തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുത്ത യുവം പരിപാടിയിൽ തന്റെ പ്രസംഗത്തിൽ പിഴവുണ്ടായെന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അനിൽ ആന്റണി. തിരുവനന്തപുരത്ത് ബിജെപി ഓഫീസിൽ എത്തിയപ്പോഴായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം. 125 വർഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള കാഴ്ചപ്പാട് നരേന്ദ്ര മോദിക്കുണ്ട് എന്നായിരുന്നു അനിൽ ആന്റണിയുടെ പരാമർശം.
Also Read- ‘എ.കെ ആന്റണിയുടെ മകൻ’ മേൽവിലാസത്തിനപുറം ആരാണ് അനിൽ ആന്റണി ഇത് സോഷ്യൽമീഡിയയിൽ വൈറലാകുകയും നിരവധി ട്രോളുകൾക്ക് കാരണമാകുകയും ചെയ്തിരുന്നു. എന്നാൽ താൻ ഉദ്ദേശിച്ചത് 25 വർഷം എന്നായിരുന്നു. യുവം പ്രസംഗത്തിൽ വന്നത് ചെറിയ പിശകാണ്.
Also Read- അനിൽ ആന്റണി BJP പ്രവേശം പാർട്ടിയുടെ 43ാംസ്ഥാപക ദിനത്തിൽ; നടപടി ബിബിസി വിവാദത്തിന്റെ 70ാം ദിനം 25 വർഷം കൊണ്ട് ഇന്ത്യയെ വികസിത രാഷ്ട്രം ആക്കുമെന്നാണ് താനുദ്ദേശിച്ചത്. ട്രോളുകൾ കാര്യമാക്കുന്നില്ലെന്നും അനിൽ ആന്റണി പറഞ്ഞു.
താൻ ബിജെപിയിൽ എത്താൻ കാരണം ബിബിസി ഡോക്യൂമെന്ററി വിവാദമാണെന്നും അനിൽ ആൻറണി പറഞ്ഞു. രാഹുൽ ഗാന്ധി കോൺഗ്രസ് മുക്ത ഭാരതത്തിനാണ് നേതൃത്വം നൽകുന്നത്. കോൺഗ്രസ് രാഷ്ട്ര വിരുദ്ധ പാർട്ടിയാണ്. 2024ൽ പാർട്ടി ഹാട്രിക് തോൽവി ഏറ്റുവാങ്ങുമെന്നും അനിൽ ആന്റണി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anil antony, Bjp