ന്യൂഡല്‍ഹി: ഇടുക്കി ചിന്നക്കനാലില്‍ ഭീതി പരത്തുന്ന കാട്ടാന അരിക്കൊമ്പനെ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടന സുപ്രീംകോടതിയില്‍. ‘വാക്കിങ് ഐ ഫൗണ്ടേഷന് ഫോര്‍ അനിമല്‍ അഡ്വക്കസി’ എന്ന മൃഗസ്നേഹികളുടെ സംഘടനയാണ് സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തത്.
ഹൈക്കോടതി വിധി നടപ്പാക്കാന്‍ പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാണ് മൃഗസ്നേഹികളുടെ സംഘടനയുടെആവശ്യം.
പറമ്പികുളത്തേക്ക് അരികൊമ്പനെ മാറ്റുന്നതിനോട് സംഘടനയ്ക്ക് എതിര്‍പ്പില്ല. കാട്ടിലേക്ക് മാത്രമേ അരിക്കൊമ്പനെ മാറ്റാവൂ എന്നും കാട്ടില്‍ സ്വതന്ത്രമായി ജീവിക്കാന്‍ അരിക്കൊമ്പനെ അനുവദിക്കണമെന്നമാണ് സംഘടനയുടെ ആവശ്യം.ഇതിന് പുറമെ കേരളത്തിലെ ആനത്താരകളിലെ റിസോര്‍ട്ടുകള്‍ക്കെതിരെ നടപടി വേണമെന്നും സംഘടന സുപ്രീം കോടതിയില്‍ ആവശ്യപ്പെടും.
അഭിഭാഷകന് ജോണ്‍ മാത്യു ആണ് തടസ ഹര്‍ജി ഫയല്‍ ചെയ്തത്. സീനിയര്‍ അഭിഭാഷകന് വി. ചിദംബരേഷ് സംഘടനയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arikkomban, Supreme court, Wild Elephant