HOME » NEWS » Kerala » ANIL KANT TAKES OVER AS STATE POLICE CHIEF

അനില്‍ കാന്ത് സ്ഥാനമേറ്റു; സംസ്ഥാന പൊലീസ് മേധാവിയാകുന്ന പട്ടിക വിഭാഗത്തിൽ നിന്നുള്ള ആദ്യ ഉദ്യോഗസ്ഥൻ

പട്ടികവിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനിൽ കാന്ത്.

News18 Malayalam | news18-malayalam
Updated: June 30, 2021, 6:02 PM IST
അനില്‍ കാന്ത് സ്ഥാനമേറ്റു; സംസ്ഥാന പൊലീസ് മേധാവിയാകുന്ന പട്ടിക വിഭാഗത്തിൽ നിന്നുള്ള ആദ്യ ഉദ്യോഗസ്ഥൻ
അനിൽ കാന്ത്, ലോക്നാഥ് ബെഹ്റ
  • Share this:
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്ത് അധികാരമേറ്റു. ഔദ്യോഗിക ചടങ്ങില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. സ്ഥാനമൊഴിയുന്ന ലോക്നാഥ് ബെഹ്റ അധികാര ദണ്ഡ് പുതിയ ഡിജിപിക്ക് കൈമാറി. അപ്രതീക്ഷിതമായിരുന്നു തീരുമാനമെന്നും സ്ത്രീ സുരക്ഷക്ക് പ്രഥമ പരിഗണന നൽകുമെന്നും അനിൽ കാന്ത് പ്രതികരിച്ചിരുന്നു. പട്ടികവിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനിൽ കാന്ത്.

Also Read- Covid 19 | സംസ്ഥാനത്ത് ഇന്ന് 13658 പേർക്ക് കോവിഡ്; മരണം 142

1988 ബാച്ചിലെ ഐ പി എസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ്. കേരളാകേഡറില്‍ എ എസ് പി  യായി വയനാട് സര്‍വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്പി  ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡല്‍ഹി, ഷില്ലോംങ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ് പിയായും പ്രവര്‍ത്തിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി.

Also Read- കെ.എസ്.ആർ.ടി.സിയിലും സ്പാർക്ക്; ജീവനക്കാർക്ക് ശമ്പളവും സർവീസ് വിവരങ്ങളും ഓൺലൈനായി അറിയാം

ഇടക്കാലത്ത് അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ആയിരുന്നു. എ ഡി ജി പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എ ഡി ജി പി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്‍, പൊലീസ് ആസ്ഥാനം, സൗത്ത്സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ ഡി ജി പി ആയും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.
Youtube Video

വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. 64 ാമത് ആള്‍ ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഡല്‍ഹി സ്വദേശിയാണ്. പരേതനായ റുമാല്‍ സിംഗ് അച്ഛനും ശകുന്തള ഹാരിറ്റ് അമ്മയുമാണ്. ഭാര്യ പ്രീത ഹാരിറ്റ്, മകന്‍ റോഹന്‍ ഹാരിറ്റ്.

Also Read- നിയന്ത്രണങ്ങൾക്കിടയിലും കുറയാതെ ടിപിആർ; ആശങ്കയായി സംസ്ഥാനത്തെ സാഹചര്യം
Published by: Rajesh V
First published: June 30, 2021, 6:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories