HOME » NEWS » Kerala » ANIL AKKRA MLA COMPLAINED AGAINST DEEPA NISHANTH TO CHIEF ELECTORAL OFFICER

ദീപ നിശാന്തിനെതിരെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് നടപടി സ്വീകരിക്കണം; പരാതിയുമായി അനിൽ അക്കര MLA

ആലത്തൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ച് തൃശൂർ ശ്രീ കേരളവർമ കോളേജിലെ അധ്യാപികയായ ശ്രീമതി ദീപ നിശാന്തിനെതിരെ വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കര.

news18india
Updated: March 26, 2019, 6:11 PM IST
ദീപ നിശാന്തിനെതിരെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് നടപടി സ്വീകരിക്കണം; പരാതിയുമായി അനിൽ അക്കര MLA
അനിൽ അക്കര, ദീപ നിശാന്ത്
  • Share this:
തൃശൂർ: ആലത്തൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ച് തൃശൂർ ശ്രീ കേരളവർമ കോളേജിലെ അധ്യാപികയായ ശ്രീമതി ദീപ നിശാന്തിനെതിരെ വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കര. തെരഞ്ഞെടുപ്പ് കമ്മീഷനാണ് അനിൽ അക്കര പരാതി നൽകിയിരിക്കുന്നത്. എതിർ സ്ഥാനാർഥിക്ക് കൂടുതൽ വോട്ട് ലഭ്യമാകുന്നതിനു വേണ്ടി രമ്യ ഹരിദാസിനെ തൃശൂർ: ആലത്തൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ച് തൃശൂർ ശ്രീ കേരളവർമ കോളേജിലെ അധ്യാപികയായ ശ്രീമതി ദീപ നിശാന്തിനെതിരെ വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കര.

തെരഞ്ഞെടുപ്പ് കമ്മീഷനാണ് അനിൽ അക്കര പരാതി നൽകിയിരിക്കുന്നത്. എതിർ സ്ഥാനാർഥിക്ക് കൂടുതൽ വോട്ട് ലഭ്യമാകുന്നതിനു വേണ്ടി രമ്യ ഹരിദാസിനെ വ്യക്തിപരമായും ജാതീയമായും അവഹേളിച്ച ദീപ നിശാന്തിനെതിരെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആയ ടീക്കാറാം മീണയ്ക്ക് നൽകിയ പരാതിയിൽ അനിൽ അക്കര ആവശ്യപ്പെടുന്നത്.

"സ്ഥാനാർഥി എത്ര മനോഹരമായി പാടുന്നു, ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത്. ഐഡിയ സ്റ്റാർ സിങർ തെരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തെരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ട" - എന്നായിരുന്നു ദീപ നിശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സ്ഥാനാർഥി ഏതു വിഭാഗത്തിൽപ്പെട്ട ആളാണെന്ന് കൂടുതൽ വ്യക്തമാകുന്ന തരത്തിൽ ഉപയോഗിക്കാൻ പാടില്ലാത്ത പദങ്ങൾ ഉപയോഗിച്ചാണ് അവഹേളനമെന്നും പരാതിയിൽ അനിൽ അക്കര വ്യക്തമാക്കുന്നു.

രമ്യ പിടിക്കുന്ന കൊടി ചുവപ്പായിരുന്നെങ്കിൽ അതേ പേനകൊണ്ട് വാഴ്ത്തുപാട്ടുകൾ കുറിക്കുമായിരുന്നു: ദീപാ നിശാന്തിന് അധ്യാപികയുടെ മറുപടി

രമ്യ ഹരിദാസിനെതിരായ പോസ്റ്റിൽ അവർ ' രമ്യ തെരഞ്ഞെടുക്കപ്പെട്ടാൽ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത്‌ വനിതാ എം പി ആവും' എന്നാണ് അവകാശവാദമെന്നും എന്നാൽ ഇത് തെറ്റാണെന്നും വിശദീകരിച്ചാണ് ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ്. ദീപയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിരവധി വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ തന്നെ ഉയർന്നു വന്നുകഴിഞ്ഞു. ഇതിനിടയിലാണ് അനിൽ അക്കര എം.എൽ.എ പരാതിയുമായി തെരഞ്ഞെടുപ്പ് ഓഫീസറെ സമീപിച്ചിരിക്കുന്നത്.

First published: March 26, 2019, 6:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories