• HOME
 • »
 • NEWS
 • »
 • kerala
 • »
 • Bird Flu | പക്ഷിപ്പനി; കുട്ടനാട് തകഴിയിൽ 9048 താറാവുകളെ കൊന്നു

Bird Flu | പക്ഷിപ്പനി; കുട്ടനാട് തകഴിയിൽ 9048 താറാവുകളെ കൊന്നു

തകഴി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റള്ളവിലുള്ള മേഖലയിലെ 9048 താറാവുകളെ നശിപ്പിച്ചു.

പക്ഷിപ്പനി സ്ഥിരീകരിച്ച തകഴി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം താറാവുകളെ കൊല്ലുന്നു

പക്ഷിപ്പനി സ്ഥിരീകരിച്ച തകഴി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം താറാവുകളെ കൊല്ലുന്നു

 • Share this:
  ആലപ്പുഴ: വീണ്ടും പക്ഷിപ്പനി (Bird Flu) സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴ (Alappuzha) ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും (animal husbandry department) ചേര്‍ന്ന് കുട്ടനാട്ടിലെ (Kuttanad) തകഴിയില്‍ താറാവുകളെ കൊല്ലാന്‍ തുടങ്ങി. തകഴി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റള്ളവിലുള്ള മേഖലയിലെ 9048 താറാവുകളെ നശിപ്പിച്ചു. ഇവയെ കത്തിക്കുന്നതിന് ഇന്നലെ ആരംഭിച്ച നടപടികള്‍ തുടരുകയാണ്.

  മേഖലയില്‍ ഇനിയും പക്ഷികള്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം പരിശോധന നടത്തുന്നുണ്ട്. പക്ഷികളുടെ തൂവകലുകളും മറ്റ് അവിശിഷ്ടങ്ങളും കത്തിച്ചു നശിപ്പിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.  "ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ-സെക്യൂരിറ്റി അനിമല്‍ ഡിസീസസ് (എന്‍ഐഎച്ച്എസ്എഡി) ഈ മേഖലയിലെ താറാവുകളില്‍ ഇന്‍ഫ്ലൂവന്‍സ വൈറസിന്റെ H5N1 ഉപവിഭാഗത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്നൊടുക്കാനാണ് തീരുമാനം. മൃഗസംരക്ഷണ വകുപ്പ് 8,000 പക്ഷികളെ കൊല്ലാനായി കണ്ടെത്തിയിട്ടുണ്ട്. രോഗബാധിത പ്രദേശത്തിന്റെ 9 കിലോമീറ്റര്‍ ചുറ്റളവില്‍ കോഴി, മാംസം, മുട്ട എന്നിവ കൊണ്ടുപോകുന്നതും അവയുടെ വില്‍പ്പനയും നിരോധിച്ചിരിക്കുന്നു'', ജില്ലാ കളക്ടര്‍ പറഞ്ഞു.

  Also Read- Mullaperiyar മരംമുറി; ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു; Chief Wildlife Warden സ്ഥാനത്ത് തുടരാൻ നിർദേശം

  നവംബർ അവസാന വാരംതകഴിയിലെ പാടശേഖരത്തിന്റെ പുറംബണ്ടിനോട് ചേര്‍ന്ന് പുറക്കാട് എന്ന സ്ഥലത്ത് കര്‍ഷകന്‍ വളര്‍ത്തുന്ന പതിനായിരത്തോളം താറാവുകളാണ് അജ്ഞാത രോഗം ബാധിച്ച് ചത്തത്. ഇതിനെ തുടര്‍ന്ന് സാമ്പിളുകള്‍ എന്‍ഐഎച്ച്എസ്എഡിയിലേക്ക് അയച്ചു. ബുധനാഴ്ച വന്ന ഫലത്തില്‍ താറാവുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യം തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലേക്കും തിരുവനന്തപുരത്തെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസിലേക്കും അയച്ചെങ്കിലും താറാവുകള്‍ ചത്തതിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

  തകഴിയില്‍ താറാവുകള്‍ ചത്തതിനു പുറമെ ആലപ്പുഴ ജില്ലയിലെ നെടുമുടിയിലും കോട്ടയം ജില്ലയിലെ വെച്ചൂരിലും കല്ലറയിലുമായി കഴിഞ്ഞ ദിവസങ്ങളില്‍ 13,000 താറാവുകള്‍ ചത്തു. മൃഗസംരക്ഷണ വകുപ്പ് ഈ സ്ഥലങ്ങളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഫലം ലഭിച്ചിട്ടില്ല. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഈ മേഖലയില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്.

  Also Read- Accident | കെ.എസ്.ആർ.ടി.സി. ബസും തീർത്ഥാടകരുടെ വാഹനവും കൂട്ടിമുട്ടി 11 പേർക്ക് പരിക്ക്

  ഈ വര്‍ഷം ആദ്യം കുട്ടനാട് മേഖലയില്‍ നെടുമുടി, തകഴി, പള്ളിപ്പാട്, കരുവാറ്റ, ആലപ്പുഴയിലെ കൈനകരി, കോട്ടയത്തെ നീണ്ടൂര്‍ എന്നിവിടങ്ങളിലായി ആറിടങ്ങളില്‍ എച്ച്5എന്‍8 വൈറസ് മൂലമുണ്ടാകുന്ന രോഗം കണ്ടെത്തിയിരുന്നു. രണ്ട് ജില്ലകളിലായി ഒരു ലക്ഷത്തോളം പക്ഷികൾ ചാവുകയോ കൊല്ലുകയോ ചെയ്തു. പക്ഷിപ്പനി കുട്ടനാട്ടിലെ കര്‍ഷകര്‍ക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഏഴ് വര്‍ഷത്തിനിടെ ഇത് നാലാമത്തെ തവണയാണ് ഇവിടെ പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്നത്.

  പക്ഷിപ്പനിക്ക് കാരണമായ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസ് ഗ്രൂപ്പിലെ തീവ്രത കൂടിയ വൈറസുകളാണ് ഇവിടങ്ങളില്‍ രോഗകാരണമായത് എന്നാണ് സ്ഥിരീകരണം. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് ലാബിലായിരുന്നു പരിശോധന. പക്ഷികളിലെ പ്ലേഗ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന (ഫൗള്‍ പ്ലേഗ്) പക്ഷി രോഗമാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ അഥവാ പക്ഷിപ്പനി. ഓര്‍ത്തോമിക്സോ എന്ന വൈറസ് കുടുംബത്തിലെ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ എ. വൈറസുകളാണ് പക്ഷിപ്പനിയുടെ കാരണക്കാര്‍.
  Published by:Rajesh V
  First published: