• HOME
  • »
  • NEWS
  • »
  • kerala
  • »
  • പുലിയെന്ന് സംശയിക്കുന്ന ജീവി ജനവാസമേഖലയിൽ; തെരുവുനായകളുടെ എണ്ണം കുറയുന്നു; നാട്ടുകാർ ഭീതിയിൽ

പുലിയെന്ന് സംശയിക്കുന്ന ജീവി ജനവാസമേഖലയിൽ; തെരുവുനായകളുടെ എണ്ണം കുറയുന്നു; നാട്ടുകാർ ഭീതിയിൽ

നാട്ടിൽ തെരുവ് നായകളുടെ എണ്ണം കുറയുന്നതും നായകൾ മുറിവേറ്റു വരുന്നതും നാട്ടുകാരെ ഭീതിയിൽ ആക്കിയിരിക്കുകയാണ്

  • Last Updated :
  • Share this:
    കൊല്ലം: പുലിയെന്ന് സംശയിക്കുന്ന ജീവിയെ ജനവാസമേഖലയിൽ കണ്ടതായി നാട്ടുകാർ. കൊട്ടാരക്കര ഓയൂരിലാണ് പുലിയെന്നു തോന്നിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. ദൃശ്യങ്ങൾ സി സി ടി വി യിൽ നിന്നും പോലീസ് ശേഖരിച്ചു. നാട്ടിൽ തെരുവ് നായകളുടെ എണ്ണം കുറയുന്നതും നായകൾ മുറിവേറ്റു വരുന്നതും നാട്ടുകാരെ ഭീതിയിൽ ആക്കിയിരിക്കുകയാണ്. ഓയൂർ ഓട്ടുമല ക്രഷർ മേഖലയിലാണ് പുലിഎന്ന് തോന്നിക്കുന്ന ജീവിയുടെ സാന്നിധ്യം ഉണ്ടായതായി നാട്ടുകാർ പറയുന്നത്. പൂയപ്പള്ളി പോലീസ് വനപാലകരെ വിവരം അറിയിച്ചിട്ടുണ്ട്. പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ പൊലീസും പഞ്ചായത്ത് അധികൃതരും നിർദേശം നൽകിയിട്ടുണ്ട്. രാത്രിയിൽ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

    കഴിഞ്ഞ ദിവസം ഇടുക്കി പാമ്പാടുംപാറയില്‍ അജ്ഞാത ജീവി ആടിനെ കടിച്ച് കൊന്ന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കൂടിന് സമീപം പൂച്ചപുലിയുടെ കാല്‍ പാടുകള്‍ കണ്ടെത്തിയിരുന്നു. ഒരു ആടിനെ കൂട്ടില്‍ നിന്ന് കാണാതായിട്ടുമുണ്ട്. പാമ്പാടുംപാറ തെക്കേകുരിശുമല സ്വദേശി പ്രഭുവിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടുകളെയാണ് അജ്ഞാത ജീവി കടിച്ച് കൊന്നത്. വീട്ടില്‍ വളര്‍ത്തിയിരുന്ന രണ്ട് ആടുകളില്‍ ഒന്നിനെയാണ്, അജ്ഞാത ജീവി കടിച്ചു കൊന്നത്. ശരീരത്തിന്റെ ഉള്‍ഭാഗത്ത് നിന്നും മാസം പൂര്‍ണ്ണമായും നഷ്ടപെട്ട നിലയിലാണ് ആടിനെ കണ്ടെത്തിയത്. കൂടിന് സമീപത്തായി പുലിയുടേതിന് സമാനമായ കാല്പാടുകള്‍ കണ്ടതോടെ, നാട്ടുകാര്‍ പരിഭ്രാന്തിയിലായി. വനം വകുപ്പ് നടത്തിയ പരിശോധനയില്‍ കാല്‍പാടുകള്‍ പൂച്ചപുലിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലയത്തിന് സമീപം ക്യാമറ സ്ഥാപിയ്ക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

    നടുറോഡിൽ വൈറലാവാൻ നോക്കി; തിരുവനന്തപുരത്ത് വിദ്യാർത്ഥി രക്ഷപെട്ടത് തലനാരിഴക്ക്

    തൈക്കാട് മോഡൽ സ്കൂൾ ജംഗ്ഷനിലെ (Model School Junction) തിരക്കുള്ള പാതയിൽ 'വൈറലാവാൻ' ശ്രമിച്ച വിദ്യാർത്ഥി രക്ഷപെട്ടത് തലനാരിഴക്ക്. സ്കൂൾ വിടുന്ന സമയമായ മൂന്നര മണിക്ക് തിരക്കുപിടിച്ച റോഡിന്റെ നടുവിൽ പുഷ് അപ് ചെയ്യുന്ന വിദ്യാർത്ഥിയെ കണ്ട വാഹനങ്ങൾ ബ്രേക്ക് ചവിട്ടിയത് കൊണ്ട് അപകടമുണ്ടാവാതെ രക്ഷപെട്ടു. കണ്ടുനിന്നവർ ശ്വാസമടക്കിപിടിച്ചു. റോഡിൻറെ മറ്റൊരു വശത്ത് 'വൈറൽ വീഡിയോ' പകർത്തി വിദ്യാർത്ഥിയുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു

    കെ.എസ്.ആർ.ടി.സി. ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ ചീറിപ്പാഞ്ഞു വരുന്ന ജംഗ്ഷനിലാണ് അഭ്യാസപ്രകടനം അരങ്ങേറിയത്. അഞ്ചു ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ നിയന്ത്രിക്കാൻ ട്രാഫിക് വിളക്കുകൾ ഉണ്ടായിരുന്നാൽപ്പോലും യാത്ര ദുര്ഘടമാവുന്ന വഴിയാണ് വിദ്യാർഥികൾ തിരഞ്ഞെടുത്തത്. ഇത്തരം സംഭവങ്ങൾ നടന്നിട്ടും പോലീസിന്റെ ഭാഗത്തു നിന്നും വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ല. അഭ്യാസ പ്രകടനം നടന്ന റോഡിൽ, സ്കൂൾ വിടുന്ന നേരമായിട്ടു കൂടി പോലീസ് നിരീക്ഷണമില്ല എന്നും ആക്ഷേപമുയരുന്നു.
    Published by:Anuraj GR
    First published: