തിരുവനന്തപുരം: 'ദ ഹിന്ദു' (The Hindu) എസ് അനില്‍ രാധാകൃഷ്ണന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ കുടുംബവും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും ഏര്‍പ്പെടുത്തിയ പ്രഥമ എസ്.അനില്‍ രാധാകൃഷ്ണന് ഫെല്ലോഷിപ്പ് മലയാള മനോരമ (Malayala Manorama) കൊച്ചി യൂണിറ്റിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ റോബിന് ടി.വര്‍ഗീസിന്. വികസനോന്മുഖ മേഖലയിലെ ഗ്രന്ഥരചനയ്ക്കായാണ് ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തിയത്. 50,000 രൂപയാണ് ഫെല്ലോഷിപ്.
കേരള സര്‍വകലാശാല ജേണലിസം വകുപ്പു മുന്‍മേധാവി പ്രൊഫ. വി. വിജയകുമാര്‍, പി.ആര്.ഡി. മുന്‍ അഡീഷണല്‍ ഡയറക്ടര്‍ പി.എസ്.രാജശേഖരന്, കേരള രാജ്ഭവന് പി.ആര്.ഒ. എസ്.ഡി. പ്രിന്‍സ്, കേസരി ട്രസ്റ്റ് ചെയര്മാന് സുരേഷ് വെള്ളിമംഗലം, എസ്.എസ്.കെ. സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ എസ്.എസ്. സിന്ധു എന്നിവരടങ്ങിയ സമിതിയാണ് ഇതിനായി ലഭിച്ച പ്രൊപ്പോസലുകള്‍ പരിശോധിച്ച് റോബിന് ട.വര്‍ഗീസിനെ തെരഞ്ഞെടുത്തത്.
കമ്യൂണിക്കേറ്റീവ് സ്റ്റഡീസിലും ഇംഗ്ലീഷിലും ബിരുദാനന്തരബിരുദവും എംഫിലും ജേണലിസത്തില്‍ ഡിപ്ലോമയുമുള്ള റോബിന് മനോരമ തിരുവനന്തപുരം, ചെന്നൈ, തൊടുപുഴ ബ്യൂറോകളില്‍ ജോലിചെയ്തിട്ടുണ്ട്. അടൂര്‍ മേലൂട് തോട്ടത്തില്‍ ടി.എസ്.വര്‍ഗീസിന്റെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ ലിഞ്ചു രാജന്, മകള്‍ ഹിത എല്‍സ.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.