെട്ടിപിടിച്ചു സ്നേഹം കാണിച്ചാൽ അത് വെള്ളം അടിച്ചാൽ മാത്രം നടക്കും എന്നത് വല്ലാത്ത ഒരു മാനസിക രോഗം ആണ് പ്രതാപൻ സർ സപ്പോർട്ട് 👍 ഈ പോസ്റ്റ്‌ ഡിലീറ്റ് ചെയുന്നത് ആണ് നല്ലത് കാരണം മലയാളി ആണ് ഇങ്ങനെ പോസ്റ് കണ്ടാൽ കാണാത്തവർ പോലും അത് എന്താണ് എന്നറിയാൻ യൂട്യൂബിൽ ചികയാൻ പോകും അത് കൂടുതൽ ആൾ അറിയാനെ ഉപകരിക്കും ഇങ്ങനെ ഉള്ള വീഡിയോ അതിന്റെ വിശ്വസ്ഥത വെച്ച് തള്ളി കളയുക'- എന്നാണ് മറ്റൊരാൾ കമന്‍റിട്ടിരിക്കുന്നത്.

   'ഒപ്പം കണ്ണൂർ, കാസർഗോഡ് കാരായ ഞങ്ങളും അങ്ങയുടെ അല്ല പ്രിയ പ്രതാപന്റെ കൂടെ ഉണ്ടായിരുന്നു, ഇതു കൊണ്ടൊന്നും പ്രിയ ജനകീയത തകർക്കാൻ പറ്റുമെന്ന് വ്യാമോഹിച്ചു നടക്കുന്ന വെറിപൂണ്ട സംഘാകൾക്കാവില്ല,കാരണം ഇത്രയും കാലം അവർ കോൺഗ്രസ് നേതാക്കളെ പൊതു സമൂഹത്തിൽ അപമാനിതരാക്കി തളർത്തി കളയാറുണ്ട് ,പക്ഷെ ആ കാലം കഴിഞ്ഞു, ഞങ്ങൾക്കും അതേ വഴിയിലൂടെ പ്രതികരിക്കാനുള്ള ശക്തി ആർജ്ജിച്ചു് കഴിഞ്ഞു, ഇനി നടക്കില്ല നിങ്ങളുടെ കാടത്തം....പ്രതാപൻ കടലിന്റെ മകനാണ്, ആ കരുത്തുള്ള മനസ്സിനെ തളർത്താൻ നിങ്ങളുടെ തലതോട്ടപ്പൻമാർക്കുപോലും കഴിയില്ല ,കോണ്ഗ്രെസ്സ്‌കാർ മാറിയിരിക്കുന്നു ഇനി നിങ്ങൾകാവില്ല തളർത്താൻ...' - മറ്റൊരു കമന്‍റ് ഇങ്ങനെയാണ്.

   'ഈ വിഷയം എയറിൽ നിർത്തണം .ഇങ്ങനെ ആണ് കൊങ്ങികൾ പരസ്പരം പണി കൊടുക്കുന്നത്'- എന്നാണ് ഒരാൾ കന്‍റിട്ടത്.

   'സംഘി- കമ്മി പ്രൊഫൈലുകള്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു'; സൈബര്‍ ആക്രമണത്തിനെതിരെ പാരാതിയുമായി ടി എന്‍ പ്രതാപന്‍

   സാമൂഹ്യ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന പരാതിയുമായി തൃശ്ശൂര്‍(Thrissur) എം പി ടി എന്‍ പ്രതാപന്‍.(TN Prathapan) . താന്‍ മദ്യപ്പിച്ച് ആഘോഷിക്കുന്നു എന്ന വ്യാജേനയാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി വീഡിയോ പ്രചരിക്കുന്നത്.സംഘി,കമ്മി പ്രൊഫൈലുകളാണ് ഈ വീഡിയോ ആഘോഷിക്കുന്നത്. വ്യാജ ഐഡികള്‍ മുതല്‍ യഥാര്‍ത്ഥ അക്കൗണ്ടുകള്‍ വരെയുണ്ട് അക്കൂട്ടത്തില്‍. ഫേസ്ബുക്കിലും ഇന്‍സ്റാഗ്രാമിലും വാട്സാപ്പിലും ട്വിറ്ററിലും വരെ ഈ പ്രചരണം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

   Also Read- 'അധ്യാപികമാർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം'; കോളേജിൽ സാരി നിർബന്ധമല്ലെന്ന് സർക്കാർ ഉത്തരവ്

   ഇത് പ്രചരിപ്പിച്ചവരടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ ഇതാഘോഷിച്ചവരും എന്റെ സാമൂഹ്യ മാധ്യമ ഇടങ്ങളില്‍ സൈബര്‍ ബുള്ളിയിങ് നടത്തിയവര്‍ വരെയുള്ള മുഴുവന്‍ ആളുകള്‍ക്കും വേറെ വേറെ പരാതികള്‍ നല്‍കി വരികയാണ്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ച പരാതി ഡി ജി പിക്കും ആഭ്യന്തര സെക്രട്ടറിക്കും നല്‍കി.

   ഈ വീഡിയോ ആദ്യമായി പ്രചരിപ്പിച്ച അനി പൂജപ്പുര എന്ന അക്കൗണ്ട് അടക്കമുള്ള അക്കൗണ്ടുകള്‍ ഈ പോസ്റ്റ് ഇപ്പോള്‍ കളഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴും ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത് കാണുന്നു. ഇത് ഷെയര്‍ ചെയ്തവര്‍ മുതല്‍ ഏതെങ്കിലും തരത്തില്‍ ആഘോഷിച്ച എല്ലാവര്‍ക്കും നടപടി നേരിടേണ്ടി വരുമെന്നും ടി എന്‍ പ്രതാപന്‍ വ്യക്തമാക്കി.

   Also Read-Caravan Kerala | ടൂറിസം വകുപ്പിന്റെ നൂതന പദ്ധതി കാരവാന്‍ കേരളയുടെ ഭാഗമാകാം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

   എന്നെയും എന്റെ വീട്ടുകാരെയും എന്റെ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും നേതാക്കളെയും വളരെ മ്ലേച്ഛമായ രീതിയില്‍ അവതരിപ്പിക്കുന്ന ശാഖാ സംസ്‌കാരമാണ് പലപ്പോഴും എന്റെ പോസ്റ്റുകള്‍ക്ക് താഴെ. കഴിഞ്ഞ കുറച്ചുകാലമായി അത്തരത്തില്‍ എന്റെ കമന്റ് ബോക്സിലും ഇന്‍ബോക്സിലും തെറിവിളിയും വിദ്വേഷ പ്രചരണവും നടത്തുന്നവരെ കൃത്യമായി അടയാളപ്പെടുത്തി വരികയായിരുന്നു.

   പലരും ഫേക്ക് ഐഡികള്‍ ഉപയോഗിച്ചാണ് അവരവരുടെ സംഘടനാ സംസ്‌കാരം കാണിക്കുന്നത്. പലരുടെയും ഐ പി അഡ്രസുകള്‍ ഇന്ത്യക്ക് പുറത്താണെന്നും മനസ്സിലാക്കിയതായും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
   Published by:Anuraj GR
   First published:
   )}