നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കേരളത്തിന് കുട ചൂടി നില്‍ക്കുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കുടക്കീഴിൽ; ഒ.രാജഗോപാലിനെതിരേ പ്രതിഷേധവുമായി ആർട്ടിസ്റ്റ്

    കേരളത്തിന് കുട ചൂടി നില്‍ക്കുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കുടക്കീഴിൽ; ഒ.രാജഗോപാലിനെതിരേ പ്രതിഷേധവുമായി ആർട്ടിസ്റ്റ്

    തന്റെ കലാസൃഷ്ടിയില്‍ അനുവാദമില്ലാതെ മാറ്റം വരുത്തിയ എംഎല്‍എയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് അഷിന്‍.

    അനിമേഷന്‍ ചിത്രം എഡിറ്റ് ചെയ്ത് ഫേസ്ബുക്ക് പോസ്റ്റാക്കി

    അനിമേഷന്‍ ചിത്രം എഡിറ്റ് ചെയ്ത് ഫേസ്ബുക്ക് പോസ്റ്റാക്കി

    • News18
    • Last Updated :
    • Share this:
    കോഴിക്കോട്: അനുവാദമില്ലാതെ അനിമേഷന്‍ ചിത്രം എഡിറ്റ് ചെയ്ത് ഫേസ്ബുക്ക് പോസ്റ്റാക്കിയ ഒ രാജഗോപാല്‍ എംഎല്‍എയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വടകര വെള്ളികുളങ്ങരയിലെ അഷിന്‍ മുന്നു എന്ന അനിമേഷന്‍ ആര്‍ട്ടിസ്റ്റ്.

    രണ്ടാഴ്ച മുമ്പ് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെക്കുറിച്ച് അഷിന്‍ ഒരു അനിമേഷന്‍ വീഡിയോ ചെയ്തിരുന്നു. ഇത് ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കുടക്കീഴില്‍ മഴ നനയാതെ നില്‍ക്കുന്ന ആരോഗ്യമന്ത്രിയും ആരോഗ്യപ്രവര്‍ത്തകരും മലയാളികളും. ഇതായിരുന്നു അഷിന്റെ അനിമേഷന്‍ ചിത്രം.
    ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം നിരവധി പേര്‍ പങ്കുവെച്ചു.

    എന്നാല്‍, നേമം എംഎല്‍എയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാലിന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രം പ്രത്യക്ഷപ്പെട്ടത് ചില മാറ്റങ്ങളോടെ ആയിരുന്നു. മുഖ്യമന്ത്രിയുടെ കുടയ്ക്ക് മീതെ മറ്റൊരു കുടചൂടി പ്രധാനമന്ത്രി.



    ഒരു കുടക്കീഴില്‍ അതിജീവിക്കും നാം ഒറ്റക്കെട്ടായെന്ന അടിക്കുറിപ്പും. തന്റെ കലാസൃഷ്ടിയില്‍ അനുവാദമില്ലാതെ മാറ്റം വരുത്തിയ എംഎല്‍എയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് അഷിന്‍. രാജഗോപാല്‍ എംഎല്‍എ പോസ്റ്റ് പിന്‍വലിക്കണമെന്നാണ് അഷിന്റെ ആവശ്യം. നാടിന്റെ ഒരുമയെക്കുറിച്ച് ചെയ്ത കലാസൃഷ്ടിയില്‍ ഒ രാജഗോപാലിന്റെ രാഷ്ട്രീയ അജണ്ട കുത്തിക്കയറ്റി അവതരിപ്പിച്ചത് പ്രയാസമുണ്ടാക്കിയെന്ന് അഷിന്‍ ന്യൂസ് 18നോടു പറഞ്ഞു.

    അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അഷിന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിന് അനിമേഷന്‍ തയ്യാറാക്കിയ ടീമിലും അഷിനുണ്ടായിരുന്നു.

    First published:
    )}